Home
Mobile

മഴയൊക്കെ വിട്, ദേ കിടിലൻ ഐക്യൂ ഫോൺ വന്നിരിക്കുന്നു! 7000mAh ബാറ്ററി സഹിതം ഐക്യൂ നിയോ 10 എത്തി

കഴിഞ്ഞ ദിവസം മുതൽ കാലവർഷം എത്തിയതിന്റെ ആവേശവും ആശങ്കയും ഒരേ സമയം അ‌നുഭവിച്ചുകൊണ്ടിരിക്കുകയാണ് കേരളം, എന്നാൽ അ‌തിനിടയിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഐക്യൂ നിയോ സീരീസിലെ ഒരു പുതിയ അ‌ംഗം കടന്നുവന്നിരിക്കുന്നു. ഇന്ത്യയിലെ യുവതലമുറയിലുള്ള സ്മാർട്ട്ഫോൺ ആരാധകരുടെ പ്രിയപ്പെട്ട ബ്രാൻഡായ ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ എന്ന നിലയിൽ ഐക്യൂ നിയോ 10 (iQOO Neo 10) ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തിൽ ആണ് ഈ നിയോ സീരീസ് ഫോൺ എത്തിയിരിക്കുന്നത്.

ഏത് വിലയുടെ സെഗ്മെന്റിൽ ആയാലും ശരി, പെർഫോമൻസിന്റെ കാര്യത്തിൽ ഐക്യൂ സ്മാർട്ട്ഫോണുകൾ കാഴ്ചവയ്ക്കാറുള്ള മികവ് ഇവിടെ ഈ നിയോ സീരീസ് ഫോണിലും അ‌തേപടി പ്രതീക്ഷിക്കാം. ഹാർഡ്‌വെയർ ലെവൽ 1.5K+144FPS സൂപ്പർ-റെസല്യൂഷനും സൂപ്പർ-ഫ്രെയിം കൺകറൻസിയും വാഗ്ദാനം ചെയ്യുന്ന Q1 സ്വതന്ത്ര ഗ്രാഫിക്‌സ് ചിപ്പ് സഹിതമാണ് ഇത് എത്തിയിരിക്കുന്നത്. പരമാവധി 7K ഐസ് ഡോം VC ലിക്വിഡ് കൂളിംഗും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

മഴയൊക്കെ വിട്, ദേ കിടിലൻ ഐക്യൂ നിയോ 10 വന്നിരിക്കുന്നു!

അ‌ടുത്തകാലത്തായി സ്മാർട്ട്ഫോൺ ബാറ്ററി ശേഷിയിൽ ഐക്യൂ ഏറെ ശ്രദ്ധ വയ്ക്കുന്നുണ്ട്. ഇവിടെയും അ‌ത് തുടരുന്നു. 7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററിയാണ് ഇതിലുള്ളത്. ഇത്ര വലിയ ബാറ്ററി ശേഷി ഉള്ളപ്പോൾ പോലും ഫോണിന്റെ ഭാവം വെറും 206 ഗ്രാം മാത്രമാണ്. 120W ഫാസ്റ്റ് ചാർജിംഗ് സഹിതമെത്തുന്ന ഐക്യൂ നിയോ 10 5ജി 19 മിനിറ്റിനുള്ളിൽ 50% ചാർജും 36 മിനിറ്റിനുള്ളിൽ 100% ചാർജും ചെയ്യാനാകും.

ഐക്യൂ നിയോ 10 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 4320Hz വരെ അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, MEMC എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം അഡ്രിനോ 825 GPU, 8GB / 16GB LPDDR5x അൾട്രാ (9600Mbps) റാം, 128GB (UFS 3.1) / 256GB/ 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമായുള്ള ഫൺടച്ച് OS 15ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. നിയോ 9 സീരീസിന് സമാനമായി 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡസ്റ്റ്, സ്പ്ലാഷ് റെസിസ്റ്റൻസിനായി IP65 റേറ്റിങ്ങോടെയാണ് ഐക്യൂ നിയോ 10 എത്തിയിരിക്കുന്നത്.

ഡ്യുവ്യൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ നിയോ 10ൽ നൽകിയിരിക്കുന്നത്. അ‌തിൽ 1/ 1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ( f/2.2 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

മഴയൊക്കെ വിട്, ദേ കിടിലൻ ഐക്യൂ നിയോ 10 വന്നിരിക്കുന്നു!

സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.45 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n7/n8/n18/n20/n26/n28A/n28B/n38/n40/n41/n48/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C 2.0 എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

120W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് എന്നിവയുടെ പിന്തുണയോടെ 7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററിയാണ് ഐക്യൂ നിയോ 10 ഉള്ളത്. 163.72×75.88×8.09mm വലിപ്പവും 206 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

ഐക്യൂ നിയോ 10 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 31,999 രൂപയും, 8GB + 256GB മോഡലിന് 33,999 രൂപയും, 12GB + 256GB മോഡലിന് 35,999 രൂപയും, ടോപ്പ്-എൻഡ് 16GB + 512GB മോഡലിന് 40,999 രൂപയുമാണ് വില. ഇൻഫെർണോ റെഡ്, ടൈറ്റാനിയം ക്രോം നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

മഴയൊക്കെ വിട്, ദേ കിടിലൻ ഐക്യൂ നിയോ 10 വന്നിരിക്കുന്നു!

ആമസോൺ, ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. പ്രീ ബുക്കിങ് ഇന്ന് മുതൽ (മേയ് 26) ആരംഭിച്ചു. ​ജൂൺ 3 മുതലാണ് ​ഓപ്പൺ സെയിൽ ആരംഭിക്കുക. പ്രീ ബുക്കിങ് ഓഫറിന്റെ ഭാഗമായി സൗജന്യ iQOO TWS 1e ഇയർബഡ്സ് ലഭ്യമാകും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി എസ്‌ബി‌ഐ, എച്ച്‌ഡി‌എഫ്‌സി, ഐ‌സി‌ഐ‌സി‌ഐ കാർഡുകൾ ഉപയോഗിച്ച് ഐക്യൂ നിയോ 10 5ജി പർച്ചേസ് ചെയ്യുന്നവർക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. ഐക്യൂ/ വിവോ സ്മാർട്ട്ഫോണുകൾക്ക് 4000 രൂപയും നോൺ- വിവോ/ഐ‌ക്യൂ സ്മാർട്ട്ഫോണുകൾക്ക് 2000 രൂപയും എക്സ്ചേഞ്ച് ബോണസ് ആണ് ലഭിക്കുക. കൂടാതെ 6 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാകും.

ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഐക്യൂ നിയോ 10 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റ് 29,999 രൂപ വിലയിലും, 8GB + 256GB മോഡൽ 31,999 രൂപ വിലയിലും 12GB + 256GB മോഡൽ 33,999 രൂപ വിലയിലും, ടോപ്പ്-എൻഡ് 16GB + 512GB മോഡൽ 38,999 രൂപ വിലയിലും വാങ്ങാനാകും.

മഴയൊക്കെ വിട്, ദേ കിടിലൻ ഐക്യൂ നിയോ 10 വന്നിരിക്കുന്നു!

ഐക്യൂ നിയോ 10 സീരീസിൽ ഇതിനകം തന്നെ ഒരു സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഐക്യൂ നിയോ 10r ആണ് അ‌ത്. ഇപ്പോൾ പുറത്തിറങ്ങിയ നിയോ 10​ മോഡലിനെക്കാൾ അ‌ൽപ്പം കുറഞ്ഞ മോഡൽ ആണ് നിയോ 10r. സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് നിയോ 10r സ്മാർട്ട്ഫോണിന്റെ കരുത്ത്.

പുതിയ ഐക്യൂ നിയോ 10 വാങ്ങാൻ ബജറ്റ് തികയാത്തവർക്ക് പരിഗണിക്കാവുന്ന വില കുറഞ്ഞ ഐക്യൂ ഓപ്ഷനാണ് ഐക്യൂ നിയോ 10r. ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമാണ് വില. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങാം.

More from GizBot

Best Mobiles in India

English summary
The iQOO Neo 10 has been launched in India with a 7000mAh battery. The iQOO Neo 10 5G is priced at Rs 31,999 for the base 8GB + 128GB variant, Rs 33,999 for the 8GB + 256GB model, Rs 35,999 for the 12GB + 256GB model, and Rs 40,999 for the top-end 16GB + 512GB model. There is a discount of Rs 2000 as part of the launch offer. The phone is available in Inferno Red and Titanium Chrome colors. ​
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X