Home
Mobile

ഒരു കാട്ടിൽ രണ്ട് സിംഹങ്ങളോ! ഐക്യൂ നിയോ സീരീസിലും സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്ത്?

സ്മാർട്ട്ഫോൺ ആരാധകരുടെ പ്രിയപ്പെട്ട ബ്രാൻഡായ ഐക്യൂ തങ്ങളുടെ നിയോ സീരീസിലെ വരാൻ പോകുന്ന സ്മാർട്ട്ഫോൺ മോഡലുകളിലൊന്നിൽ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് അ‌വതരിപ്പിക്കും എന്ന് ലീക്ക് റിപ്പോർട്ട്. ഐക്യുവിന്റെ നിയോ സീരീസിൽ അ‌ടുത്തതായി ഇറങ്ങാൻ പോകുന്നത് ഐക്യു നിയോ 10S സീരീസ് ( iQOO Neo 10S series) ആണ്. രണ്ട് മോഡലുകളാണ് ഇതിൽ ഉണ്ടാകുക എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. അ‌തിൽ നിയോ 10S പ്രോ+ (IQOO Neo 10S Pro+), നിയോ 10S പ്രോ (IQOO Neo 10S Pro) എന്നിവയാണ് പ്രതീക്ഷിക്കുന്നത്.

നിയോ 10S സീരീസിലെ ഈ ഫോണുകളിൽ നിയോ 10S പ്രോ പ്ലസ് മോഡലിൽ ഐക്യൂ നൽകുക ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് ആയിരിക്കും എന്ന് കരുതപ്പെടുന്നു. പ്രമുഖ ടിപസ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (DCS) ​ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിലൂടെ ഇതിന്റെ സൂചന പുറത്തുവിട്ടു.

ഐക്യൂ നിയോ സീരീസിലും സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്ത്?

എന്നാൽ നിയോ 10S സീരീസിന്റെ ഭാഗമായേക്കാവുന്ന ഒരു പുതിയ ഫോണിൽ ഐക്യുഒ പ്രവർത്തിക്കുന്നുണ്ട് എന്നതിനപ്പുറം മോഡലിന്റെ പേര് ഡിസിഎസ് പറഞ്ഞിട്ടില്ല. എങ്കിലും ഇത് ഐക്യൂ നിയോ 10S പ്രോ പ്ലസ് മോഡൽ തന്നെ ആണ് എന്ന് വിഗദ്ധർ വിലയിരുത്തുന്നു. ഇത് ശരിയാണെങ്കിൽ പ്രീമിയം ലെവൽ ഫീച്ചറുകളുള്ള ഒരു മിഡ് റേഞ്ച് ഫോൺ എന്ന നിലയിലാകും ഐ​ക്യൂ നിയോ 10S പ്രോ പ്ലസ് എത്തുക.

നിലവിൽ ഐക്യൂവിന്റെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 13ൽ ആണ് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് ഉള്ളത്. ഇപ്പോൾ പുതിയ നിയോ 10S പ്രോ പ്ലസ് മോഡലിലേക്കും ഇതേ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്പിന്റെ സെക്കൻഡ് ജനറേഷൻ ആകും എത്തുക എന്നാണ് സൂചന.

ചിപ്സെറ്റിന് പുറമേ ഐക്യൂ നിയോ 10S പ്രോ പ്ലസ് മോഡലിന്റെ ഫീച്ചറുകൾ സംബന്ധിച്ച ചില വിവരങ്ങളും ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിട്ടുണ്ട്. ഇത് പ്രകാരം, ഐക്യൂ നിയോ 10S പ്രോ പ്ലസിൽ 2K റെസല്യൂഷനുള്ള 6.82 ഇഞ്ച് ഫ്ലാറ്റ് OLED ഡിസ്‌പ്ലേ ഉണ്ട്, കൂടാതെ, സ്‌ക്രീനിൽ ഒരു അൾട്രാസോണിക് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടും.

മിഡ്-റേഞ്ച് ഐക്യൂ ഫോണുകളിൽ കണ്ടിട്ടുള്ള ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറുകളിൽ നിന്ന് ഒരു പടി മുകളിലായിരിക്കും നിയോ 10S പ്രോ പ്ലസ് മോഡലിലെ അൾട്രാസോണിക് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ. ഗെയിമിങ്, ഗ്രാഫിക്സ് മികവുകൾ ഉയർത്തുന്നതിനായി ഇതിൽ ഒരു സ്വതന്ത്ര ഗ്രാഫിക്സ് ചിപ്പും ഉണ്ടാകും എന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു.

നിലവിൽ ഐക്യൂ നിയോ 9S പ്രോ+ മോഡലിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് ആണ് ഉള്ളത്. ഇതിന്റെ പിൻഗാമിയായി എത്തുന്ന 10S പ്രോ പ്ലസിന്റെ പ്രധാന ആകർഷണം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആയിരിക്കും. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. സെക്കൻഡ് ജനറേഷൻ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പിന്റെ ലോഞ്ചും ഏതാണ്ട് ഈ വർഷത്തിന്റെ രണ്ടാം പകുതിയിലാണ്.

ഐക്യൂ നിയോ സീരീസിലും സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്ത്?

വരാൻ പോകുന്ന ഐക്യൂ നിയോ 10S പ്രോ പ്ലസ് മോഡലിന്റെ ഫീച്ചറുകൾ പൂർണ്ണമായി ഡിസിഎസ് വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, നിലവിലുള്ള നിയോ 10 പ്രോയുമായി ചില സമാനതകൾ നിയോ 10S പ്രോ പ്ലസിന് ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ശരിയാണെങ്കിൽ രണ്ട് 50-മെഗാപിക്സൽ സെൻസറുകൾ, 16-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ, 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഒരു വലിയ 6,100mAh ബാറ്ററി എന്നിവ 10S പ്രോ പ്ലസിൽ പ്രതീക്ഷിക്കാം.

ഐക്യൂ നിയോ 10S പ്രോ+ മോഡലിനൊപ്പം അ‌വതരിപ്പിക്കപ്പെടുന്ന നിയോ 10എസ് പ്രോ മോഡലിൽ ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റ് ആകും ഉണ്ടാകുകയെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു. അ‌തേസമയം, ഇന്ത്യയിൽ അ‌ടുത്തുതന്നെ ​ഒരു ഐക്യൂ ഫോൺ ലോഞ്ച് ചെയ്യും. ഐക്യൂ നിയോ 10R ആണ് അ‌ത്. സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റ് അ‌ടക്കം മികച്ച ഫീച്ചറുകളുമായി എത്തുന്ന നിയോ 10R ഇന്ത്യയിൽ മാർച്ച് 11ന് ആണ് ലോഞ്ച് ചെയ്യുക.

More from GizBot

Best Mobiles in India

English summary
iQOO may launch Snapdragon 8 Elite chipset phone in new Neo series. It is expected that iQOO will introduce Qualcomm's Snapdragon 8 Elite chipset in the Neo 10S series and the Neo 10S Pro Plus model. Leading tipster Digital Chat Station (DCS) has released this hint through Chinese social media Weibo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X