സ്നാപ്ഡ്രാഗൺ 870 SoC പ്രോസസ്സറുള്ള ഐക്യുഒ നിയോ 5 ലൈറ്റ് അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ഐക്യുഒ നിയോ 5 ലൈറ്റ് ഇപ്പോൾ ചൈനയുടെ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മാത്രവുമല്ല, ട്രിപ്പിൾ റിയർ ക്യാറ സംവിധാനമാണ് ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുറകിലായി 48 മെഗാപിക്സലിൻറെ ക്യാമറയും രണ്ട് കളർ ഓപ്ഷനുകളിലുമായി ഈ സ്മാർട്ഫോൺ അവതരിപ്പിച്ചിരിക്കുന്നു. നേരത്തെ അവതരിപ്പിച്ച ഐക്യുഒ നിയോ 5 ൻറെ മറ്റൊരു മോഡലാണ് ഐക്യുഒ നിയോ 5 ലൈറ്റ്. ഇത് മറ്റൊരു പ്രോസസറും ക്യാമറ സംവിധാനവും നൽകിയിട്ടുണ്ട്. 144Hz ഡിസ്‌പ്ലേയ്‌ക്കൊപ്പം 44W ഫ്ലാഷ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഐക്യുഒ നിയോ 5 ലൈറ്റിൽ നൽകിയിട്ടുള്ളത്.

ഐക്യുഒ നിയോ 5 ലൈറ്റ് സ്മാർട്ഫോണിൻറെ വിലയും, വിൽപ്പനയും

ഐക്യുഒ നിയോ 5 ലൈറ്റ് സ്മാർട്ഫോണിൻറെ വിലയും, വിൽപ്പനയും

പുതിയ ഐക്യുഒ നിയോ 5 ലൈറ്റിൻറെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻ‌വൈ 2,299 (ഏകദേശം 26,000 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 2,499 (ഏകദേശം 28,300 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 2,699 (ഏകദേശം 30,600) എന്നിങ്ങനെ യഥാക്രമം വില വരുന്നു. പോളാർ നൈറ്റ് ബ്ലാക്ക്, ഐസ് പീക്ക് വൈറ്റ് ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. ചൈനയുടെ കമ്പനി ഓൺലൈൻ സ്റ്റോറിൽ പ്രീ-ഓർഡറിനായി ഇത് ഇപ്പോൾ ലഭ്യമാണ്.

35,000 രൂപയിൽ താഴെ വിലയും സ്‌നാപ്ഡ്രാഗൺ 865ന്റെ കരുത്തുമുള്ള സ്മാർട്ട്‌ഫോണുകൾ35,000 രൂപയിൽ താഴെ വിലയും സ്‌നാപ്ഡ്രാഗൺ 865ന്റെ കരുത്തുമുള്ള സ്മാർട്ട്‌ഫോണുകൾ

ഐക്യുഒ നിയോ 5 ലൈറ്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഐക്യുഒ നിയോ 5 ലൈറ്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

കമ്പനിയുടെ ആൻഡ്രോയിഡ് 11 അധിഷ്ഠിത ഒറിജിനോസ് 1.0 ൽ ഐക്യുഒ നിയോ 5 ലൈറ്റ് പ്രവർത്തിക്കുന്നു. 6.57 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,408 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേ, 20: 9 ആസ്പെക്റ്റ് റേഷിയോ, 144 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 90.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, എച്ച്ഡിആർ 10 + സപ്പോർട്ട്, 1500: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവ ഉൾപ്പെടുന്നു. 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

ബെസെൽ-ലെസ്സ് ഡിസ്പ്ലേ അവതരിപ്പിക്കുന്ന എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷൻ ജൂൺ 1 ന് അവതരിപ്പിക്കുംബെസെൽ-ലെസ്സ് ഡിസ്പ്ലേ അവതരിപ്പിക്കുന്ന എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷൻ ജൂൺ 1 ന് അവതരിപ്പിക്കും

ഐക്യുഒ നിയോ 5 ലൈറ്റ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഐക്യുഒ നിയോ 5 ലൈറ്റ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഐക്യു നിയോ 5 ലൈറ്റിന് ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിട്ടുള്ളത്. അതിൽ എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 120 ഡിഗ്രി കാഴ്‌ചയുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 4 സിഎം ഫോക്കൽ ലെങ്ത്തുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, ഡിസ്പ്ലേയുടെ മുകളിൽ വലത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ഹോൾ-പഞ്ച് കട്ട്ഔട്ടിനുള്ളിൽ എഫ് / 2.0 അപ്പർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി, 4 കെ ആൻഡ്രോയിഡ് ടിവി ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുംറിയൽമി എക്‌സ് 7 മാക്‌സ് 5 ജി, 4 കെ ആൻഡ്രോയിഡ് ടിവി ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും

Best Mobiles in India

English summary
The iQoo Neo 5 Lite is the company's newest smartphone, which has just been released in China. The phone boasts a triple back camera configuration and is powered by the Qualcomm Snapdragon 870 SoC. The phone comes in two color variants and boasts a 48-megapixel primary camera on the back.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X