സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്, 7500mAh ബാറ്ററി സഹിതം ഐക്യൂ നിയോ 11 ലോഞ്ച് ചെയ്തു
ഐക്യൂ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് വമ്പൻ മോഡലുകളെ കൂട്ടിച്ചേർക്കുന്നത് തുടരുന്നു. അടുത്തിടെ ഏറ്റവും പ്രീമിയം മോഡലായ ഐക്യൂ 15 5ജി ലോഞ്ച് ചെയ്തതിന് പിന്നാലെ നിയോ സീരീസിലേക്ക് ഇപ്പോൾ ഐക്യൂ നിയോ 11 5ജി എന്ന മോഡലും കമ്പനി അവതരിപ്പിച്ചിരിക്കുന്നു. ഫീച്ചറുകളുടെയും വിലയുടെയും കാര്യത്തിൽ ഐക്യൂ 15 5ജിക്ക് താഴെ നിൽക്കുന്ന മോഡലാണ് ഇത്. താങ്ങാനാകുന്ന വിലയിൽ പ്രീമിയം ഫീച്ചറുകൾ കുറച്ചുകൂടി എളുപ്പത്തിൽ ലഭിക്കുന്നു എന്നതാണ് ഐക്യൂ നിയോ സീരീസിൽ എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പ്രത്യേകത. അധികം വൈകാതെ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
BOE Q10+ ലുമിനസ് മെറ്റീരിയൽ, 1.4mm അൾട്രാ-നാരോ സൈഡ് ബെസലുകൾ എന്നിവയുള്ള 6.82-ഇഞ്ച് 2K 1-144Hz LTPO AMOLED സ്‌ക്രീൻ, അൾട്രാ-ക്ലിയർ ട്രാൻസ്പരൻസിക്കായി പ്രീമിയം മോഡലായ ഐക്യൂ 15 5ജിയിലെ അതേ AR ആന്റി-റിഫ്ലക്ഷൻ ഫിലിം, അൾട്രാ-റിയലിസ്റ്റിക് റീപ്രൊഡക്ഷനായി ഐക്യൂ 15-ലെ അതേ ഫുൾ-ലിങ്ക് ട്രൂ കളർ മാപ്പിംഗ് അടക്കമുള്ള ഫീച്ചറുകൾ ഈ നിയോ 11 5ജിയിലും ഉണ്ട്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തിൽ എത്തിയിരിക്കുന്ന നിയോ 11 5ജിയിൽ ഐക്യൂ സ്വയം വികസിപ്പിച്ച Q2 ചിപ്പും ഉണ്ട്. എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം അലോയ്, സൂക്ഷ്മമായ ടച്ചിനും വിരലടയാള പ്രതിരോധത്തിനും സാറ്റിൻ ഗ്ലാസ് മെറ്റീരിയൽ, IP68, IP69 റേറ്റിങ്, സോണി അൾട്രാ-സ്റ്റെബിലൈസ്ഡ് ലാർജ്-സെൻസർ മെയിൻ ക്യാമറ അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.
കൂടാതെ സൂപ്പർ-സെൻസിറ്റീവ് ടച്ച് ചിപ്പ് നിയോ 11-ൽ ഉണ്ട്, ഇത് 25.4ms വരെ ലോ ടച്ച് ലേറ്റൻസി നൽകുന്നു. അതിനാൽ അതിവേഗ പ്രവർത്തനത്തിന് പിന്തുണ ലഭിക്കും. 7500mAh സിംഗിൾ-സെൽ സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഈ നിയോ സീരീസ് ഫോണിലുള്ളത്. പുതുതായി അപ്‌ഗ്രേഡ് ചെയ്‌ത ഗ്ലോബൽ ഡയറക്ട് ഡ്രൈവ് പവർ സപ്ലൈ 2.0, ഗെയിമിങ്ങിനിടയിലും വീഡിയോകൾ കാണുമ്പോഴും ഫോൺ ഉപയോഗിക്കാൻ അനുവദിക്കുന്നു.

ഐക്യൂ നിയോ 11 5ജിയുടെ പ്രധാന ഫീച്ചറുകൾ
6.82-ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ BOE Q10+ LTPO AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+ പിന്തുണ, 144Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 1.07 ബില്യൺ കളേഴ്സ്, DCI-P3 കളർ ഗാമട്ട്, HBM മോഡിൽ 1800 nits വരെ ബ്രൈറ്റ്നസ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2592Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് ആണ് നിയോ 11 5ജിയുടെ കരുത്ത്. അഡ്രിനോ 830 GPU, Q2 ഗെയിമിംഗ് ചിപ്പ്, 12GB / 16GB LPDDR5X അൾട്രാ റാം, 256GB/512GB/1TB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻOS 6.0 -ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നിയോ 11 5ജിയിലുള്ളത്. അതിൽ 1.56″ LYT700V സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

3D അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68 + IP69 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, NFC, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗുള്ള 7500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
വില
ഐക്യൂ നിയോ 11 5ജിയുടെ 12GB+256GB വേരിയന്റിന് 2599 യുവാൻ (ഏകദേശം 32,460 രൂപ), 16GB+256GB വേരിയന്റിന് 2899 യുവാൻ (ഏകദേശം 36,210 രൂപ), 12GB+512GB വേരിയന്റിന് 2999 യുവാൻ (ഏകദേശം 37,460 രൂപ), 16GB+512GB വേരിയന്റിന് 3299 യുവാൻ (ഏകദേശം 41,210 രൂപ), 16GB+1TB വേരിയന്റിന് 3799 യുവാൻ (ഏകദേശം 47,455 രൂപ) എന്നിങ്ങനെയാണ് വില.


Click it and Unblock the Notifications








