ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ച ഐക്യു നിയോ 5 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

|

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡുകളിൽ (ബിഐഎസ്) ഐക്യു നിയോ 5 ന് ഒരു സർട്ടിഫിക്കേഷൻ ലഭിച്ചതായി സൂചന ലഭിച്ചു. മാത്രവുമല്ല, ഇതിൻറെ ലോഞ്ച് ഇന്ത്യയിൽ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം ചൈനയിൽ ഐക്യൂ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. അടുത്തിടെ അവതരിപ്പിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി ഇത് വരുന്നു. 12 ജിബി റാം, ട്രിപ്പിൾ റിയർ ക്യാമറകൾ, 66W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയും ഐക്യു നിയോ 5 സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 120Hz ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്ന മുൻനിര ഐക്യൂ 7 നൊപ്പം ഐക്യു നിയോ 5 ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്.

 

ഐക്യൂ നിയോ 5

ടിപ്സ്റ്റർ മുകുൾ ശർമ ഒരു സ്ക്രീൻഷോട്ട് ട്വീറ്റ് ചെയ്തിരുന്നു. ഐക്യൂ നിയോ 5 മായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മോഡൽ മോഡൽ I2012 വഹിക്കുന്നതായി ഫോണിൽ കാണുന്നു. ബെഞ്ച്മാർക്ക് സൈറ്റായ ഗീക്ക്ബെഞ്ചിനും ഒരേ മോഡൽ നമ്പറിനായി ഒന്നിലധികം എൻട്രികൾ ഉണ്ട്. ഒപ്പം ഐക്യൂ പാരന്റ് കമ്പനിയായ വിവോയുടെ പേരും. ഈ ഐക്യൂ സ്മാർട്ട്ഫോണിൻറെ ബിഐഎസ് ലിസ്റ്റിംഗ് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞില്ല. വികസനത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നതിനോട് കമ്പനി പ്രതികരിച്ചിട്ടിലായിരുന്നു.

സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ

ഇന്ത്യയിൽ ഐക്യൂ 7 ൻറെ ഇന്ത്യൻ ലോഞ്ച് ചെയ്യുന്നതിനെ കുറിച്ച് കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. ഈ സ്മാർട്ട്‌ഫോണിന് 40,000 രൂപയിൽ താഴെ വില വരുമെന്ന് സ്ഥിരീകരിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി ജനുവരിയിൽ ചൈനയിൽ ഇത് അവതരിപ്പിച്ചു. ഐക്യൂ 7 നൊപ്പം ഐക്യൂ നിയോ 5 ഇന്ത്യയിലേക്ക് വന്നേക്കാം. മാത്രമല്ല, വരും ആഴ്ചകളിൽ ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് നടക്കുകയും ചെയ്യും. എന്നാൽ, കമ്പനി ഇതുവരെ ഒരു വിവരവും പരസ്യമായി നൽകിയിട്ടില്ല.

ഐക്യൂ നിയോ 5 വില
 

ഐക്യൂ നിയോ 5 വില

8 ജിബി + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് സി‌എൻ‌വൈ 2,499 (ഏകദേശം 28,100 രൂപ) ലോഞ്ച് വിലയുമായി ഐക്യൂവിൽ നിന്നുള്ള നിയോ 5 ചൈനയിൽ അവതരിപ്പിച്ചു. സി‌എൻ‌വൈ 2,699 (ഏകദേശം 30,400 രൂപ) വിലയിൽ 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റും, ടോപ്പ്-ഓഫ്-ലൈൻ 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് സി‌എൻ‌വൈ 2,999 (ഏകദേശം 33,700 രൂപ) വിലയും വരുന്നു.

 5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ 5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

 ഐക്യൂ നിയോ 5 സവിശേഷതകൾ

ഐക്യൂ നിയോ 5 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഐക്യു നിയോ 5 ആൻഡ്രോയിഡ് 11 ഒറിജിനോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.62 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയിൽ 20: 9 ആസ്പെക്റ്റ് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റും വരുന്നു. 12 ജിബി വരെ റാമിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.79 ലെൻസും 13 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

256 ജിബി വരെ ഇന്റർനാൽ സ്റ്റോറേജ് ഐക്യു വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളായ 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഐക്യു നിയോ 5 ൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 66W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,400 എംഎഎച്ച് ബാറ്ററിയാണ് ഐക്യൂ നിയോ 5ൽ വരുന്നത്. ഈ സ്മാർട്ട്ഫോൺ 163.34x76.37x8.43 മില്ലിമീറ്റർ അളവിൽ 196 ഗ്രാം ഭാരവുമായി വരുന്നു.

500 കോടിയുടെ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് വിറ്റഴിച്ചത് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ500 കോടിയുടെ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് വിറ്റഴിച്ചത് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ

Most Read Articles
Best Mobiles in India

English summary
Last month, the iQoo phone made its debut in China. It's powered by Qualcomm's Snapdragon 870 SoC, which was just published. The iQoo Neo 5 also features up to 12GB of RAM, triple rear cameras, and 66W fast charging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X