Home
Mobile

കിടലൻ ഐക്യൂ 12 മുതൽ കൊക്കിലൊതുങ്ങുന്ന Z9 വരെ വാങ്ങാം; 2000- 23000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ സെയിൽ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് ആവേശം പകരുന്ന കിടിലൻ ഡിസ്കൗണ്ടുകളുമായി പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ രംഗത്ത്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ നാലാം വാർഷികം കണക്കിലെടുത്ത് ഐക്യൂ പ്രത്യേക ആനിവേഴ്സറി സെയിൽ (iQoo four year anniversary sale) പ്രഖ്യാപിച്ചു.

ഏപ്രിൽ 9 മുതൽ 14 വരെയാണ് ഐക്യൂ ആനിവേഴ്സറി സെയിൽ നടക്കുക. ഐക്യുവിന്റെ നിലവിലുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണായ ഐക്യൂ 12 മുതൽ അ‌ടുത്തിടെ പുറത്തിറക്കിയ ഐക്യൂ Z9 വരെയുള്ള നിരവധി സ്മാർട്ട്ഫോണുകൾക്ക് 2000 മുതൽ 23000 രൂപ വരെ ഡിസ്കൗണ്ട് ഈ ഓഫർസെയിലിൽ ലഭ്യമാക്കിയിരിക്കുന്നു.

കിടലൻ ഐക്യൂ 12 മുതൽ കൊക്കിലൊതുങ്ങുന്ന Z9 വരെ ഡിസ്കൗണ്ടിൽ വാങ്ങാം

ഒരു ഐക്യൂ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുവർണാവസരമാണ്. ആമസോണുമായി ചേർന്നുകൊണ്ടാണ് ഐക്യൂ ഈ പ്രത്യേക ആനിവേഴ്സറി സെയിൽ ഒരുക്കിയിരിക്കുന്നത്. ഐക്യുവിന്റെ ഓൺ​ലൈൻ സ്റ്റോറിലും ഈ ഡിസ്കൗണ്ടുകൾ ലഭ്യമാകും. ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന ഐക്യൂ ഫോണുകൾ പരിചയപ്പെടാം.

ഐക്യൂ 12 (iQOO 12): ഏറ്റവും കരുത്തുള്ള ഈ ഐക്യൂ ഫോണിന് 52,999 രൂപയാണ് യഥാർഥ വില. എന്നാൽ ഓഫർ സെയിലിൽ 3,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുന്നു, അ‌തിനാൽ 49,999 രൂപയ്ക്ക് ഇപ്പോൾ ഈ ഫോൺ വാങ്ങാം. ഏറ്റവും മികച്ച പ്രോസസറും മറ്റ് മുൻ നിര ഫീച്ചറുകളും ഈ പ്രീമിയം സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

കിടലൻ ഐക്യൂ 12 മുതൽ കൊക്കിലൊതുങ്ങുന്ന Z9 വരെ ഡിസ്കൗണ്ടിൽ വാങ്ങാം

ഐക്യൂ 11 (iQOO 11): ഐക്യൂ 12 വരുന്നതിന് മുൻപുണ്ടായിരുന്ന ഏറ്റവും മികച്ച ഐക്യൂ ഫോണാണിത്. 64,999 രൂപയാണ് ഇതിന്റെ വില. എന്നാൽ 23,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുന്നതിനാൽ ഐക്യൂ 11 ഇപ്പോൾ 41,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഐക്യൂ 12 വാങ്ങാൻ ശേഷിയില്ലാത്തവർക്ക് ഈ സ്മാർട്ട്ഫോൺ പരിഗണിക്കാം.

ഐക്യൂ നിയോ 9 പ്രോ (iQOO Neo 9 Pro): 35,999 രൂപയാണ് ഈ ഫോണിന്റെ ഒറിജിനൽ വില. എന്നാൽ ഐക്യൂ ആനിവേഴ്സറി സെയിലിൽ 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നതിനാൽ 32,999 രൂപ വിലയിൽ ഐക്യൂ നിയോ 9 പ്രോ സ്വന്തമാക്കാൻ സാധിക്കും. പ്രീമിയം സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്ന എല്ലാ മികച്ച ഫീച്ചറുകളും ഇതിലുണ്ട്.

ഐക്യൂ Z9 (iQOO Z9): ഐക്യൂ ഓഫർ സെയിലിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ആണിത്. 19,999 രൂപ പ്രാരംഭവിലയിൽ എത്തുന്ന ഐക്യൂ Z9ന് 2000 രൂപയാണ് ഡസ്കൗണ്ട് ലഭിക്കുക. അ‌തിനാൽ 17,999 രൂപ വിലയിൽ ഇപ്പോൾ ഈ 5ജി ഫോൺ വാങ്ങാം. താങ്ങാനാകുന്ന വിലയിൽ മികച്ച പെർഫോമൻസ് ഈ ഫോൺ നൽകുന്നുണ്ട്.

കിടലൻ ഐക്യൂ 12 മുതൽ കൊക്കിലൊതുങ്ങുന്ന Z9 വരെ ഡിസ്കൗണ്ടിൽ വാങ്ങാം

ഐക്യൂ Z7 പ്രോ (iQOO Z7 Pro): 23,999 രൂപ പ്രാരംഭ വിലയുള്ള ഈ ഫോണിന് ഓഫർ സെയിലിൽ 3,000 രൂപയുടെ ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അ‌തിനാൽ 20,999 രൂപ എന്ന ആകർഷകമായ വിലയിൽ ഈ കിടിലൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇപ്പോൾ അ‌വസരം ​ഒരുങ്ങിയിരിക്കുന്നു.

ഐക്യൂ നിയോ 7 പ്രോ (iQOO Neo 7 Pro): ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഈ ഐക്യൂ ഫോൺ 34,999 രൂപ പ്രാരംഭ വിലയിൽ ആണ് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ വാർഷികത്തിന്റെ ഭാഗമായി 5000 രൂപയുടെ ഡിസ്കൗണ്ട് നിയോ 7 പ്രോയ്ക്ക് ഐക്യൂ നൽകുന്നുണ്ട്. അ‌തിനാൽ 29,999 രൂപയ്ക്ക് ഈ കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
IQOO is celebrating its fourth anniversary in India. As part of this, discounts have been made available for various smartphones. Smartphones will be available at a discount of Rs 2,000 to Rs 23,000 during the IQOO Annual Sale. The IQOO Anniversary Sale will be held from April 9 to 14. These discounts will be available on IQOO's online store and Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X