Home
Mobile

മൂന്ന് വേരിയൻറുകൾ, എല്ലാം ബജറ്റ് ഫ്രണ്ട്‌ലി ! iQOO Neo 10R 5G ഇന്ത്യയിലെത്തി

ടെക് ലോകത്തിന് പുത്തൻ അനുഭവങ്ങൾ നൽകാൻ പുതിയൊരു അതിഥി കൂടി വന്നു. iQOO Neo 10R 5G ഇന്ത്യയിൽ പുറത്തിറങ്ങി. പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് iQOO Neo 10R 5G യുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം. 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 2 ജിബി + 256 ജിബി എന്നീ മൂന്ന് വേരിയൻറുകളായാണ് ഈ സ്മാർട്ട് ഫോൺ രംഗപ്രവേശനം ചെയ്തിട്ടുള്ളത്. കൂടാതെ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റിന്റെ കരുത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 6,400mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിംഗ് എന്നിവയും iQOO Neo 10R 5G യുടെ ഫീച്ചറിൽ ഉൾപ്പെടുന്നു. പ്രീമിയം ഫോണിൽ ഉൾപ്പെടാതെ ഒരു മിഡ്‌ലെവൽ ഫോണായിട്ടാണ് iQOO Neo 10R 5G യുടെ ലോഞ്ച്. അതിവേഗ പ്രകടനം ആവശ്യമുള്ള ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സ്മാർട്ട്
ഫോൺ ഗെയിമിംഗിന് പറ്റിയ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ നൽികയിട്ടുണ്ട്. കൂടാതെ മികച്ച കൂളിംഗും കൊണ്ടുവന്നിട്ടുണ്ട്.

മൂന്ന് വേരിയൻറുകൾ, എല്ലാം ബജറ്റ് ഫ്രണ്ട്‌ലി !

ഡിസ്‌പ്ലേയുടെ സുരക്ഷയ്ക്കും സുഗമമായ ദൃശ്യങ്ങൾക്കുമായി 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണ് ഇതിന് നൽകിയിട്ടുള്ളത്. 4,500 nits പീക്ക് ബ്രൈറ്റ്നസും HDR10+ ഉം പാനൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. IP65 റേറ്റിംഗ് ഉള്ളതിനാൽ പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കും. സ്‌ക്രീൻ ഷോട്ട് സെൻസേഷൻ അപ്പ് ഗ്ലാസ് കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

മികച്ച പ്രകടനത്തിനും കൂളിങിനും മെച്ചപ്പെട്ട ഗ്രാഫിക്‌സിനുമായി അഡ്രിനോ 735 ജിപിയുവുമായി സംയോജിപ്പിച്ചിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്സെറ്റാണ് ഇതിന്റെ പ്രധാന ഭാഗം. 12GB വരെ LPDDR5X റാമും 256GB UFS 4.1 സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യും. ഇതിനാൽ തന്നെ വേഗതയേറിയ ആപ്പ് പ്രകടനവും സുഗമമായ മൾട്ടിടാസ്‌കിംഗും ഈ ഫോൺ നൽകും.

ഗെയിമിംഗ് സെഷനുകളിലെ ചൂട് നിയന്ത്രിക്കുന്നതിനും സ്ഥിരതയുള്ള പ്രകടനം നിലനിർത്തുന്നതിനും 6,043mm² വേപ്പർ കൂളിംഗ് ചേമ്പർ ഇതിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് iQOO Neo 10R 5G യിൽ നൽകിയിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP സോണി IMX882 പ്രൈമറി സെൻസറും 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഇതിലുണ്ട്.

മൂന്ന് വേരിയൻറുകൾ, എല്ലാം ബജറ്റ് ഫ്രണ്ട്‌ലി !

32MP ഫ്രണ്ട് ക്യാമറ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. 6,400 എംഎഎച്ച് ബാറ്ററിയുള്ള ഈ ഫോൺ 80W വയർഡ് ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യും. iQOO Neo 10R 5G മൂൺനൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി + 128 ജിബി മോഡലിന് 24,999 രൂപയും 8 ജിബി + 256 ജിബി വേരിയന്റിന് 26,999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 28,999 രൂപയും വിലവരും.

പോക്കറ്റ് കാലയാകാതെ ഈ മികച്ച സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ കഴിയും. മിഡ്‌ലെവൽ ഫോൺ ആയതിനാൽ തന്നെ സാധാരണക്കാരായ ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് iQOO യുടെ ഈ നീക്കം. വൈകാതെ തന്നെ ആമസോണിലൂടെയും ഐക്യുഒ ഇ-സ്റ്റോറിലൂടെയും പ്രീ-ഓർഡറുകൾ ആരംഭിക്കും, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, എസ്ബിഐ കാർഡ് ഉടമകൾക്ക് കിഴിവുകൾ ലഭ്യമാണ്.

മൂന്ന് വേരിയൻറുകൾ, എല്ലാം ബജറ്റ് ഫ്രണ്ട്‌ലി !

അതേ സമയം iQOO Z10 സീരീസ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചൈനയിലായിരിക്കും ഈ സീരീസിന്റെ ലോഞ്ച് നടക്കുക. ഒരു ബേസ്, ടർബോ, ടർബോ പ്രോ, Z10x എന്നീ വേരിയൻറുകൾ ഈ സീരീസിൽ ഉൾപ്പെടുമെന്നാണ് ടെക് വിദഗ്ദർ പ്രതീക്ഷിക്കുന്നത്. ഏപ്രിലിൽ ലോഞ്ച് ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിലേക്ക് ഇവനും കൂടി വന്നാൽ സംഭവം കളറാവും.

More from GizBot

Best Mobiles in India

English summary
iQOO has launched the Neo 10R 5G in India, featuring the powerful Snapdragon 8s Gen 3 chipset and a 6.78-inch AMOLED display. The smartphone is designed for gamers, with high-speed performance, an efficient cooling system, and a 6,400mAh battery supporting 80W fast charging. Available in two variants, the Neo 10R 5G is priced starting at ₹24,999 and comes in MoonKnight Titanium and Raging Blue colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X