Home
Mobile

ഇപ്പോൾ വാങ്ങുന്നതാണ് ബുദ്ധി! ഐക്യൂ നിയോ 10R ഡിസ്കൗണ്ട് സഹിതം വിൽപ്പനയ്ക്ക്

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരുടെ കാത്തിരുപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഐക്യൂ നിയോ 10R (iQOO Neo 10R) കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഐക്യുവിന്റെ മിഡ്റേഞ്ചിലെ ഏറ്റവും പുതിയ ഈ സ്മാർട്ട്ഫോൺ, സെഗ്മെന്റിലെ ഏറ്റവും ശക്തനായ സ്മാർട്ട്ഫോൺ ആണ് എന്നാണ് കമ്പനി പറയുന്നത്. സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയെത്തുന്ന ഐക്യൂ നിയോ 10r ഇന്ന് മുതൽ ഇന്ത്യയിൽ ഡിസ്കൗണ്ട് സഹിതം വിൽപ്പനയ്ക്ക് എത്തുന്നു. ഉപയോക്താക്കൾക്ക് ആമസോൺ വഴിയും ഐക്യൂ ഓൺലൈൻ സ്റ്റോർ വഴിയും ഈ ശക്തൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

ഐക്യൂ നിയോ 10R ന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമാണ് വില. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫർ ലഭ്യമാണ്.

ഇപ്പോൾ വാങ്ങുന്നതാണ് ബുദ്ധി! ഐക്യൂ നിയോ 10R വിൽപ്പനയ്ക്ക്

SBI, HDFC, ICICI ബാങ്ക് കാർഡുകൾക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ 24999 രൂപ വിലയിൽ ഇത് വാങ്ങാനാകും. കൂടാതെ 12 മാസത്തെ അധിക വാറന്റി, 6 മാസം വരെ നോ കോസ്റ്റ് EMI, 99 രൂപയ്ക്ക് ഇൻസ്റ്റന്റ് ഡെലിവറി സജ്ജീകരണം എന്നിവയും ലഭ്യമാണ്.

ഐക്യൂ നിയോ 10R ന്റെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 144Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 3840Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷോട്ട് എക്സൻസേഷൻ അപ്പ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഇപ്പോൾ വാങ്ങുന്നതാണ് ബുദ്ധി! ഐക്യൂ നിയോ 10R വിൽപ്പനയ്ക്ക്

അഡ്രിനോ 735 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB / 12GB LPDDR5x റാം, 128GB (UFS 3.1) / 256GB (4.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ലാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ 1/ 1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (GC08A3-WA1XA സെൻസർ, f/2.2 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 32MP GC32E1-WA1XA ക്യാമറ (f/2.45 അപ്പേർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ്) നൽകിയിട്ടുണ്ട്.

Take a Poll

ഡ്യുവൽ സിം (നാനോ + നാനോ), 5G (SA: n1/n3/n5/n8/n28/n38/n40/n41/n77/n78 | NSA: n1/n3/n40/n41/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 be, ബ്ലൂടൂത്ത് 5.4, GPS;GLONASS;GALILEO;BeiDou;NavIC;GNSS, QZSS, യുഎസ്ബി ​ടൈപ്പ്-C 2.0, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ് എന്നിവ ഇതിലുണ്ട്.

ഇപ്പോൾ വാങ്ങുന്നതാണ് ബുദ്ധി! ഐക്യൂ നിയോ 10R വിൽപ്പനയ്ക്ക്

80W ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററിയാണ് ഐക്യൂ നിയോ 10Rൽ സജ്ജീകരിച്ചിരിക്കുന്നത്. മൂൺനൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. ലോഞ്ച് ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാകുക. അ‌തിനാൽ ഈ കരുത്തൻ സ്മാർട്ട്ഫോൺ മികച്ച ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ തുടക്കത്തിൽ തന്നെ വാങ്ങുന്നത് നന്നായിരിക്കും.

More from GizBot

Best Mobiles in India

English summary
The iQoo Neo 10R goes on sale in India starting today. It is priced at Rs 26,999 for the 8GB + 128GB base variant, Rs 28,999 for the 8GB + 256GB variant, and Rs 30,999 for the 12GB + 256GB variant. There is an instant discount of Rs 2,000 available for SBI, HDFC, and ICICI bank cards. So, you can buy it for an initial price of Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X