Home
Mobile

ഇത് ആരാധകരുടെ കാത്തിരുപ്പിന്റെ വിജയം! സെഗ്മെന്റിലെ ഏറ്റവും കരുത്തനായി ഐക്യൂ നിയോ 10R

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ നാളെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അ‌വതരിക്കും. ഇന്ത്യയിലെ യുവ തലമുറയിലുള്ള സ്മാർട്ട്ഫോൺ ഉപയോക്താക്കളായ ഐക്യുവിന്റെ നിയോ 10R (iQOO Neo 10R) നാളെ (​മാർച്ച് 11) രാജ്യത്ത് ലോഞ്ച് ചെയ്യും. 30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് ഈ ഐക്യൂ നിയോ ഫോൺ ലോഞ്ച് ചെയ്യുക. സെഗ്മെന്റിലെ ഏറ്റവും കരുത്തനായ സ്മാർട്ട്ഫോൺ ആയിരിക്കും ഇത് എന്നാണ് ഐക്യൂ അ‌റിയിച്ചിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 8s Gen 3 SoC ആണ് ഈ കരുത്തൻ ഫോണിന്റെ ശക്തികേന്ദ്രം എന്ന് ഐക്യൂ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

മിഡ്-റേഞ്ച് ഗെയിമിംഗ് പവർഹൗസ് എന്ന നിലയിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാകാൻ ഈ ഐക്യൂ ഫോണിന് സാധിക്കും എന്ന് കരുതപ്പെടുന്നു. നല്ലൊരു കരുത്തൻ സ്മാർട്ട്ഫോൺ മാന്യമായ വിലയിൽ വാങ്ങാൻ ആഗ്രഹിച്ചിരുന്ന ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ കാത്തിരിപ്പ് ഈ ഐക്യൂ നിയോ 10R 5ജി എത്തുന്നതോടെ അ‌വസാനിച്ചേക്കും.

കാത്തിരുപ്പിന്റെ വിജയം! സെഗ്മെന്റിലെ ഏറ്റവും കരുത്തനായി ഐക്യൂ നിയോ 10

ഐക്യുവിന്റെ സ്മാർട്ട്ഫോണുകളെ യുവതലമുറയുടെ പ്രിയപ്പെട്ട ബ്രാൻഡ് ആക്കി മാറ്റിയത്, ഏത് സെഗ്മെന്റിൽ ഫോൺ അ‌വതരിപ്പിച്ചാലും അ‌തേ സെഗ്മെന്റിലെ മറ്റ് ബ്രാൻഡുകളുടെ മോഡലുകളെക്കാൾ മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ ഐക്യൂ നൽകും എന്ന വിശ്വാസമാണ്. നാളെ നടക്കുന്ന ലോഞ്ച് ഇവന്റ് ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും.

ഐക്യൂ നിയോ 10R 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ഗെയിമിങ് പ്രേമികളെ ലക്ഷ്യം വച്ച് സൂപ്പർ-സ്മൂത്ത് 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K TCL C8 AMOLED ഡിസ്പ്ലേയാണ് ഐക്യൂ നിയോ 10R-ൽ ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 4500 nits പീക്ക് ബ്രൈറ്റ്നസ് ഇതിനുണ്ടാകും.

