66W ഫാസ്റ്റ് ചാർജിംഗ്, സ്‌നാപ്ഡ്രാഗൺ 780 SoC പ്രോസസർ വരുന്ന ഐക്യൂ നിയോ 5 അവതരിപ്പിച്ചു

|

വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ നിയോ 5 ചൊവ്വാഴ്ച ചൈനയിൽ വിപണിയിലെത്തി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ ലിക്വിഡ് കൂളിംഗ് സംവിധാനവുമുണ്ട്. മൂന്ന് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ഐക്യൂ നിയോ 5 ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിന് ചുറ്റും സ്ലിം ബെസലുകളും സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടും ഉണ്ട്. ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് നിങ്ങൾക്ക് ഇതിൽ ലഭിക്കും. ഇന്ത്യയിലും ചൈനയിലുമായി വരുന്ന വിവോ സബ് ബ്രാൻഡായ ഐക്യൂ ഒരു സ്വതന്ത്ര ബ്രാൻഡായി പ്രവർത്തിക്കുന്നു.

 

ഐക്യൂ നിയോ 5 വില

ഐക്യൂ നിയോ 5 വില

വിവോയുടെ ഐക്യൂ നിയോ 5 മൂന്ന് വേരിയന്റുകളിൽ വിപണിയിൽ ലഭ്യമാകും. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ബേസിക് മോഡൽ സിഎൻ‌വൈ 2,499 (ഏകദേശം 27,900 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 2,699 (ഏകദേശം 30,200 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 2,999 (ഏകദേശം 33,500 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ക്ലൗഡ് ഷാഡോ ബ്ലൂ, നൈറ്റ് ഷാഡോ ബ്ലാക്ക്, പിക്‌സൽ ഓറഞ്ച് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. ഐക്യൂ നിയോ 5 ഇപ്പോൾ ഔദ്യോഗിക വിവോ വെബ്‌സൈറ്റിൽ പ്രീ-സെയിലിനായി ലഭ്യമാണ്. മാർച്ച് 22 ന് ഈ ഹാൻഡ്‌സെറ്റ് ചൈനയിൽ വിൽ‌പനയ്‌ക്കെത്തും. നിലവിൽ, ഐക്യു നിയോ 5ൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് വിവോ ഒരു വിവരവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഐക്യൂ നിയോ 5 സവിശേഷതകൾ
 

ഐക്യൂ നിയോ 5 സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഡ്യുവൽ നാനോ സിം വരുന്ന ഐക്യു നിയോ 5 പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോ , 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 397 പിപിഐ പിക്സൽ ഡെൻസിറ്റി വരുന്ന 6.62 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഇത് എച്ച്ഡിആർ 10 / എച്ച്ഡിആർ 10 + സപ്പോർട്ട് ചെയ്യുകയും 91.45 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയിൽ വരുന്നു. സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസർ, അഡ്രിനോ 650 ജിപിയു, 12 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവയുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. നിങ്ങൾക്ക് 256 ജിബി വരെ UFS 3.1 സ്റ്റോറേജും ലഭിക്കും.

ഐക്യൂ നിയോ 5 ക്യാമറ സവിശേഷതകൾ

ഐക്യൂ നിയോ 5 ക്യാമറ സവിശേഷതകൾ

എഫ് / 1.79 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസ് വരുന്ന 13 മെഗാപിക്സൽ സെൻസർ, ഒപ്പം എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ബ്ലാക്ക് വൈറ്റ് സെൻസറും വരുന്നു. മുൻവശത്ത്, ഡിസ്‌പ്ലേയുടെ മുകളിലെ മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്ന എഫ് / 2.0 ലെൻസുള്ള 16 മെഗാപിക്സൽ സെൻസറാണ് ഐക്യൂ നിയോ 5ൽ വരുന്നത്.

സ്‌നാപ്ഡ്രാഗൺ 780 SoC പ്രോസസർ വരുന്ന ഐക്യൂ നിയോ 5

സ്‌നാപ്ഡ്രാഗൺ 780 SoC പ്രോസസർ വരുന്ന ഐക്യൂ നിയോ 5

5 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, എൻ‌എഫ്‌സി, ജി‌പി‌എസ്, ചാർജ്ജുചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഐക്യൂ നിയോ 5 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ട്. 66W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഐക്യൂ നിയോ 5 ൽ വിവോ 4,400 എംഎഎച്ച് ബാറ്ററി നൽകിയിട്ടുണ്ട്. ഗ്രാഫൈറ്റ് ബോർഡും ലിക്വിഡ് കൂളിംഗ് സിസ്റ്റവുമുള്ള സംവിധാനമാണ് ഐക്യൂ നിയോ 5ൽ താപം നിയന്ത്രിക്കുന്നത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനുള്ള കാലതാമസം കുറയ്ക്കുകയും ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്ന മൾട്ടി-ടർബോ 5.0 സാങ്കേതികവിദ്യയും ഈ ഫോണിലുണ്ടെന്ന് ഐക്യൂ പറയുന്നു.

Best Mobiles in India

English summary
The Vivo sub-brand unveiled the iQoo Neo 5 in China on Tuesday, and it boasts some impressive specs. The phone is powered by a Qualcomm Snapdragon 870 processor and has a liquid cooling system to keep it cold.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X