ഇല്ല, ഡിസ്കൗണ്ട് അവസാനിച്ചിട്ടില്ല! ആമസോണിലെ ബെസ്റ്റ് മെയിൻസ്ട്രീം സ്മാർട്ട്ഫോണിന്റെ ഡീൽ ഇതാ
ഇന്ത്യയിലെ ഫെസ്റ്റിവൽ സീസണിനോട് അനുബന്ധമായി ആമസോൺ കഴിഞ്ഞ മാസം 23ന് ആരംഭിച്ച ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇപ്പോഴും തുടരുകയാണ്. കിടിലൻ ഡിസ്കൗണ്ടുകൾ സഹിതം സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇത് ഒരു മികച്ച അവസരം തന്നെയാണ് എന്നതിൽ തർക്കമില്ല. പക്ഷേ മികച്ച ഫോണും മികച്ച ഡീലും കണ്ടെത്തേണ്ടത് ഉപയോക്താവിന്റെ പണിയാണ്. ഈ തെരഞ്ഞെടുപ്പിൽ ഉപയോക്താവിനെ സഹായിക്കും വിധത്തിൽ ചില സ്മാർട്ട്ഫോണുകൾ ആമസോൺ ബെസ്റ്റ് എന്ന ലേബലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ബെസ്റ്റ് മെയിൻസ്ട്രീം സ്മാർട്ട്ഫോൺ ആയി തെരഞ്ഞെടുക്കപ്പെടുകയും ലിസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത് ഐക്യൂ നിയോ 10 (iQOO Neo 10) 5ജിയെ ആണ്.
ഈ വർഷം മേയിൽ ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച നിയോ സീരീസ് സ്മാർട്ട്ഫോൺ ആണ് ഐക്യൂ നിയോ 10 5ജി. സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തിൽ ആണ് ഈ ഫോൺ എത്തിയത്. അതിനാൽത്തന്നെ ഇപ്പോൾ 30000 രൂപയിൽ താഴെ വില വിഭാഗത്തിൽ മികച്ച പെർഫോമൻസ് ലഭിക്കുന്ന ഒരു സ്മാർട്ട്ഫോണായി ഇത് പരിഗണിക്കപ്പെടുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ നിയോ 10 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 31,999 രൂപയും, 8GB + 256GB മോഡലിന് 33,999 രൂപയും, 12GB + 256GB മോഡലിന് 35,999 രൂപയും, ടോപ്പ്-എൻഡ് 16GB + 512GB മോഡലിന് 40,999 രൂപയുമായിരുന്നു വില.
ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഐക്യൂ നിയോ 10 5ജിയുടെ അടിസ്ഥാന മോഡൽ 30999 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 29999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും.

ബെസ്റ്റ് മെയിൻസ്ട്രീം സ്മാർട്ട്ഫോൺ എന്ന് ആമസോൺ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു എന്നത് ഈ വിൽപ്പനയിൽ ഐക്യൂ നിയോ 10 5ജിയെ ശ്രദ്ധേയമാക്കുന്നു. 163.72×75.88×8.09mm വലിപ്പവും 206 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ഇൻഫെർണോ റെഡ്, ടൈറ്റാനിയം ക്രോം കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.78 ഇഞ്ച് 1.5K AMOLED 20:9 ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 4320Hz വരെ അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, MEMC, Q1 സ്വതന്ത്ര ഗ്രാഫിക്‌സ് ചിപ്പ്, 7K ഐസ് ഡോം VC ലിക്വിഡ് കൂളിങ് എന്നിവ ഇതിലുണ്ട്.
അഡ്രിനോ 825 GPU, 8GB / 16GB LPDDR5x അൾട്രാ (9600Mbps) റാം, 128GB (UFS 3.1) / 256GB/ 512GB UFS 4.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമായുള്ള ഫൺടച്ച് OS 15 (3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതം) എന്നിവയും ഇതിലുണ്ട്.

ഡ്യുവ്യൽ റിയർ ക്യാമറ (1/ 1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്), 32MP ഫ്രണ്ട് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ, IP65 റേറ്റിങ് എന്നിവയും ഉണ്ട്.
120W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് എന്നിവയുടെ പിന്തുണയോടെ 7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n7/n8/n18/n20/n26/n28A/n28B/n38/n40/n41/n48/n77/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








