അതിനൊരു 10000 കുറയ്ക്കാം, ഇതിനൊരു 25,000 രൂപയും; 3-ാം വാർഷികം അടിപൊളിയാക്കാൻ ഓഫറുകളുമായി ഐക്യൂ
ചൂടപ്പം പോലെ വിറ്റഴിയുന്ന സ്മാർട്ട്ഫോണുകളുമായി ഇന്ത്യൻ മൊബൈൽ വിപണിയിൽ പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുന്ന മൊബൈൽ ബ്രാൻഡാണ് ഐക്യൂ. നൽകുന്ന തുകയ്ക്ക് തക്ക മൂല്യമുള്ള മുതൽ തിരിച്ചു തരുന്നവയാണ് ഐക്യൂ സ്മാർട്ട്ഫോണുകൾ. മികച്ച നിലവാരമുള്ള സ്മാർട്ട്ഫോണുകൾ നൽകി ഐക്യൂ ഇതിനോടകം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറിക്കഴിഞ്ഞു.
ഏറ്റവുമൊടുവിൽ വിൽപ്പനയ്ക്ക് എത്തിയ ഐക്യൂവിന്റെ സീ7 5ജി സ്റ്റോക്കില്ലാത്തതിനാൽ നിലവിൽ ആമസോണിൽ കിട്ടാനില്ലാത്ത അവസ്ഥയാണ്. വിൽപ്പനയിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഈ സന്ദർഭത്തിൽ, ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചതിന്റെ മൂന്നാം വാർഷികം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഐക്യൂ. അതിന്റെ ഭാഗമായി വിവിധ ഫോണുകൾക്ക് വൻ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 19 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ഒരു ഓഫർ സെയിൽ ഐക്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഉൾപ്പെടെ വൻ വിലക്കുറവാണ് ഈ ഓഫർ സെയിലിൽ ലഭ്യമാകുക. നിലവിൽ മൂന്ന് സ്മാർട്ട്ഫോണുകൾക്കാണ് ഐക്യൂ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐക്യൂ 11, ഐക്യൂ 9 പ്രോ, ഐക്യൂ 9 എന്നിവയാണ് ഇപ്പോൾ ഓഫർ ലഭ്യമാകുന്ന ഐക്യൂ ഫോണുകൾ. 10000 രൂപമുതൽ 25000 രൂപ വരെ ഡിസ്കൗണ്ട് ഈ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും പുതിയ ഓഫർ വിലയിലാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐക്യൂവിന്റെ വാർഷികാഘോഷ ഓഫറുകൾ വിശദമായി പരിചയപ്പെടാം.

ഐക്യൂ 11: കമ്പനിയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ നിരയിലെ ഏറ്റവും പുതിയ താരമാണ് ഐക്യൂ 11. ഏറ്റവും പുതിയതും കരുത്തുറ്റതുമായ സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റും LPDDR5X റാമും UFS 4.0 സ്റ്റോറേജും സഹിതം മികച്ച ഫീച്ചറുകളാണ് ഐക്യൂ 11ൽ കമ്പനി നൽകിയിരിക്കുന്നത്.
ജനുവരിയിൽ ലോഞ്ച് ചെയ്തപ്പോൾ 59,999 രൂപയായിരുന്നു ഐക്യൂ 11 ന്റെ വില. എന്നാൽ ഇപ്പോൾ ഓഫർ സെയിലിന്റെ ഭാഗമായി 10000 രൂപ ഡിസ്കൗണ്ടോടെ 49,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഏപ്രിൽ 24 വരെ മാത്രമാണ് ഈ ഓഫർ ലഭിക്കുക എന്നകാര്യം ഓർക്കേണ്ടതുണ്ട്.
ഐക്യൂ 9 സീരീസ്: കഴിഞ്ഞ വർഷമാണ് ഐക്യൂ 9 സീരീസ് വിപിണിയിൽ എത്തിച്ചത്. ഐക്യൂ 9, ഐക്യൂ 9 പ്രോ, ഐക്യൂ 9 എസ്ഇ എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. ഒരു വർഷം പഴക്കമുണ്ടെങ്കിലും, മികച്ച ഇൻ-ക്ലാസ് ഹാർഡ്‌വെയർ സ്പെസിഫിക്കേഷനുകളും സോഫ്റ്റ്‌വെയർ കഴിവുകളും ഉള്ള ഈ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോഴും വൻ ഡിമാൻഡുണ്ട്.

ഐക്യൂ 9, ഐക്യൂ 9 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്കും വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഐക്യൂ കാര്യമായ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64,990 രൂപ വിലയിലാണ് ഐക്യൂ 9 പ്രോ വിപണിയിൽ എത്തിയത്. എന്നാൽ ഓഫറിന്റെ ഭാഗമായി ഈ വിലയിൽ 25,000 രൂപയുടെ ഡിസ്കൗണ്ടാണ് നൽകിയിരിക്കുന്നത്. അതിനാൽ ഐക്യൂ 9 പ്രോ നിലവിൽ 39,990 രൂപയ്ക്ക് ലഭ്യമാണ്.
ഇപ്പോൾ ഓഫർ ലഭ്യമായിരിക്കുന്ന മൂന്ന് ഐക്യൂ ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഫോൺ ആണ് ഐക്യൂ 9. വിപണിയിൽ എത്തുന്ന ഘട്ടത്തിൽ 42,990 രൂപയായിരുന്നു ഐക്യൂ 9 ന്റെ വില. എന്നാലിപ്പോൾ 12,000 രൂപ ഡിസ്കൗണ്ടോടെ വെറും 30,990 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്യുന്നത്.
വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ തങ്ങളുടെ ഏറ്റവും മുന്തിയ ഫോണുകൾ താരതമ്യേന കുറഞ്ഞ നിരക്കിൽ ആളുകൾക്ക് ലഭ്യമാക്കാനാണ് വൻ ഡിസ്കൗണ്ടുകളുമായി ഈ മൂന്ന് ഫോണുകളും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകൾക്ക് പുറമേ ഐക്യൂവിന്റെ സൂപ്പർഹിറ്റ് താരങ്ങളായ ഐക്യൂ നിയോ 7, ഐക്യൂ നിയോ 6 എന്നിവയും ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ ലഭ്യമാണ്.


Click it and Unblock the Notifications