7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററിയുള്ള ഐക്യൂ നിയോ 5G ഫോണിന് വമ്പൻ ഡിസ്കൗണ്ട്!
ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ കണ്ട് സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ വർഷം മേയിൽ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ നിയോ 10 5ജിക്ക് (iQOO Neo 10 5G) ഇപ്പോൾ ആമസോണിലെക്കാൾ മികച്ച ഡിസ്കൗണ്ട് ലഭിക്കുക ഔദ്യോഗിക വെബ്സൈറ്റിലാണ്. ആമസോണിൽ ലിമിറ്റഡ് ടൈം ഡീൽ എന്ന നിലയിൽ ഡിസ്കൗണ്ട് വിലയൊക്കെ കാണിച്ചിട്ടുണ്ടെങ്കിലും 128ജിബിയുടെ അടിസ്ഥാന വേരിയന്റ് ആമസോണിൽ ലഭ്യമല്ല. പകരം 256ജിബി സ്റ്റോറേജ് വേരിയന്റ് മുതലാണ് അവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 128ജിബി വേരിയന്റ് വേണമെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നോക്കിയാൽ മതി.
ഇന്ത്യയിൽ ലോഞ്ച് ചെയ്ത് വിൽപ്പന ആരംഭിക്കുന്ന സമയത്ത് ഐക്യൂ നിയോ 10 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 31,999 രൂപയും, 8GB + 256GB മോഡലിന് 33,999 രൂപയും, 12GB + 256GB മോഡലിന് 35,999 രൂപയും, ടോപ്പ്-എൻഡ് 16GB + 512GB മോഡലിന് 40,999 രൂപയുമായിരുന്നു വില.

ഇപ്പോഴും ലോഞ്ച് സമയത്തെ അതേ വിലയിൽ തന്നെയാണ് ഐക്യൂ നിയോ 10 5ജി മോഡലുകൾ ആമസോണിലും ഔദ്യോഗിക വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഡിസ്കൗണ്ട് വ്യത്യസ്തമാണ്. ആമസോണിൽ 256ജിബി വേരിയന്റ് മുതലുള്ള മോഡലുകളാണ് ലഭ്യമാകുക. അതിന് 1500 രൂപ ഡിസ്കൗണ്ട് ആണ് ലഭ്യമാകുക.
ഐക്യൂ വെബ്സൈറ്റിൽ നിയോ 10 5ജിയുടെ 128ജിബി വേരിയന്റ് 31999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ പുതിയ ഉപയോക്താക്കൾക്ക് 1000 രൂപ എക്സ്ട്രാ ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 29999 രൂപ വിലയിൽ ഇപ്പോൾ വാങ്ങാനാകും.

120W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് എന്നിവയുടെ പിന്തുണയോടെ 7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററി സഹിതം അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഐക്യൂ നിയോ 10 5ജി. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 4320Hz വരെ അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, MEMC എന്നിവയാണ് ഐക്യൂ നിയോ 10 5ജിയുടെ ഡിസ്പ്ലേ ഫീച്ചറുകൾ.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഐക്യൂ ഫോണിലുള്ളത്. റിയർ പാനലിൽ, 1/1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) നൽകിയിരിക്കുന്നു.

LPDDR5x അൾട്രാ (9600Mbps) റാം, UFS 4.1 സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, IP65 റേറ്റിങ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമായുള്ള ഫൺടച്ച് OS 15 (3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








