Home
Mobile

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി ഐക്യു 7 സ്മാർട്ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ വരുന്ന ഏറ്റവും പുതിയ ഐക്യു 7 (iQoo 7) സ്മാർട്ഫോൺ പുറത്തിറക്കി. ട്രിപ്പിൾ റിയർ ക്യാമറകൾ, 120 ഹെർട്സ് ഡിസ്‌പ്ലേ, 120 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഈ പുതിയ സ്മാർട്ട്‌ഫോണിലുണ്ട്. മൂന്ന് വ്യത്യസ്ത ഫിനിഷുകളിലാണ് ഐക്യൂ 7 വരുന്നത്. ഒരെണ്ണം ബിഎംഡബ്ല്യു എം മോട്ടോർസ്പോർട്ടുമായി സഹകരിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ പ്രത്യേക എഡിഷൻ മോഡലിന് പിന്നിൽ മൂന്ന് നിറത്തിലുള്ള വരകൾ വരുന്നു. 256 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജും ഐക്യൂ 7 സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഐക്യു 7: വിലയും, ലഭ്യതയും

ഐക്യു 7: വിലയും, ലഭ്യതയും

8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ഐക്യു 7ന് സിഎൻ‌വൈ 3,798 (ഏകദേശം 43,100 രൂപ) വില വരുന്നു. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിൽ സി‌എൻ‌വൈ 4,198 (ഏകദേശം 47,600 രൂപ) വിലയുണ്ട്. ബ്ലാക്ക്, ലേറ്റന്റ് ബ്ലൂ, ലെജൻഡറി എഡിഷൻ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ വിപണിയിൽ വരുന്നു. ജനുവരി 15 മുതൽ ഈ ഹാൻഡ്‌സെറ്റ് ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. എന്നാൽ, ആഗോളവിപണിയിൽ ഇത് എപ്പോൾ അവതരിപ്പിക്കുമെന്നതിനെ കുറിച്ച് ഇതുവരെ ഒരു വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.

ഐക്യു 7: സവിശേഷതകൾ

ഐക്യു 7: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഐക്യൂ 7 ആൻഡ്രോയിഡ് 11 വരുന്ന ഒറിജിനോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 20: 9 ആസ്പെക്റ്റ് റേഷിയോ, 91.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ വരുന്ന 6.62 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൻറെ പ്രധാന സവിശേഷത. 12 ജിബി LPDDR5 റാമുമായി ജോടിയാക്കിയ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്.

ഐക്യു 7: ക്യാമറ സവിശേഷതകൾ

ഐക്യു 7: ക്യാമറ സവിശേഷതകൾ

ഇതിൽ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.46 ലെൻസ് വരുന്ന 13 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവ വരുന്നു. ഐക്യൂ 7 മുൻവശത്ത് എഫ് / 2.0 ലെൻസുമായി വരുന്ന 16 മെഗാപിക്സൽ ക്യാമറ സെൻസർ സെൽഫികൾ പകർത്തുവാൻ നൽകിയിരിക്കുന്നു.

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ

256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജാണ് ഐക്യൂ 7 ൽ വരുന്നത്. 5 ജി, 4 ജി വോൾട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 4,000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള രണ്ട് 2,000 എംഎഎച്ച് ബാറ്ററി ഐക്യു 7 ൽ ഉൾപ്പെടുന്നു. ഒരൊറ്റ ചാർജിൽ 15.6 മണിക്കൂർ 4 ജി ടോക്ക് ടൈം നൽകുവാൻ ഇത് സഹായിക്കുന്നു. കൂടാതെ, ഈ സ്മാർട്ട്ഫോണിൻറെ ഭാരം 209.5 ഗ്രാം ആണ്.

Best Mobiles in India

English summary
IQoo 7 has been introduced as the new flagship brand powered by the Snapdragon 888 SoC from Qualcomm. Triple rear cameras, a 120Hz monitor, as well as 120W fast charging support are also included with the new smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X