Home
Mobile

ഇപ്പോൾ ഐക്യു 7 സീരീസ് സ്മാർട്ഫോൺ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്: ഓഫറുകൾ, വില, സവിശേഷതകൾ

രാജ്യത്തെ ഏറ്റവും പുതിയ പ്രീമിയം 5 ജി സ്മാർട്ട്‌ഫോണുകളായ ഐക്യു 7, ഐക്യു 7 ലെജന്റ് എന്നിവ ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ ഹാൻഡ്‌സെറ്റുകൾക്ക് പുതിയ പ്രീ-ഓർഡർ ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഇപ്പോൾ നിങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ്. ഈ രണ്ട് സ്മാർട്ട്ഫോണുകളും ഇപ്പോൾ പ്രീ-ഓർഡറുകൾക്കായി ആമസോൺ ഇന്ത്യയും കമ്പനിയുടെ വെബ്‌സൈറ്റും വഴിയും ലഭ്യമാണ്. നിങ്ങൾക്ക് ലഭ്യമാകുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ഐക്യു 7 സീരീസ് പ്രീ-ഓർഡർ ഓഫറുകളും, വിലയും

ഐക്യു 7 സീരീസ് പ്രീ-ഓർഡർ ഓഫറുകളും, വിലയും

ഈ ഹാൻഡ്‌സെറ്റ് വാങ്ങുന്നവർ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ പ്രയോജനപ്പെടുത്തുന്നതുവഴി 3,000 രൂപ കിഴിവ് ലഭിക്കുന്നതാണ്. ആമസോൺ വൗച്ചറുകൾ വഴി നിങ്ങൾക്ക് 2,000 രൂപ കൂടുതൽ കിഴിവ് ലഭിക്കുന്നതാണ്. ഇതിനായി, നിങ്ങൾ ഐക്യു 7 സീരീസ് പ്രോഡക്റ്റ് പേജ് തുറന്ന് പ്രോഡക്റ്റ് കാർട്ടിലേക്ക് ചേർത്തതിന് ശേഷം 2,000 രൂപ കൂപ്പൺ നൽകിയാൽ മതിയാകും.

ഐക്യു 7 സീരീസ്

കൂടാതെ, നോ-കോസ്റ്റ് ഇഎംഐ നേടാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കുന്നതാണ്. 8 ജിബി / 128 ജിബി മോഡലിന് 31,990 രൂപയും, 8 ജിബി / 256 ജിബി മോഡലിന് 33,990 രൂപയും, 12 ജിബി / 256 ജിബി വേരിയന്റിന് 35,990 രൂപയുമാണ് ഐക്യുഒ 7 വില നൽകിയിട്ടുള്ളത്. 8 ജിബി / 128 ജിബി മോഡലിന് 39,990 രൂപയും, 12 ജിബി / 256 ജിബി മോഡലിന് 43,990 രൂപയുമാണ് ഐക്യു 7 ലെജന്റിന് വില വരുന്നത്.

ഐക്യു 7 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഐക്യു 7 സ്മാർട്ഫോണിൻറെ സവിശേഷതകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.62 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഐക്യു 7 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ 5 ജി ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ റാമും 3 ജിബി എക്സ്റ്റെൻഡഡ് റാമും 256 ജിബി യുഎഫ്എസ് 3.1 ഇന്റേണൽ സ്റ്റോറേജുമായാണ് ഹാൻഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് പിൻ ക്യാമറകളാണ് ഐക്യു 7 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 48 എംപി സോണി ഐഎംഎക്സ് 589 പ്രൈമറി സെൻസറാണ് ഡിവൈസിൽ വരുന്നത്. ഈ ക്യാമറയിൽ സെൻസറിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇതിനൊപ്പം 13എംപി അൾട്രാവൈഡ് ആംഗിൾ ക്യാമറ, മോണോ ലെൻസ് എന്നിവയാണ് നൽകിയിട്ടുള്ളത്. 66W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 4,400 എംഎഎച്ച് ബാറ്ററിയുമുണ്ട്.

ഐക്യു 7 ലെജന്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഐക്യു 7 ലെജന്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള 6.62 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേ തന്നെയാണ് ഐക്യു 7 ലെജന്റ് സ്മാർട്ട്ഫോണിലും നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറിൻറെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യു യുഐയിൽ ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 48 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 13 എംപി പോർട്രെയിറ്റ് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഐക്യു 7 ലെജന്റ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മുൻവശത്തായി വീഡിയോ കോളിംഗിനും സെൽഫികൾക്കുമായി 16 എംപി സെൻസർ നൽകിയിട്ടുണ്ട്. 66W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സ്മാർട്ഫോണും 5ജി സപ്പോർട്ടുമായാണ് വരുന്നത്.

Best Mobiles in India

English summary
You can also get a Rs 2,000 discount by using Amazon vouchers. To do so, go to the iQOO 7 series product page, add the item to your cart, then submit the Rs 2,000 coupon, and you're done. You also have the choice of getting a no-cost EMI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X