ഇക്കാര്യത്തിൽ കേമൻ 'ടർബോ ജോസ്' ആരുന്നു! പക്ഷേ, കുഞ്ഞിക്ക പറഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും നോക്കാനില്ല!
മലയാളികളുടെ അഭിമാന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. തുടർച്ചായി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് മലയാളികളെ മാത്രമല്ല, ഇന്ത്യയിലെ സിനിമാ പ്രേമികളെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂക്ക. 'പരീക്ഷണ ചിത്രം' എന്ന ലേബലിൽ എത്തിയ, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം ഇപ്പോൾ കളക്ഷനിൽ കുതിച്ചുകൊണ്ടിരിക്കുന്നു.
കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ മമ്മൂട്ടി ഗംഭീരമാക്കി എന്നതിൽ സിനിമ കണ്ടവർക്ക് എതിരഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇപ്പോൾ ഭ്രമയുഗത്തിന്റെ വമ്പൻ വിജയാരവങ്ങൾക്കിടയിൽ ടർബോ ജോസായി മാസ് കാട്ടാൻ തയാറെടുക്കുകയാണ് മമ്മൂക്ക. തിയറ്ററുകൾക്കായുള്ള അടുത്ത ഹിറ്റ് അണിയറയിൽ ഒരുങ്ങുന്നു, കാത്തിരുന്നോ എന്ന് ചുരുക്കം.

അഭിനയത്തിൽ മാത്രമല്ല, അതിന് അപ്പുറം പുതിയ ടെക്നോളജികളെ അറിയുകയും സ്വന്തമാക്കുകയും ചെയ്യുന്നതിലും മമ്മൂക്ക മുന്നിലാണ്. സാംസങ് ഗാലക്സി എസ് 24 അൾട്ര ആദ്യം സ്വന്തമാക്കിയ മലയാളികളിലൊരാൾ അദ്ദേഹമാണ്. ഐഫോൺ സീരീസ് പുറത്തിറങ്ങുമ്പോൾ ഏറ്റവും മികച്ച മോഡൽ സ്വന്തമാക്കുന്നതും അദ്ദേഹത്തിനൊരു രസവും പതിവുമാണ്.
അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഗാഡ്ജറ്റുകളും വാഹനങ്ങളുമൊക്കെ സ്വന്തമാക്കുന്നതിലും അച്ഛന്റെ അതേ പാത പിന്തുടരുന്ന മകനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന വിശേഷണത്തിനപ്പുറം സ്വന്തമായി ഒരു സ്ഥാനം മലയാള സിനിമയിൽ നേടിയെടുക്കാൻ ആരാധകരുടെ ഈ 'കുഞ്ഞിക്ക'യ്ക്ക് കഴിഞ്ഞിട്ടുണ്ട്. യുവതലമുറയുടെ മനസിൽ ദുൽഖറിന് ക്ലീൻ ഇമേജാണ് ഉള്ളത്.

മലയാളത്തിനപ്പുറം, രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക് വളരാൻ ദുൽഖറിന് ഈ കുറഞ്ഞ നാളുകൾകൊണ്ട് സാധിച്ചിട്ടുണ്ട്. യൂത്ത് ഐക്കൺ എന്ന നിലയിൽ അവതരിപ്പിക്കാവുന്ന നിലയിലുള്ള മികവ് ദുൽഖറിൽ ഉണ്ട്. അത് ഒരിക്കൽ കൂടി പ്രയോജനപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഐക്യൂ ( IQOO ).
ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി ഐക്യൂ നിയോ 9 പ്രോ (iQOO Neo 9 Pro ) ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുകയാണ്. യുവാക്കൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. മികച്ച പെർഫോമൻസും ഗെയിമിങ് ശേഷിയും ക്യാമറയുമൊക്കെയായി യുവത്വം ആഗ്രഹിക്കുന്ന ഫീച്ചറുകൾ ഐക്യൂ തങ്ങളുടെ ഫോണുകളിൽ അവതരിപ്പിക്കാറുണ്ട്.
അതിനാൽത്തന്നെ യുവാക്കൾക്കിടയിൽ ഐക്യൂ ഏറെ പോപ്പുലറാണ്. അങ്ങനെയുള്ള ഐക്യൂ തങ്ങളുടെ പുതിയ ഐക്യൂ നിയോ 9 പ്രോ ഫെബ്രുവരി 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണ്. ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് യുവതലമുറയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കമ്പനി ദുൽഖർ സൽമാനെ ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്നു.

ഐക്യൂ നിയോ 9 പ്രോയുടെ വരവും ഫീച്ചറുകളും വിവരിക്കുന്ന ദുൽഖറിന്റെ വീഡിയോ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. ഐക്യൂ നിയോ 9 പ്രോയുടെ പ്രീമിയം ലെതർ ഡിസൈൻ, ഡ്യുവൽ-ടോൺ ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ്, Q1 ചിപ്പ്, മികച്ച പെർഫോമൻസ് എന്നിവ ഹൈലൈറ്റ് ചെയ്യുന്നതാണ് വീഡിയോ.
ഏറെ ജനപ്രീതി നേടിയ ഐക്യൂ നിയോ 7 പ്രോയുടെ പിൻഗാമിയായാണ് ഐക്യൂ നിയോ 9 പ്രോ ഇന്ത്യയിലേക്ക് എത്തുന്നത്. ഈ സ്മാർട്ട്ഫോണിന്റെ പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ആമസോൺ വഴിയാണ് വിൽപ്പന.
പെർഫോമൻസ് മികച്ചതാക്കുന്ന ഫീച്ചറുകൾകൊണ്ട് മാത്രമല്ല, ആകർഷകമായ ഡിസൈൻ, ഡിസ്പ്ലേ സവിശേഷതകൾകൊണ്ടും നിയോ 9 പ്രോ സ്മാർട്ട്ഫോണുകൾക്കിടയിൽ പുതിയ മത്സരം സൃഷ്ടിക്കും.
അത്യാധുനിക ഫ്‌ളാഗ്ഷിപ്പ് 50 എംപി സോണി IMX920 സെൻസർ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ നിയോ 9 പ്രോയിൽ നൽകിയിരിക്കുന്നത്. അതിനാൽ, മറ്റ് പല വിഭാഗങ്ങളിലുമെന്നപോലെ ക്യാമറയുടെ കാര്യത്തിലും ഐക്യൂ നിയോ 9 പ്രോ നിരാശപ്പെടുത്തില്ല. 1.7 മില്ല്യൺ+ എന്ന അതിശയിപ്പിക്കുന്ന AnTuTu ബെഞ്ച്മാർക്ക് സ്‌കോറുമായാണ് നിയോ 9 പ്രോ എത്തുന്നത്.


Click it and Unblock the Notifications








