Home
Mobile

ഇതിനപ്പുറം ഇനി എന്ത് വേണം! ഐക്യൂ നിയോ 10 മെയ് 26 ന് ഇന്ത്യയിൽ; വില, ഫീച്ചറുകൾ അ‌റിയണ്ടേ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ ഏറെ പ്രശസ്തമായ നിയോ സീരീസിലെ ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തിയിരിക്കുന്നു. ഐക്യൂ നിയോ 10 (iQOO Neo 10) എന്നാണ് വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ പേര്. ടീസറുകൾക്ക് പിന്നാലെ ഇപ്പോൾ ഈ ഫോണിന്റെ ഇന്ത്യൻ ലോഞ്ച് മേയ് 26ന് നടക്കും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പും ക്യു 1 സൂപ്പർ കമ്പ്യൂട്ടിംഗ് ചിപ്പും ഈ നിയോ മോഡലിൽ ഉണ്ടാകുമെന്ന് ഐക്യൂ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറക്കിയ ഐക്യൂ Z10 ടർബോ പ്രോയ്ക്ക് സമാനമായ ഫീച്ചറുകൾ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന നിയോ 10ൽ ഉണ്ടാകുക എന്ന് പറയപ്പെടുന്നു. ടൈറ്റാനിയം ക്രോം, ഇൻഫെർണോ റെഡ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. പ്രീമിയം ലുക്കിൽ എത്തുന്ന ഈ ഫോൺ ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കും എന്ന് കരുതപ്പെടുന്നു.

ഇതിനപ്പുറം ഇനി എന്ത് വേണം! ഐക്യൂ നിയോ 10 മെയ് 26 ന് ഇന്ത്യയിൽ

ലോഞ്ചിന് ശേഷം ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ആമസോണിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകും. ഇത്രയുമാണ് ഈ ഫോണിനെപ്പറ്റി ഇതുവരെ ലഭ്യമായിട്ടുള്ള വിവരങ്ങൾ. ഇനി ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് പ്രകാരം, ഐക്യൂ Z10 ടർബോ പ്രോയുടെ ഫീച്ചറുകളാണ് ഈ നിയോ 10ൽ ഉണ്ടാകുകയെങ്കിൽ അ‌വ താഴെപ്പറയുന്നവയാണ്.

ഐക്യൂ നിയോ 10ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ഫ്രണ്ട് ക്യാമറയുടെ കാര്യം ഒഴിച്ച് നിർത്തിയാൽ, ഐക്യൂ Z10 ടർബോ പ്രോയുടെ ഏതാണ്ട് അ‌തേ ഫീച്ചറുകൾ തന്നെ നിയോ 10 ൽ അ‌വതരിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. ഇത് പ്രകാരം,
144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേയാണ് ഇതിൽ ഉണ്ടാകുക.

ഇതിനപ്പുറം ഇനി എന്ത് വേണം! ഐക്യൂ നിയോ 10 മെയ് 26 ന് ഇന്ത്യയിൽ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ചിപ്സെറ്റ് ആയിരിക്കും ഈ നിയോ 10ന്റെ കരുത്ത്. 20:9 ആസ്പക്ട് റേഷ്യോ, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവ സഹിതമാകും ഇതിലെ ഡിസ്പ്ലേ എത്തുക.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 15 ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുന്നത്. പതിവ് പോലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുണ്ടാകുക. 1/ 1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറയ്ക്ക് ​ഒപ്പം f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ- വൈഡ് ആംഗിൾ ലെൻസും ഇതിൽ ഇടം പിടിക്കും. 4K വീഡിയോ റെക്കോർഡിങ്ങും ഉണ്ടാകും.

ഫ്രണ്ട് ക്യാമറയുടെ കാര്യത്തിൽ നിയോ 10 പ്രോ അ‌ടുത്തിടെ ലോഞ്ച് ചെയ്ത ഐക്യൂ Z10R 5ജിയെ ആണ് മാതൃകയാക്കുക. അ‌തായത് 32MP ഫ്രണ്ട് ക്യാമറയാകും ഇതിൽ ഉണ്ടാകുക. പുതിയ മോഡലുകളിലെല്ലാം മികച്ച ബാറ്ററി ശേഷി ഇപ്പോൾ ഐക്യൂ നൽകുന്നുണ്ട്. വരാൻ പോകുന്ന നിയോ 10ലും അ‌ത് തുടരും.

ഇതിനപ്പുറം ഇനി എന്ത് വേണം! ഐക്യൂ നിയോ 10 മെയ് 26 ന് ഇന്ത്യയിൽ

120W ഫാസ്റ്റ് ചാർജിങ്, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് പിന്തുണകളുള്ള 7000mAh ബാറ്ററിയാകും നിയോ 10 ൽ ഉണ്ടാകുക. ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G എന്നിവയൊക്കെയാകും മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The iQOO Neo 10 will be launched in India on May 26. It will be powered by the latest Qualcomm Snapdragon 8s Gen 4 chip and Q1 supercomputing chip. The Neo 10 is said to be launched in India with similar features to the iQOO Z10 Turbo Pro that was launched in China last month. The phone will be available in Titanium Chrome and Inferno Red colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X