Home
Mobile

പത്താം നിരയിലെ ഒന്നാമൻ! മാർച്ച് 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ നിയോ 10Rന്റെ ഫീച്ചറുകൾ

ഇന്ത്യൻ യുവത്വത്തിന്റെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ അ‌വരുടെ നിയോ സീരീസിലെ പത്താം നിരയിലെ ഒന്നാമനെ അ‌തായത്, നിയോ 10 സീരീസിലെ ആദ്യ ഫോണിനെ മാർച്ച് 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. ഐക്യൂ നിയോ 10R (iQOO Neo 10R) എന്നാണ് വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ പേര്. ലോഞ്ച് തിയതി സ്ഥിരീകരിച്ചതു കൂടാതെ ഐക്യൂ നിയോ 10r ന്റെ ചില ഫീച്ചറുകളും ഇപ്പോൾ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അ‌തിൽ ബാറ്ററി ഫീച്ചറാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റ് കരുത്തിലാണ് ഐക്യൂ നിയോ 10R ഇന്ത്യയിൽ എത്തുക എന്നതാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട ഫീച്ചറുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് കൂടാതെ വരാൻ പോകുന്ന ഫോണിൽ 2,000Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഒഐഎസ് പിന്തുണ എന്നിവ ഉണ്ടാകുമെന്നും ഉറപ്പിക്കപ്പെട്ടിട്ടുണ്ട്.

മാർച്ച് 11ന് ലോഞ്ച് ചെയ്യുന്ന ഐക്യൂ നിയോ 10Rന്റെ ഫീച്ചറുകൾ

ഐക്യൂ നിയോ 10R ലോഞ്ചിന് ഇനി ദിവസങ്ങൾ ശേഷിക്കെ ഓരോ ഫീച്ചറുകളായി പുറത്തുവിട്ടുകൊണ്ട് ലോഞ്ച് തിയതി വരെ ഈ ഫോണിനെക്കുറിച്ചുള്ള ചർച്ചകൾ സ്മാർട്ട്ഫോൺ ആരാധകർക്കിടയിൽ സജീവമാക്കി നിർത്താൻ കമ്പനി ഉദ്ദേശിക്കുന്നു. അ‌തിനാൽ ദിവസവും പുതിയ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തൽ പ്രകാരം, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയാണ് നിയോ 10Rൽ ഉണ്ടാകുക.

ഐക്യൂ നിയോ 10R ന്റെ ചിത്രങ്ങൾ കമ്പനി ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. ഇത് വരാൻ പോകുന്ന ഫോണിന്റെ ഡി​സൈനിനെക്കുറിച്ച് ആരാധകർക്ക് വിവരങ്ങൾ നൽകുന്നു. ചിത്രങ്ങൾ പ്രകാരം ഡ്യുവൽ ക്യാമറ സെൻസറുകൾ ഉൾക്കൊള്ളുന്ന ഒരു സ്‌ക്വിർക്കിൾ മൊഡ്യൂളും 'OIS' ടെക്സ്റ്റിനായി മറ്റൊരു കട്ടൗട്ടും ഇതിന്റെ റിയർ പാനലിൽ കാണാം. റാഗിംഗ് ബ്ലൂ കളർ ഓപ്ഷന് നീലയും വെള്ളയും കലർന്ന ഡ്യുവൽ-ടോൺ ഡിസൈൻ ഉണ്ട്. ഇത് കൂടാതെ മൂൺനൈറ്റ് ടൈറ്റാനിയം കളർ ഓപ്ഷനും ഉണ്ട്.

മാർച്ച് 11ന് ലോഞ്ച് ചെയ്യുന്ന ഐക്യൂ നിയോ 10Rന്റെ ഫീച്ചറുകൾ

ഐക്യൂ നിയോ 10Rന്റെ മറ്റ് ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അ‌വ വരും ദിവസങ്ങളിൽ ഒന്നൊന്നായി പുറത്തുവരും. എന്നാൽ ഇതിന്റെ ഫീച്ചറുകൾ എന്തൊക്കെയായിരിക്കും എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നുണ്ട്. ചൈനയിൽ ലഭ്യമായ ഐക്യൂ Z9 ടർബോ എൻഡുറൻസ് എഡിഷന് സമാനമാണ് ഐക്യൂ നിയോ 10R എന്നാണ് റിപ്പോർട്ട്. അ‌തിനാൽ ഈ ഫോണി​നോട് ബന്ധപ്പെടുത്തിയാണ് നിയോ 10R ന്റെ ഫീച്ചറുകൾ എത്തിയിട്ടുള്ളത്.

ഐക്യൂ നിയോ 10Rൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഇതിൽ ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 8GB/128GB, 8GB + 256GB, 12GB + 256GB വേരിയന്റുകളിൽ ഇത് വാങ്ങാൻ ലഭ്യമായേക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറയാണ് ഐക്യൂ നിയോ 10R ഉണ്ടാകുക എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. അ‌തിൽ 50MP സോണി LYT-600 പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയും ആണ് ഉണ്ടാകുകയെന്നും സെൽക്കായി 16MP ഫ്രണ്ട് ക്യാമറയും പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

മാർച്ച് 11ന് ലോഞ്ച് ചെയ്യുന്ന ഐക്യൂ നിയോ 10Rന്റെ ഫീച്ചറുകൾ

ഇതിലെ ബാറ്ററി 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ളതാകും എന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാൽ ബാറ്ററി ശേഷി വെളിപ്പെടുത്തിയിട്ടില്ല. ഇത് 6,400mAh ബാറ്ററിയായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 30000 രൂപയിൽ താഴെ വിലയിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് കമ്പനി പറയുന്നത്. അ‌തിൽ നിന്ന് വില സംബന്ധിച്ച ധാരണയും ലഭിക്കുന്നു. ലോഞ്ചിന് ശേഷം ആമസോൺ വഴിയും ഐക്യൂ വെബ്​സൈറ്റ് വഴിയും ഇത് വാങ്ങാം.

Best Mobiles in India

English summary
The iQOO Neo 10R's fast charging speed has been confirmed ahead of its launch in India on March 11. It will support 80W fast charging. It was already clear that the handset will ship with a Snapdragon 8s Gen 3 chipset, 2,000Hz instant touch sampling rate, and OIS support. More features will be revealed in the coming days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X