വലത്ത് നിന്ന് ആദ്യം ഐക്യൂ 15, തൊട്ടടുത്ത് നിയോ 10, ചരിഞ്ഞ് കിടക്കുന്നത് Z10, ചാരിവച്ചിരിക്കുന്നത് Z10R!
ഇന്ത്യയിലെ യുവതലമുറയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. 2025-ൽ ഐക്യൂ നിരവധി സ്മാർട്ട്ഫോണുകൾ പല സെഗ്മെന്റുകളിലായി അവതരിപ്പിച്ചു. 2026 ലേക്ക് കടക്കാൻ പോകുന്ന ഈ അവസരത്തിൽ തങ്ങളുടെ 2025 സ്മാർട്ട്ഫോൺ മോഡലുകളിൽ നിന്ന് നാല് മികച്ച മോഡലുകൾ കമ്പനി തെരഞ്ഞെടുത്തിട്ടുണ്ട്. ഐക്യൂ 15 5ജി, ഐക്യൂ നിയോ 10 5ജി, ഐക്യൂ Z10 5ജി, ഐക്യൂ Z10R 5ജി എന്നിവയാണ് 2025ലെ തങ്ങളുടെ നാല് സൂപ്പർഹിറ്റ് മോഡലുകൾ എന്ന് കമ്പനി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഈ സ്മാർട്ട്ഫോണുകളുടെ വിലയും പ്രധാനപ്പെട്ട കാര്യങ്ങളും പരിചയപ്പെടാം.
ഐക്യൂ 15 5ജി (iQOO 15 5G)
2025 നവംബറിൽ അവതരിപ്പിക്കപ്പെട്ട ഐക്യൂ പ്രീമിയം മോഡലാണ് ഐക്യൂ 15 5ജി. നിലവിലെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോൺ പ്രോസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ കരുത്തിൽ ആണ് ഇത് എത്തിയിരിക്കുന്നത്. 2K റെസല്യൂഷനും 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും സഹിതം 6.85 ഇഞ്ച് സാംസങ് 2K M14 LEAD OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

ഐക്യൂ 15 5യുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB മോഡലിന് 79,999 രൂപയുമാണ് വില. നിലവിൽ ഐക്യൂ വെബ്സൈറ്റിൽ ഇതിന് 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 68999 രൂപ, 75999 രൂപ എന്നീ വിലകളിൽ ഈ പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാനാകും.
ഐക്യൂ നിയോ 10 5ജി (iQOO Neo 10 5G)
2025 മേയിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഇത്. 120W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് എന്നിവയുടെ പിന്തുണയോടെ എത്തുന്ന 7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററി ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ-4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

നിലവിൽ ഐക്യൂ ഇ-സ്റ്റോറിൽ ഐക്യൂ നിയോ 10 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 34,999 രൂപയും, 8GB + 256GB മോഡലിന് 36,999 രൂപയും, 12GB+ 256GB മോഡലിന് 38,999 രൂപയും, ടോപ്പ്-എൻഡ് 16GB + 512GB മോഡലിന് 43,999 രൂപയുമായിരുന്നു വില. 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപ ന്യൂകമർ ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാ അടിസ്ഥാന മോഡൽ 31999 രൂപ വിലയിൽ വാങ്ങാൻ അവസരമുണ്ട്.
ഐക്യൂ Z10 5ജി (iQOO Z10)
ഈ വർഷം ഏപ്രിലിൽ ഐക്യൂ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z10. 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7300mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത്ര വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ ആ സമയത്ത് ഇന്ത്യയിൽ വേറെ ഇല്ലായിരുന്നു. അതിനാൽത്തന്നെ ഇതിന്റെ വരവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ-3 4nm പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്.
നിലവിൽ ഐക്യൂ ഇ-സ്റ്റോറിൽ ഐക്യൂ Z10 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 8GB+256GB വേരിയന്റിന് 24,999 രൂപയും 12GB + 256GB വേരിയന്റിന് 26,999 രൂപയുമാണ് വില. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്, ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന വേരിയന്റ് 21999 രൂപ വിലയിൽ കിട്ടും.

ഐക്യൂ Z10R 5ജി (iQOO Z10R 5G)
ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട മോഡലാണ് ഐക്യൂ z10R 5ജി. 2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഐക്യൂ ഫോണിന്റെ കരുത്ത്. ഗ്രാഫൈറ്റ് കൂളിംഗും 13690mm² ടോട്ടൽ കൂളിംഗ് ഏരിയയും ഇതിലുണ്ട്. 44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി സഹിതമാണ് ഇത് എത്തിയിട്ടുള്ളത്.
നിലവിൽ ഐക്യൂ വെബ്സൈറ്റിൽ ഐക്യൂ Z10R 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 20999 രൂപയും, 8GB + 256GB വേരിയന്റിന് 22999 രൂപയും, ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 24999 രൂപയുമാണ് വില. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ടും ലഭ്യമാണ്.


Click it and Unblock the Notifications








