Home
Mobile

2K സ്‌ക്രീനും 7500mAh ബാറ്ററിയും ഉണ്ട് കേട്ടോ, ഐക്യൂ നിയോ 11 ലോഞ്ച് ഒക്ടോബർ 30ന് ഉറപ്പിച്ചു

ഐക്യൂ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 15 5ജി കഴിഞ്ഞ ദിവസം ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഈ ഐക്യൂ 15 നവംബറിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടയിൽ ഇന്ന് ഒരു പുതിയ വാർത്തകൂടി എത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഐക്യൂ നിയോ 10 5ജിയുടെ പിൻഗാമിയായി പുതിയ ഐക്യൂ നിയോ 11 (iQOO Neo11) 5ജി എത്തുന്നു എന്നതാണ് അ‌ത്. ഒക്ടോബർ 30ന് ഐക്യൂ നിയോ 11 ​ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു.

ഐക്യൂ നിയോ സീരീസ് ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യാറുണ്ട് എന്നതിനാൽ ഐക്യൂ നിയോ 11 5ജിയുടെ വരവ് ഇന്ത്യയിലെ ഐക്യൂ ആരാധകർക്കും സന്തോഷം പകരുന്ന വാർത്തയാണ്. മുൻ മോഡലുകളിലേത് പോലെ തന്നെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ നിയോ സീരീസ് ഫോണും എത്തുക.

7500mAh ബാറ്ററിയും ഉണ്ട് കേട്ടോ, ഐക്യൂ നിയോ 11 ലോഞ്ച് ഒക്ടോബർ 30ന്

2K സ്‌ക്രീനും 7500mAh എന്ന വലിയ ബാറ്ററി ശേഷിയുമുള്ള ഇൻഡസ്ട്രിയിലെ ഒരേയൊരു ഫ്ലാഗ്ഷിപ്പ് ഐക്യൂ നിയോ 11 5ജി ആയിരിക്കുമെന്ന് ഐക്യൂ പറയുന്നു. ഇതിനകം തന്നെ ഐക്യൂ നിയോ 11ന്റെ ടീസർ പുറത്തുവന്നിരിക്കുന്നു. ടീസറിലെ നീല നിറമുള്ള ഫോണിന് ഫ്ലോട്ടിംഗ് മിറർ ഡിസൈൻ, മാറ്റ് മെറ്റൽ മിഡിൽ ഫ്രെയിം, സാറ്റിൻ എജി ഗ്ലാസ് എന്നിവയുണ്ട്.

ഇൻഡസ്ട്രിയിലെ- എക്‌സ്‌ക്ലൂസീവ് നിയോൺ ടെക്നോളജിയും ഐക്യൂ നിയോ 11 5ജിയുടെ ഡി​സൈനിന്റെ ഭാഗമാകുന്നുണ്ട്. ഇത് പ്രകാശത്തിൽ ഊർജ്ജസ്വലമായ നിറങ്ങൾ സൃഷ്ടിക്കുന്നു. മികച്ച ഡി​സൈനൊപ്പം മികച്ച ഈടും ഈ ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട് എന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച്, ഷാഡോ ബ്ലാക്ക്, ലൈറ്റ് വൈറ്റ് നിറങ്ങളിലും ഈ ഫോൺ ലഭ്യമാകും.

7500mAh ബാറ്ററിയും ഉണ്ട് കേട്ടോ, ഐക്യൂ നിയോ 11 ലോഞ്ച് ഒക്ടോബർ 30ന്

ഐക്യൂ നിയോ 11 5ജിയുടെ മറ്റ് ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അ‌തേസമയം, ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ നൽകുന്ന വിവരമനുസരിച്ച്, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിന്റെ കരുത്തിലാകും ഈ ഫോൺ എത്തുക. ഇതിലെ 7500mAh ബാറ്ററിക്കായി 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ ഫോണിലുണ്ടാകും.

2K+144Hz BOE Q10+ ഫ്ലാറ്റ് സ്‌ക്രീൻ, AR ഫിലിം, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌ക്രീൻ, പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68+IP69 റേറ്റിങ്സ് എന്നിവയും ഐക്യൂ നിയോ 11 5ജിയിൽ പ്രതീക്ഷിക്കാം എന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട ഡീറ്റെയിൽസിൽ പറയുന്നു. ഇതിന്റെ കൂടുതൽ ഫീച്ചറുകൾ ലോഞ്ചിന് മുൻപ് തന്നെ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

ഐക്യൂ നിയോ 11 5ജിയുടെ മുൻഗാമിയായ ഐക്യൂ നിയോ 10 5ജി ഇന്ത്യയിലും ലോഞ്ച് ചെയ്തിരുന്നു. ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റ് 29,999 രൂപ വിലയിലും, 8GB + 256GB മോഡൽ 31,999 രൂപ വിലയിലും 12GB + 256GB മോഡൽ 33,999 രൂപ വിലയിലും, ടോപ്പ്-എൻഡ് 16GB + 512GB മോഡൽ 38,999 രൂപ വിലയിലും ആണ് ഇന്ത്യയിലെത്തിയത്.

7500mAh ബാറ്ററിയും ഉണ്ട് കേട്ടോ, ഐക്യൂ നിയോ 11 ലോഞ്ച് ഒക്ടോബർ 30ന്

ഐക്യൂ നിയോ 11 5ജിയുടെ വില ഒക്ടോബർ 30ന് നടക്കുന്ന ലോഞ്ചിന് ശേഷമേ അ‌റിയാനാകൂ. എങ്കിലും ഏകദേശം 30000 രൂപയോട് അ‌ടുത്ത വിലയിൽ ഈ ഫോൺ എത്താനാണ് സാധ്യത. ഐക്യൂ 15 5ജി പോലെ ഐക്യൂ നിയോ 11 5ജിയും ​ചൈനയിലെ ലോഞ്ചിന് ശേഷം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
The iQOO Neo 11 has been officially confirmed to launch in China on October 30. The company says that it will be the only flagship in the industry with a 2K screen and a massive 7500mAh battery. The images reveal that the smartphone will feature a dual rear camera setup. The blue-colored phone in the teaser has a floating mirror design, matte metal middle frame, and satin AG glass.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X