ദീപാവലി അടുത്തതോടെ കൂപ്പൺ ഡിസ്കൗണ്ട്! ഐക്യൂ നിയോ 10r 5ജി വില കഴിഞ്ഞ ആഴ്ചത്തെക്കാൾ കുറഞ്ഞു
ദീപാവലി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സ്മാർട്ട്ഫോണുകൾക്ക് മികച്ച വിലക്കുറവാണ് ഇ-കൊമേഴ്സ് സൈറ്റുകളിൽ ലഭ്യമായിരുന്നത്. ഇപ്പോൾ ദീപാവലി എത്തിയിരിക്കുന്നു. അധികം വൈകാതെ തന്നെ ഓഫറുകളെല്ലാം അവസാനിക്കുകയും പല സ്മാർട്ട്ഫോണുകൾക്കും അവയുടെ യഥാർഥ വില തന്നെ നൽകേണ്ടിവരികയും ചെയ്യും. അതിനാൽ ദീപാവലി ഓഫർ അവസാനിക്കും മുമ്പ് തന്നെ സ്മാർട്ട്ഫോൺ വാങ്ങുന്നതാണ് മികച്ച തീരുമാനം. ദീപാവലി അടുത്തതോടെ ഓഫർ സെയിലിൽ ലഭ്യമായിരുന്ന ഡിസ്കൗണ്ടുകൾ കൂടിയിട്ടുണ്ട്. ഐക്യൂ നിയോ 10r 5ജി (iQOO Neo 10R 5G) കഴിഞ്ഞ ആഴ്ചകളിൽ ഡിസ്കൗണ്ട് സഹിതം ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ അവസരമുണ്ട്.
ഐക്യൂ നിയോ 10r 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമാണ് യഥാർഥ ലോഞ്ച് വില. നേരത്തെ ഫെസ്റ്റിവൽ സെയിൽ തുടങ്ങിയ സമയത്ത് ഈ ഫോണിന്റെ വില 23999 രൂപ വരെയാണ് കുറഞ്ഞത്.

ദീപാവലിക്ക് ഇനി 1 ദിവസം മാത്രം ശേഷിക്കെ ഐക്യൂ നിയോ 10r 5ജിക്ക് ആമസോൺ 2000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. മാത്രമല്ല, അടിസ്ഥാന മോഡൽ 24999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽ 22999 രൂപ വിലയിൽ ഇപ്പോൾ ഇത് വാങ്ങാനാകും. കൂടാതെ 799 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.
25000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്തുമായി ഈ വർഷം അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഇത്. മൂൺനൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ
144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. ഇത് 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 3840Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷോട്ട് എക്സൻസേഷൻ അപ്പ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm ചിപ്സെറ്റ് കരുത്തിനൊപ്പം അഡ്രിനോ 735 GPU, 8GB / 12GB LPDDR5x റാം, 128GB (UFS 3.1) / 256GB (4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. 80W ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററിയാണ് ഐക്യൂ നിയോ 10Rൽ സജ്ജീകരിച്ചിരിക്കുന്നത്.
ക്യാമറകളുടെ കാര്യമെടുത്താൽ, 1/ 1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (GC08A3-WA1XA സെൻസർ, f/2.2 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 32MP GC32E1-WA1XA ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G (SA: n1/n3/n5/n8/n28/n38/n40/n41/n77/n78 | NSA: n1/n3/n40/n41/n77/n78), ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-C 2.0, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ലാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








