Home
Mobile

മാസ് എൻട്രി എന്ന് പറഞ്ഞാൽ ഇതാണ്! ഡിസ്കൗണ്ടുമായി ഐക്യൂ നിയോ 10 5G വിൽപ്പന ആരംഭിച്ചു

ഒരു 30000 രൂപ ബജറ്റിൽ ഏത് സ്മാർട്ട്ഫോൺ എടുക്കണം എന്ന് ആലോചിച്ചിരുന്നവർക്ക് മുൻപിലേക്ക് ഇന്ത്യൻ യുവത്വത്തിന്റെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ മുതലാണ് ഐക്യൂ നിയോ 10 5ജി (iQOO Neo 10). അപ്പർ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണുകളുടെ വിഭാഗത്തിൽ നിലവിലുള്ള മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളെ വെല്ലുവിളിക്കുന്ന വിലയും ഫീച്ചറുകളുമാണ് ഐക്യൂ നിയോ 10 5ജിയുടെ പ്രത്യേകത. ഇന്ത്യയിൽ ഐക്യുവിന് ആരാധകരെ ഉണ്ടാക്കി നൽകുന്നതിൽ മുൻഗാമികളായ ഐക്യൂ നിയോ സീരീസ് ഫോണുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ ഒരു പശ്ചാത്തലത്തിൽക്കൂടിയാണ് മികച്ച ഫീച്ചറുകളും മാന്യമായ വിലയുമായി ഇവൻ എത്തിയത്.

കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തെങ്കിലും ഇന്ന് മുതൽ (ജൂൺ 2) ആണ് ഐക്യൂ നിയോ 10 5ജി വിൽപ്പന ആരംഭിച്ചിരിക്കുന്നത് (പ്രീ ബുക്ക് ചെയ്തവർക്ക്, മറ്റുള്ളവർക്ക് ജൂൺ 3 മുതലാണ് വാങ്ങാനാകുക). ഐക്യുവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആമസോൺ ഇന്ത്യ വഴിയും ഈ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഇന്ന് മുതൽ സ്വന്തമാക്കാൻ കഴിയും.

മാസ് എൻട്രി ഇതാണ്! ഡിസ്കൗണ്ടുമായി ഐക്യൂ നിയോ 10 5G വിൽപ്പന ആരംഭിച്ചു

വില: ഐക്യൂ നിയോ 10 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 31,999 രൂപയും, 8GB + 256GB മോഡലിന് 33,999 രൂപയും, 12GB + 256GB മോഡലിന് 35,999 രൂപയും, ടോപ്പ്- എൻഡ് 16GB + 512GB മോഡലിന് 40,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ഐക്യൂ നിയോ 10 വേരിയന്റുകൾക്ക് 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 29999 രൂപ വിലയിൽ വാങ്ങാനാകും. ബാങ്ക് ഡിസ്കൗണ്ടിന് പുറമേ, ഐക്യൂ/ വിവോ സ്മാർട്ട്ഫോണുകൾക്ക് 4000 രൂപയും നോൺ- വിവോ/ഐ‌ക്യൂ സ്മാർട്ട്ഫോണുകൾക്ക് 2000 രൂപയും എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്.

മാസ് എൻട്രി ഇതാണ്! ഡിസ്കൗണ്ടുമായി ഐക്യൂ നിയോ 10 5G വിൽപ്പന ആരംഭിച്ചു

6 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാകും. ഇൻഫെർണോ റെഡ്, ടൈറ്റാനിയം ക്രോം നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ 120W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററി അ‌ടക്കമുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐക്യൂ നിയോ 10 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേയാണ് ഇതിലുള്ളത്.

360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 4320Hz വരെ അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, MEMC എന്നീ ഫീച്ചറുകളും ഇതിലെ ഡിസ്പ്ലേയ്ക്ക് ഉണ്ട്. അഡ്രിനോ 825 ജിപിയുവും, 8GB /16GB LPDDR5x അൾട്രാ (9600Mbps) റാം, 128GB (UFS 3.1) / 256GB/512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകളും ഐക്യൂ വാഗ്ദാനം ചെയ്യുന്നുണ്ട്.

മാസ് എൻട്രി ഇതാണ്! ഡിസ്കൗണ്ടുമായി ഐക്യൂ നിയോ 10 5G വിൽപ്പന ആരംഭിച്ചു

1/ 1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ( f/2.2 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന
ഡ്യുവ്യൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. ഒപ്പം 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.45 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമായുള്ള ഫൺടച്ച് OS 15ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n7/n8/n18/n20/n26/n28A/n28B/n38/n40/n41/n48/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C 2.0, 120W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് എന്നിവയുടെ പിന്തുണയോടെ 7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററി എന്നിവയൊക്കെയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
The iQOO Neo 10 5G has gone on sale in India starting today. The iQOO Neo 10 5G is priced at Rs 31,999 for the base 8GB + 128GB variant, Rs 33,999 for the 8GB + 256GB model, Rs 35,999 for the 12GB + 256GB model, and Rs 40,999 for the top-end 16GB + 512GB model. There is a bank discount of Rs 2,000 available as part of the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X