Home
Mobile

iQOO 9 Vs അസൂസ് ആർഒജി ഫോൺ 5എസ്; ഗെയിമിങിൽ മുമ്പനാര്?

iQOO 9 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്തു കഴിഞ്ഞു. ചൈനീസ് പതിപ്പിൽ നിന്നും തികച്ചും വ്യത്യസ്തമായ മോഡലാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. അസൂസ് ആർഒജി ഫോൺ 5എസിന് സമാനമായി ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്ലസ് എസ്ഒസിയാണ് iQOO 9 സ്മാർട്ട്ഫോണിനും കരുത്ത് പകരുന്നത്. iQOO 9 സ്മാർട്ട്ഫോണിനും അസൂസ് ആർഒജി ഫോൺ 5എസ് സ്മാർട്ട്ഫോണിനും സമാനമായ നിരവധി സ്പെസിഫിക്കേഷനുകൾ ഉണ്ട്. എന്നിട്ടും ആർഒജി ഫോൺ 5എസിനേക്കാൾ വളരെ കുറഞ്ഞ വിലയിൽ ആണ് iQOO 9 സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.

iQOO 9 Vs അസൂസ് ആർഒജി ഫോൺ 5എസ്

iQOO 9 Vs അസൂസ് ആർഒജി ഫോൺ 5എസ്

iQOO 9 സ്മാർട്ട്ഫോണും അസൂസ് ആർഒജി ഫോൺ 5എസും ഹൈ എൻഡ് ഗെയിമിങ് സ്‌മാർട്ട്‌ഫോണുകളാണ്. രണ്ട് സ്മാർട്ട്ഫോണുകളും രാജ്യത്ത് ലോഞ്ച് ആയത് ദിവസങ്ങളുടെ വ്യത്യാസത്തിലും. അടിപൊളി ഗെയിമിങ് ഫീച്ചറുകളും iQOO 9 സ്മാർട്ട്ഫോണും അസൂസ് ആർഒജി ഫോൺ 5എസ് സ്മാർട്ട്ഫോണും പായ്ക്ക് ചെയ്യുന്നു. പ്രത്യേകിച്ചും ഡിസ്‌പ്ലേയുടെയും പ്രോസസറിന്റെയും കാര്യത്തിൽ. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്ലസ് എസ്ഒസിയുമായി വിപണിയിൽ എത്തുന്ന ഈ സ്മാർട്ട്ഫോണുകൾ തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ താഴേക്ക് വായിക്കുക.

ഡിസൈൻ ഫീച്ചറുകൾ

ഡിസൈൻ ഫീച്ചറുകൾ

ഡിസൈൻ എന്നത് ഒരോ വ്യക്തിയുടെയും ഇഷ്ടത്തിന് വിടേണ്ട വിഷയമാണ്. ഡിസൈനിന്റെ കാര്യത്തിൽ iQOO 9 സ്മാർട്ട്ഫോണും അസൂസ് ആർഒജി ഫോൺ 5എസും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. രണ്ട് സ്മാർട്ട്ഫോണുകളും ഗെയിമിങ് സ്മാർട്ട്ഫോണുകളാണ്. അസൂസ് ആർഒജി ഫോൺ 5എസിന് iQOO 9 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് കൂടുതൽ വ്യത്യസ്തവും ആകർഷവുമായ ഡിസൈനാണ് ഉള്ളത്. എന്നാൽ ലളിതവും സുന്ദരവുമായ ഡിസൈൻ ഇഷ്ടമുള്ളവർക്ക് iQOO 9 സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കാവുന്നതാണ്.

ഡിസ്പ്ലേ ഫീച്ചറുകൾ

ഡിസ്പ്ലേ ഫീച്ചറുകൾ

iQOO 9 സ്മാർട്ട്ഫോൺ ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോട് കൂടിയ 6.56 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്നു. 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. അസൂസ് ആർഒജി ഫോൺ 5എസിന് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോട് കൂടിയ വലിയ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 144Hz റിഫ്രഷ് റേറ്റും ഉണ്ട്. ഗെയിമിങിന് എപ്പോഴും വലിയ ഡിസ്പ്ലേയാണ് നല്ലത്. അതിനാൽ തന്നെ iQOO 9 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് അസൂസ് ആർഒജി ഫോൺ 5എസ് മികച്ച ഗെയിമിങ് അനുഭവം നൽകുന്നു.

