ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ, എങ്കിൽ കേട്ടോ! ഐക്യൂ നിയോ 10 റെഡിയാണ്
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു, കാരണം ഐക്യൂ ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും എന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. ഐക്യുവിന്റെ സ്മാർട്ട്ഫോൺ നിരയിലെ ഏറെ പ്രശസ്തമായ നിയോ സീരീസിൽപ്പെടുന്ന പുതിയ മോഡലായി ഐക്യൂ നിയോ 10 (iQOO Neo 10) ആണ് ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. ഇതിന്റെ ടീസർ ഔദ്യോഗികമായി ഐക്യൂ പങ്കുവച്ചിട്ടുണ്ട്. കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഈ മാസം അവസാനത്തോടെ ലോഞ്ച് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
ഓറഞ്ചും വെള്ളയും ഇടകലർന്ന നിറത്തിലുള്ള ഐക്യൂ നിയോ 10 ന്റെ ടീസർ ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പതിവ് പോലെ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് ഇതിൽ ഉണ്ടാകുക എന്ന് ടീസറിൽ കാണാം. ഐക്യൂ നിയോ 9 പ്രോയ്ക്ക് സമാനമായ ഒരു ഡ്യുവൽ ചിപ്പ് ടീസറിൽ കാണാം. ഇത് Q1 സ്വതന്ത്ര ഗ്രാഫിക്സ് ചിപ്പിനൊപ്പം സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തിലാകും എത്തുക എന്ന് പറയപ്പെടുന്നു.

ഐക്യൂ നിയോ 10R എന്നൊരു മോഡൽ ഇതിനകം കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. എങ്കിലും നിയോ സീരീസിലെ പ്രമുഖൻ ഇനി വരാൻ പോകുന്ന ഐക്യൂ നിയോ 10 തന്നെയാണ്. ടീസർ പുറത്തിറക്കി എന്നതിനപ്പുറം നിയോ 10 ന്റെ ഫീച്ചറുകൾ ഐക്യൂ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നത് കഴിഞ്ഞ ആഴ്ച ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട ഐക്യൂ Z10 ടർബോ പ്രോ ആയിരിക്കും ഇന്ത്യയിൽ നിയോ 10 ആയി അവതരിപ്പിക്കുക എന്നാണ്. എന്നാൽ അപ്പോഴും ചില വ്യത്യാസങ്ങൾ ഉണ്ടാകും എന്നും പറയപ്പെടുന്നുണ്ട്. അതായത്, ഐക്യൂ നിയോ 10R ന് 32 എംപി ഫ്രണ്ട് ക്യാമറ ഉണ്ട്. അതേസമയം, Z10 ടർബോ പ്രോയിൽ 16MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ നിയോ 10 5ജിയിൽ 32MP ഫ്രണ്ട് ക്യാമറ അവതരിപ്പിക്കാനാണ് സാധ്യത കൂടുതൽ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോഞ്ചിന് ശേഷം ഐക്യൂ നിയോ 10 ഐക്യുവിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും വിൽപ്പനയ്ക്ക് എത്തും എന്ന് ഉറപ്പായിട്ടുണ്ട്.
ഐക്യൂ Z10 ടർബോ പ്രോയുടെ ഫീച്ചറുകളുമായാണ് നിയോ 10R എത്തുന്നത് എങ്കിൽ കിടിലൻ ഫീച്ചറുകൾ ഉള്ള ഒരു മികച്ച സ്മാർട്ട്ഫോൺ തന്നെയാണ് ഉപയോക്താക്കളെ തേടി എത്താൻ പോകുന്നത്. കഴിഞ്ഞ ആഴ്ച ചൈനയിൽ അവതരിപ്പിക്കപ്പെട്ട ഐക്യൂ Z10 ടർബോ പ്രോയുടെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.
C9+ ലുമിനസ് മെറ്റീരിയൽ, 2000 nits ഫുൾ-സ്‌ക്രീൻ ഹൈ ബ്രൈറ്റ്‌നസ്, 5500 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, 4320Hz വരെ അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, SGS ലോ ബ്ലൂ ലൈറ്റ്, ലോ ഫ്ലിക്കർ സർട്ടിഫിക്കേഷൻ എന്നിവയുള്ള 6.78 ഇഞ്ച് 1.5K 144FPS AMOLED ഡിസ്‌പ്ലേയാണ് ഐക്യൂ Z10 ടർബോ പ്രോയിലുള്ളത്.

ഐക്യൂ Z10 ടർബോ പ്രോ മോഡൽ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം കരുത്താക്കി എത്തുന്നു. അഡ്രിനോ 825 ജിപിയു ആണ് ഇതിലുള്ളത്. ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/ 1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറയ്ക്ക് ഒപ്പം f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ- വൈഡ് ആംഗിൾ ലെൻസ് ആണ് ഇടം പിടിച്ചിരിക്കുന്നത്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, 120W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററി, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications