ഈ മച്ചാന്മാർ കൂളാണ്, സ്മാർട്ടാണ്! ഇരട്ടവെടി പൊട്ടിച്ച് ഐക്യൂ; നിയോ 10 സീരീസ് കളത്തിൽ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ 'യൂത്ത് സ്റ്റാർ' ആയ ഐക്യൂ ചൈനയിൽ തങ്ങളുടെ പുതിയ നിയോ 10 സീരീസ് (iQOO Neo10 series) ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഐക്യൂ നിയോ 9 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തത്. തുടർന്ന് ഇന്ത്യയിൽ അത് ഫെബ്രുവരിയിൽ അവതരിപ്പിച്ചു. ഇപ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ നേരത്തെയാണ് നിയോ 9 സീരീസിന്റെ പിൻഗാമിയായി നിയോ 10 സീരീസ് ഫോണുകളെ ഐക്യൂ കളത്തിൽ ഇറക്കിയിരിക്കുന്നത്. രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഐക്യൂ നിയോ 10 സീരീസിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഐക്യൂ നിയോ 10, ഐക്യൂ നിയോ 10 പ്രോ എന്നിവയാണ് അവ.
മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ ആവശ്യമായ മികച്ച ഫീച്ചറുകളോടെയാണ് ഈ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. എത്ര കഠിനമായ ടാസ്കുകൾ നേരിട്ടാലും കൂളായി പ്രവർത്തിക്കാൻ 6000 എംഎം² വിസ്തീർണ്ണമുള്ള 6.4 കെ കനോപ്പി വിസി ലിക്വിഡ് കൂളിംഗ് സഹിതമാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്. ഇത് 10 സെക്കൻഡിനുള്ളിൽ താപനില 14.5 ഡിഗ്രി കുറയ്ക്കുമെന്ന് കമ്പനി പറയുന്നു.

ഐക്യൂ നിയോ 10 (iQOO Neo10), ഐക്യൂ നിയോ 10 പ്രോ (iQOO Neo10 Pro)എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്‌സൽ) 1.5K 8T LTPO AMOLED HDR10+ സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 144Hz വരെ റിഫ്രഷ് റേറ്റ്, 2592Hz ഫുൾ ബ്രൈറ്റ്‌നസ് ഹൈ ഫ്രീക്വൻസി ഡിമ്മിങ്, 4320Hz ലോ ബ്രൈറ്റ്നസ് PWM ഡിമ്മിങ് എന്നിവ ഇവയിലുണ്ട്.
Adreno 750 ജിപിയു സഹിതം എത്തുന്ന ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം ആണ് നിയോ 10 മോഡലിന്റെ കരുത്ത്. അതേസമയം നിയോ 10 പ്രോയുടെ കരുത്ത് Immortalis-G925 ജിപിയു സഹിതം എത്തുന്ന ഒക്ടാ കോർ ഡിമെൻസിറ്റി 9400 3nm ചിപ്സെറ്റ് ആണ്.

12GB / 16GB LPDDR5X റാം, 256GB/512GB/1TB (UFS 4.1) സ്റ്റോറേജ് എന്നിവ നിയോ 10 സീരീസ് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OriginOS 5.0 ൽ ആണ് ഇവയുടെ പ്രവർത്തനം. 3D അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവ സഹിതമാണ് ഇരുഫോണുകളും എത്തിയിരിക്കുന്നത്.
ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നിയോ 10 സീരീസിൽ ഉള്ളത്. അതിൽ നിയോ 10 പ്രോയുടെ റിയർ ക്യാമറകളായി 1/ 1.49″ IMX921 VCS ബയോണിക്, f/1.88 അപ്പേർച്ചർ, OIS, എന്നിവ സഹിതം 50MP മെയിൻ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും LED ഫ്ലാഷ് സഹിതം എത്തുന്നു.
ഐക്യൂ നിയോ 10 പ്രോയുടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/ 1.49″ IMX921 VCS ബയോണിക്, f/1.88 അപ്പേർച്ചർ, OIS എന്നിവയുള്ള 50MP മെയിൻ ക്യാമറയും f/2.0 അപ്പേർച്ചർ ഉള്ള 50MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും LED ഫ്ലാഷ് സഹിതം എത്തുന്നു. ഈ രണ്ട് നിയോ 10 സീരീസ് ഫോണുകളിലും f/2.45 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഡ്യുവൽ സിം (നാനോ + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, ജിപിഎസ്: L1+L5, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി, 120W അൾട്രാ ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗുള്ള 6100mAh ബാറ്ററി എന്നീ ഫീച്ചറുകൾ ഇരുഫോണുകളിലും ഉണ്ട്.
ഐക്യൂ നിയോ 10 വില: 12GB + 256GB അടിസ്ഥാന മോഡലിന് 2399 യുവാൻ (ഏകദേശം 28,025 രൂപ) ആണ് വില. 12GB + 512GB വേരിയന്റിന് 2599 യുവാനും (ഏകദേശം 30,355 രൂപ), 16GB + 512GB വേരിയന്റിന് 3099 യുവാനും (ഏകദേശം 36,195 രൂപ), 16GB + 1TB വേരിയന്റിന് 3599 യുവാനും (ഏകദേശം 42,030 രൂപ) വില നൽകണം.
ഐക്യൂ നിയോ 10 പ്രോയുടെ വില: 12GB + 256GB അടിസ്ഥാന മോഡലിന് 3199 യുവാൻ (ഏകദേശം 37,360 രൂപ) ആണ് വില. 12GB+ 512GB വേരിയന്റിന് 3499 യുവാനും (ഏകദേശം 40,860 രൂപ), 16GB+ 512GB വേരിയന്റിന് 3799 യുവാനും (ഏകദേശം 44,375 രൂപ), 16GB+ 1TB വേരിയന്റിന് 4299 യുവാനും (ഏകദേശം 28,025 രൂപ) വില നൽകണം.


Click it and Unblock the Notifications