പെർഫോമൻസ്

പെർഫോമൻസ്

രണ്ട് സ്മാർട്ട്‌ഫോണുകളും ഒരേ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് എസ്ഒസി ഫീച്ചർ ചെയ്യുന്നു.രണ്ട് ഡിവൈസുകളുടെയും ബേസ് മോഡൽ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു. പ്രോസസിങിന്റെ കാര്യത്തിൽ, iQOO 9 സ്മാർട്ട്ഫോണിലും അസൂസ് ആർഒജി ഫോൺ 5എസ് സ്മാർട്ട്‌ഫോണിലും സമാനമായ പ്രകടനം പ്രതീക്ഷിക്കാം. ബെഞ്ച്മാർക്ക് നമ്പറുകൾ അൽപ്പം വ്യത്യാസപ്പെടാമെങ്കിലും രണ്ട് ഡിവൈസുകളും സമാനമായ ഗെയിമിങ് യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

സോഫ്റ്റ്‌വെയർ

സോഫ്റ്റ്‌വെയർ

ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദ ബോക്‌സ് അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12 ആണ് iQOO 9 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. അത് പോലെ അസൂസ് ആർഒജി ഫോൺ 5എസ് ആൻഡ്രോയിഡ് 11 ഒഎസുമായിട്ടാണ് വിപണിയിൽ എത്തുന്നത്. ആൻഡ്രോയിഡ് 12 ഒഎസ് അസൂസ് ഉടൻ പുറത്തിറക്കുമെന്നും പറയപ്പെടുന്നു. യുഐയുടെ കാര്യത്തിൽ ആർഒജി ഫോൺ 5എസ് സ്റ്റോക്ക് ആൻഡ്രോയിഡ് ഓഫർ ചെയ്യുന്നു. അതേ സമയം iQOO 9 സ്മാർട്ട്ഫോണിലെ കസ്റ്റം ഫൺടച്ച് ഒഎസ് സ്‌കിൻ കുറച്ച് ബ്ലോട്ട്വെയറുകളുമായാണ് വരുന്നത്.

ക്യാമറകൾ

ക്യാമറകൾ

iQOO 9 സ്മാർട്ട്ഫോൺ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുന്നു. ഗിംബൽ ടെക് ഉള്ള 48 എംപി പ്രൈമറി ക്യാമറ, 13 എം അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2x ഒപ്റ്റിക്കൽ സൂം, 50x ഡിജിറ്റൽ സൂം സപ്പോർട്ട് ഉള്ള 13 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് iQOO 9 സ്മാർട്ട്ഫോണിലെ ക്യാമറ മൊഡ്യൂളിൽ വരുന്നത്. അസൂസ് ആർഒജി ഫോൺ 5എസിൽ 64 എംപി പ്രൈമറി ക്യാമറയും 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നു. അതേ സമയം ടെലിഫോട്ടോ ലെൻസിന് പകരം, 5 എംപി മാക്രോ ലെൻസുമായിട്ടാണ് ആർഒജി ഫോൺ 5എസ് വരുന്നത്. iQOO 9ൽ ഗിംബൽ സ്റ്റേബിൾ ടെക്‌നോളജിയും ടെലിഫോട്ടോ ലെൻസും ഉണ്ട്. അതിനാൽ തന്നെ iQOO 9ന് ക്യാമറ ഡിപ്പാർട്ട്‌മെന്റിൽ ആർഒജി ഫോൺ 5എസിനേക്കാൾ നേരിയ മേൽക്കൈയുണ്ട്.

iQOO 9 Vs അസൂസ് ആർഒജി ഫോൺ 5എസ് ബാറ്ററി ലൈഫ്

iQOO 9 Vs അസൂസ് ആർഒജി ഫോൺ 5എസ് ബാറ്ററി ലൈഫ്

iQOO 9നിൽ 4,350 mAh ബാറ്ററിയാണ് ഉള്ളത്, ആർഒജി ഫോൺ 5എസിൽ 6,000 mAh ബാറ്ററിയും നൽകിയിരിക്കുന്നു. iQOO 9 സ്മാർട്ട്ഫോണിൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭ്യമാണ്. ആർഒജി ഫോൺ 5എസിലെ 65W ഫാസ്റ്റ് ചാർജിങ് മിക്ക ഉപയോക്താക്കൾക്കും മതിയായ ചാർജ് വേഗം ആണ്. ആർഒജി ഫോൺ 5എസിലെ വലിയ ബാറ്ററി iQOO 9 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് ഒരു മുൻതൂക്കം നൽകുന്നു.

iQOO 9 Vs അസൂസ് ആർഒജി ഫോൺ 5എസ് വില

iQOO 9 Vs അസൂസ് ആർഒജി ഫോൺ 5എസ് വില

അസൂസ് ആർഒജി ഫോൺ 5എസിനെ അപേക്ഷിച്ച് താങ്ങാനാവുന്ന വിലയിലാണ് iQOO 9 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. iQOO 9 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് 42,990 രൂപയാണ് വില. 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഈ മോഡൽ എത്തുന്നത്. അത് പോലെ, 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള ആർഒജി ഫോൺ 5എസ് 49,999 രൂപയ്ക്ക് വിപണിയിൽ എത്തുന്നു.

Best Mobiles in India

English summary
The iQOO 9 flagship smartphone has been launched in the country. A completely different model from the Chinese version has now arrived in India. Like the Asus ROG Phone 5S, the iQOO 9 smartphone is powered by Qualcomm Snapdragon 888 Plus SOC. The iQOO 9 smartphone and the Asus ROG phone 5S have many similar specifications.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X