ഫോൺ ഓക്കെയാണ്, ഡിസ്കൗണ്ട് കുറച്ചുകൂടി ആകാമായിരുന്നു! ആമസോണിന്റെ ഐക്യൂ ഡീൽ
നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങുന്നവർക്ക് പലരും സജസ്റ്റ് ചെയ്യുന്നൊരു ബ്രാൻഡാണ് ഐക്യൂ. ഇതിനകം ജനങ്ങൾക്കിടയിൽ ഐക്യൂ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് അതിന് കാരണം. ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ടുകൾ ആമസോണിൽ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. എങ്കിലും ഡിസ്കൗണ്ട് ഡീലുകൾ എന്ന നിലയിൽ ചില ഫോണുകളുടെ ഡിസ്കൗണ്ട് അവരുടെ മൊബൈൽ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഐക്യൂ നിയോ 10R (iQOO Neo 10R 5G) മോഡലിനും ഡിസ്കൗണ്ട് ഉള്ളതായി കാണാനാകും. യഥാർഥത്തിൽ ഇത് മികച്ച ഒരു സ്മാർട്ട്ഫോൺ ആണെങ്കിലും ഈ ഡിസ്കൗണ്ട് വളരെ കുറവായി തോന്നും.
ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ നിയോ 10R മോഡലിന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമായിരുന്നു വില. ഇതേ വിലയിൽ തന്നെയാണ് ഇപ്പോൾ ഈ ഫോൺ ആമസോണിലും ഔദ്യോഗിക വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നിലവിൽ ഈ ഐക്യൂ ഫോണിന് ഡിസ്കൗണ്ട് ഉണ്ടെങ്കിലും ഇപ്പോഴത്തെ ഡിസ്കൗണ്ട് അത്ര പോര, ആമസോണിൽ 1349 രൂപയുടെ ഡിസ്കൗണ്ട് ആണ് ഐക്യൂ നിയോ 10Rന് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ 25,650 രൂപ വിലയിലാണ് ഈ ഫോൺ കിട്ടുക. എന്നാൽ ഏതാനും മാസം മുൻപ് നടന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഈ ഫോൺ 24999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരുന്നു.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഫെസ്റ്റിവൽ സെയിൽ സമയത്ത് നിയോ 10Rന് ലഭ്യമായിരുന്നു. അതിനാൽ ഈ ഫോൺ 22999 രൂപ വിലയിൽ വാങ്ങാനാകുമായിരുന്നു. ഇത് വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ ഡിസ്കൗണ്ട് പോര എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. എന്നാൽ സ്മാർട്ട്ഫോൺ വിപണിയിൽ സാഹചര്യം മാറി എന്നത് കണക്കിലെടുക്കുമ്പോൾ പുതിയ വില കുഴപ്പമില്ല എന്ന് പറയേണ്ടിവരും.

മികച്ച സ്മാർട്ട്ഫോൺ മോഡലുകൾ മാന്യമായ വിലയിൽ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ ഇടംകണ്ടെത്തിയ ബ്രാൻഡാണ് ഐക്യൂ. മറ്റ് ബ്രാൻഡുകളുടെ മോഡലുകളെക്കാൾ താരതമ്യേന കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഐക്യൂ ഫോണുകൾ എല്ലാ സെഗ്മെന്റിലും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ വിലകുറയ്ക്കൽ തന്ത്രം ഒരുതരത്തിൽ ഇപ്പോൾ ഐക്യൂവിന് തിരിച്ചടിയായി എന്നുപറയാം.
കാരണം ചിപ് ക്ഷാമത്തെ തുടർന്ന് ചിപ് വില ഉയർന്നതോടെ സ്മാർട്ട്ഫോൺ നിർമാണത്തിന് ചിലവേറി. അതോടെ വില വർധിപ്പിക്കേണ്ട അവസ്ഥയായി. അതോടെ കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന ഐക്യൂ സ്മാർട്ട്ഫോണുകളെ അത് വളരെ ബാധിച്ചു. ഫെസ്റ്റിവൽ സെയിൽ സമയത്ത് വില വർധന ഭീഷണിയില്ലായിരുന്നു. എന്നാൽ അതിന് ശേഷം പല മോഡലുകൾക്കും വില കൂടിയ കൂട്ടത്തിൽ, നിയോ 10R ന്റെ കുറഞ്ഞ വിലയും പഴയ വിലയിലേക്ക് ഉയരുകയായിരുന്നു.
എന്തായാലും 25000 രൂപ വിലയിൽ ഒരു ശക്തൻ സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മോഡൽ തന്നെയാണ് ഐക്യൂ നിയോ 10R. ഇതിലെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm പ്രോസസർ, 80W ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററി, അഡ്രിനോ 735 GPU, 8GB / 12GB LPDDR5x റാം, 128GB (UFS 3.1) / 256GB (4.1) സ്റ്റോറേജ്.

144Hz 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, ഷോട്ട് എക്സൻസേഷൻ അപ്പ് ഗ്ലാസ് പ്രൊട്ടക്ഷൻ, 1/ 1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (GC08A3-WA1XA സെൻസർ, f/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ്, 32MP ഫ്രണ്ട് ക്യാമറ.
ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ് എന്നിവയാണ് ഫീച്ചറുകൾ. മൂൺനൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 10R 5ജി വാങ്ങാൻ ലഭ്യമായിട്ടുള്ളത്.


Click it and Unblock the Notifications








