Home
Mobile

സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറുള്ള ഐക്യുഒ നിയോ 5 വൈറ്റാലിറ്റി എഡിഷൻ മെയ് 24 ന് അവതരിപ്പിക്കും

ഐക്യുഒ നിയോ ലൈനപ്പിലേക്ക് ഐക്യു നിയോ 5 വൈറ്റാലിറ്റി എഡിഷൻ എന്ന മറ്റൊരു ഹാൻഡ്‌സെറ്റും കൂടി അവതരിപ്പിക്കുവാൻ കമ്പനി തയ്യാറായിക്കഴിഞ്ഞു. മാർച്ചിൽ ചൈനയിൽ അവതരിപ്പിച്ച യഥാർത്ഥ ഐക്യുഒ നിയോ 5 സ്മാർട്ഫോണിൻറെ ടോൺ-ഡൗൺ എഡിഷനായിരിക്കും ഈ പുതിയ സ്മാർട്ഫോൺ. മെയ് 24 ന് ഈ സ്മാർട്ഫോൺ അവതരിപ്പിക്കുമെന്ന കാര്യം സ്ഥിരീകരിച്ചുകൊണ്ട് കമ്പനി വെയ്‌ബോയിൽ ഒരു ടീസർ പങ്കിട്ടിരുന്നു. എന്നാൽ, വരാനിരിക്കുന്ന ഈ സ്പെഷ്യൽ എഡിഷനെ കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുമ്പ്‌ ഒന്നിലധികം സർ‌ട്ടിഫിക്കേഷനുകളിൽ‌ ഈ സ്മാർട്ട്ഫോൺ‌ കണ്ടെത്തിയിരുന്നു, കൂടാതെ ഔദ്യോഗിക ടീസർ‌ ഐക്യുഒ നിയോ 5 വൈറ്റാലിറ്റി എഡിഷന് ലഭിച്ചിരിക്കുന്ന ഡിസ്പ്ലേ ഡിസൈനും വെളിപ്പെടുത്തി. ടീസർ പരിശോധിച്ചാൽ, യഥാർത്ഥ മോഡലിൽ ഫീച്ചർ ചെയ്യുന്ന സെന്റർ പഞ്ച്-ഹോൾ ഡിസൈനിന് പകരം ഡിസ്‌പ്ലേയുടെ മുകളിൽ വലത് കോണിൽ ഒരു പഞ്ച്-ഹോൾ ക്യാമറ കട്ട്‌ഔട്ട് ഉണ്ടാകും.

ഐക്യുഒ നിയോ 5 വൈറ്റാലിറ്റി എഡിഷൻറെ സവിശേഷതകൾ

ഐക്യുഒ നിയോ 5 വൈറ്റാലിറ്റി എഡിഷൻറെ സവിശേഷതകൾ

മുമ്പത്തെ റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഐക്യുഒ നിയോ 5 വൈറ്റാലിറ്റി എഡിഷൻ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത് സ്നാപ്ഡ്രാഗൺ 870 പ്രോസസറായിരിക്കും. ഈ ഹാൻഡ്‌സെറ്റിൽ 66W ഫാസ്റ്റ് ചാർജിംഗിനുപകരം 44W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുമെന്ന് പറയപ്പെടുന്നു. ഇത്തവണ 144Hz റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുമെന്ന അഭ്യൂഹമുണ്ട്. അതേസമയം ഐക്യുഒ നിയോ 5 ന് 120Hz ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. മറ്റ് പ്രത്യകതകളെ കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡിസ്പ്ലേ വലുപ്പം, ക്യാമറ മൊഡ്യൂൾ യഥാർത്ഥ എഡിഷന് സമാനമായിരിക്കുമെന്ന് പറയുന്നു.

സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറുള്ള ഐക്യുഒ നിയോ 5 വൈറ്റാലിറ്റി എഡിഷൻ

6.62 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേ, 2400 × 1080 പിക്‌സൽ റെസല്യൂഷൻ, എച്ച്ഡിആർ 10 + സപ്പോർട്ടുമായാണ് ഐക്യു നിയോ 5 അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറും, 12 ജിബി വരെ എൽപിഡിഡിആർ 5 റാമും, 256 ജിബി എക്സ്പാൻഡ് ചെയ്യാവുന്ന യുഎഫ്എസ് 3.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഒറിജിനോസ് കസ്റ്റം സ്കിൻ ടോപ്പിൽ പ്രവർത്തിപ്പിക്കുന്നു. 4,400 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറുള്ള ഐക്യുഒ നിയോ 5 വൈറ്റാലിറ്റി എഡിഷൻ മെയ് 24 ന്

കൂടാതെ, ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും 48 എം‌പി സോണി ഐ‌എം‌എക്സ് 598 പ്രൈമറി സെൻസറും ഒ‌ഐ‌എസ് സപ്പോർട്ടും, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും 120 ഡിഗ്രി എഫ്ഒവിയും 2 എംപി മോണോ സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത്, 16 എംപി സെൽഫി ക്യാമറയുണ്ട്. ഐക്യുഒ നിയോ 5 വൈറ്റാലിറ്റി എഡിഷനിൽ കൂടുതൽ സെൻസറുകൾ നൽകിയേക്കും. അതിനാൽ, മറ്റ് സവിശേഷതകൾ യഥാർത്ഥ മോഡലിന് സമാനമാകുമെന്ന കാര്യത്തിൽ ഉറപ്പ് പറയാനാവില്ല. യഥാർത്ഥ മോഡലിനേക്കാൾ ഉയർന്ന വില ഐക്യുഒ നിയോ 5 വൈറ്റാലിറ്റി എഡിഷന് ലഭിക്കുമോ എന്ന കാര്യം കണ്ടറിയണം. ഇന്ത്യയിൽ ഈ സ്പെഷ്യൽ എഡിഷൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം, യഥാർത്ഥ ഐക്യുഒ നിയോ 5 ഐക്യുഒ 7 മോണിക്കറിനു കീഴിൽ ഇന്ത്യയിൽ വിൽപ്പന നടത്തുന്നുണ്ട്.

Best Mobiles in India

English summary
The iQOO Neo 5 Vitality Edition is the latest addition to the Neo portfolio from iQOO. The device will be a scaled-back version of the original iQOO Neo 5, which was released in China in March. On Weibo, the company posted a teaser, confirming the May 24 launch date.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X