Home
Mobile

ക്രിസ്മസ് ഡിസ്കൗണ്ട് പരീക്ഷയിൽ തോറ്റ് തൊപ്പിയിട്ടു; ഐക്യൂ നിയോ 10R 5G ഡിസ്കൗണ്ട് ഡീൽ

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ ഇപ്പോൾ തങ്ങളുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ചില ക്രിസ്മസ് ഡീലുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഐക്യൂ ഫോണുകൾ ഉപയോക്താക്കൾക്ക് മുടക്കുന്ന തുകയ്ക്ക് തക്ക മൂലം തിരിച്ചുനൽകുന്നതിൽ എപ്പോഴും മുന്നിലുള്ള ബ്രാൻഡാണ്. എന്നാൽ ശക്തമായ ഫീച്ചറുകൾ ഉണ്ടെങ്കിലും പല ഉപയോക്താക്കൾക്കും സന്തോഷം കൂടുതൽ ലഭിക്കുന്നത് വാങ്ങുന്ന മോഡൽ ഏറ്റവും കുറഞ്ഞ വിലയിൽ തങ്ങൾക്ക് ലഭിക്കുമ്പോഴാണ്. പക്ഷേ ആ ഒരു കാര്യത്തിൽ മാത്രം, അ‌തായത് ഡിസ്കൗണ്ടിന്റെ കാര്യത്തിൽ മാത്രം അ‌ൽപ്പം പിന്നിലുള്ള ഒരു ഐക്യൂ ഫോൺ ഡീൽ ഇവിടെ പരിചയപ്പെടാം.

ഐക്യൂ ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ ഐക്യൂ നിയോ 10R ലോഞ്ച് ചെയ്തു. അ‌ന്ന് ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമായിരുന്നു വില.

ക്രിസ്മസ് ഡിസ്കൗണ്ട് പരീക്ഷയിൽ തോറ്റ് തൊപ്പിയിട്ടു

ഒരു മാസം മുൻപ് നടന്ന ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് ഈ ഫോണിന്റെ അ‌ടിസ്ഥാന മോഡൽ 24999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരുന്നത്. കൂടെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായിരുന്നു. അ‌തിനാൽ, 22999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുമായിരുന്നു. എന്നാൽ ദീപാവലി ഡിസ്കൗണ്ടിൽ വിജയിച്ച ഈ ഐക്യൂ ഫോൺ പക്ഷേ ക്രിസ്മസ് ഡിസ്കൗണ്ട് നൽകുന്നതിൽ ഒരു പരാജയമാണ്.

നിലവിൽ ലോഞ്ച് സമയത്തെ അ‌തേ വിലയിൽ തന്നെയാണ് ഈ ഐക്യൂ ഫോൺ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് അ‌ടിസ്ഥാന മോഡൽ 26999 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചിപ് ക്ഷാമത്തെ തുടർന്ന് സ്മാർട്ട്ഫോണുകളെ ബാധിച്ച വില വർധനവാണ് ഈ പഴയ വിലയിലേക്ക് ഈ മോഡലിനെ മടക്കിക്കൊണ്ടുപോയത് എന്ന് വേണം വിലയിരുത്താൻ.

ക്രിസ്മസ് ഡിസ്കൗണ്ട് പരീക്ഷയിൽ തോറ്റ് തൊപ്പിയിട്ടു

2000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ നിലവിൽ ഐക്യൂ നിയോ 10R 24999 രൂപ വിലയിലാണ് ലഭിക്കുക. 1000 രൂപ ന്യൂകമർ ഡിസ്കൗണ്ട്, 1000 രൂപ സ്റ്റുഡൻസ് ഡിസ്കൗണ്ട് എന്നിവയും ഉണ്ട്. ഇതിൽ ഏതെങ്കിലും പ്രയോജനപ്പെടുത്തിയാൽ 23999 രൂപ വിലയിലേക്ക് എത്താം. അ‌പ്പോഴും ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് ലഭ്യമായ അ‌ത്ര കുറഞ്ഞ വിലയിലേക്ക് ഇത് എത്തുന്നില്ല.

ഡിസ്കൗണ്ടിന്റെ പോരായ്മ മാറ്റി നിർത്തിയാൽ, 25000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് തീർച്ചയായും പരിഗണിക്കാവുന്ന ഒരു വിശ്വസ്ത ഓപ്ഷനാണ് ഐക്യൂ നിയോ 10R 5ജി. സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയെത്തിയ ഈ ഫോൺ സെഗ്മെന്റിന്റെ ഏറ്റവും കരുത്തൻ എന്ന പേരുമായാണ് അ‌വതരിപ്പിക്കപ്പെട്ടത്.

പ്രധാന ഫീച്ചറുകൾ

1/ 1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (GC08A3-WA1XA സെൻസർ, f/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

ക്രിസ്മസ് ഡിസ്കൗണ്ട് പരീക്ഷയിൽ തോറ്റ് തൊപ്പിയിട്ടു

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
അഡ്രിനോ 735 GPU, 8GB / 12GB LPDDR5x റാം, 128GB (UFS 3.1) / 256GB (4.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 144Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 3840Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷോട്ട് എക്സൻസേഷൻ അപ്പ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

80W ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററിയാണ് ഐക്യൂ നിയോ 10Rൽ സജ്ജീകരിച്ചിരിക്കുന്നത്.
ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മൂൺനൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The iQOO Neo 10R 5G is now available with an instant bank discount of Rs 2000. Its current price is Rs 26,999 for the 8GB + 128GB base variant, Rs 28,999 for the 8GB + 256GB variant, and Rs 30,999 for the 12GB + 256GB variant. If you take advantage of the bank discount, you can buy it for Rs 24,999. Details are given here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X