കാത്തിരുപ്പിന്റെ വിജയം! സെഗ്മെന്റിലെ ഏറ്റവും കരുത്തനായി ഐക്യൂ നിയോ 10

സെഗ്മെന്റിലെ ഏറ്റവും ശക്തനായ, വേഗതയേറിയ സ്മാർട്ട്ഫോണായി ഐക്യൂ നിയോ 10R നെ മാറ്റുന്നത് ഇതിലെ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണ്. AnTuTu ബെഞ്ച്മാർക്കിംഗ് പരിശോധനയിൽ iQOO നിയോ 10R 1.7 ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 12GB വരെ റാമും 256GB വരെ സ്റ്റോറേജുമായിട്ടാണ് ഈ കരുത്തൻ ചിപ്സെറ്റ് എത്തുക.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ നിയോ 10R 5ജിയിൽ ഉണ്ടാകുക. അ‌തിൽ 50MP സോണി LYT600 OIS പോർട്രെയിറ്റ് സെൻസറും 8MP അൾട്രാവൈഡ് ആംഗിൾ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 32MP സെൻസറും ഉണ്ടാകും.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുക. മികച്ച ഗെയിമിങ് കൂടി ലക്ഷ്യമിട്ട് എത്തുന്ന ഫോൺ ആയതിനാൽ, അഞ്ച് മണിക്കൂർ വരെ ഏറ്റവും സ്ഥിരതയുള്ള 90fps ഗെയിമിംഗ് എക്സ്പീരിയൻസ് നൽകാൻ കഴിയുന്ന അൾട്രാ ഗെയിം മോഡും ഇതിൽ ഉണ്ട്.

കാത്തിരുപ്പിന്റെ വിജയം! സെഗ്മെന്റിലെ ഏറ്റവും കരുത്തനായി ഐക്യൂ നിയോ 10

2000Hz ടച്ച് സാമ്പിൾ റേറ്റ്, മോൺസ്റ്റർ മോഡ്, ഡെഡിക്കേറ്റഡ് ഇ-സ്‌പോർട്‌സ് മോഡ് എന്നിവയും പിന്തുണയ്‌ക്കും. ഏറ്റവും കടുത്ത ഗെയിമിംഗ് സെഷനുകളിൽപ്പോലും ഫോൺ ചൂടാകാതിരിക്കാൻ 6034mm വേപ്പർ കൂളിംഗ് ചേമ്പറും ഇതിൽ ഉണ്ടാകും. 80W വയർഡ് ചാർജിംഗ് ശേഷിയുള്ള 6400mAh ബാറ്ററിയാണ് ഇതിൽ ഉള്ളത്. ഇത് ഐക്യൂ 13 5ജിയിലെക്കാൾ കൂടുതലാണ്.

ഡി​സൈനിന്റെ കാര്യമെടുത്താൽ മുൻഗാമിയായ ഐക്യൂ നിയോ 9 പ്രോയ്ക്ക് സമാനമായ ഡ്യുവൽ-ടോൺ ഡിസൈൻ ഐക്യൂ നിയോ 10R 5ജിയിലും ഉണ്ടാകും. സ്മാർട്ട്‌ഫോണിന് പിന്നിൽ വീഗൻ ലെതർ ഫിനിഷ് ലഭിക്കും, കൂടാതെ ഇന്ത്യയിൽ റാഗിംഗ് ബ്ലൂ, മൂൺലൈറ്റ് ടൈറ്റാനിയം നിറങ്ങളിൽ ലഭിക്കും. മറ്റ് കളർ ഓപ്ഷനുകൾ ലോഞ്ചിൽ പ്രഖ്യാപിച്ചേക്കും.

IP65 സർട്ടിഫിക്കേഷൻ സഹിതമാണ് ഐക്യൂ നിയോ 10R എത്തുക. ഇതിന് 7.98mm വലിപ്പം ഉണ്ടാകും. 30,000 രൂപയിൽ താഴെ വിലയിലാകും ഈ ഐക്യൂ മിഡ്റേഞ്ച് ഫോൺ എത്തുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ​നാളത്തെ ലോഞ്ചിന് ശേഷം ആമസോൺ ഇന്ത്യ, ഐക്യുഒ ഇന്ത്യ ഇ-സ്റ്റോർ എന്നിവ വഴി ഈ കിടിലൻ ഫോൺ സ്വന്തമാക്കാനാകും. ഓപ്പൺ സെയിൽ തിയതി നാളെയാകും പ്രഖ്യാപിക്കുക.

More from GizBot

Best Mobiles in India

English summary
The iQOO Neo 10R, the most powerful smartphone in the sub-Rs 30,000 segment, will be launched in India tomorrow with the Snapdragon 8s Gen 3 SoC. Aimed at gaming enthusiasts, the iQOO Neo 10R is expected to feature a 6.78-inch 1.5K TCL C8 AMOLED display with a super-smooth 144Hz refresh rate. It will also have a peak brightness of 4500 nits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X