88W ഫാസ്റ്റ് ചാർജിംഗുള്ള ഐക്യു നിയോ 5 സ്മാർട്ഫോൺ മാർച്ച് പകുതിയോടെ അവതരിപ്പിച്ചേക്കും
ഐക്യു നിയോ 3 യുടെ പിൻഗാമിയായ ഐക്യു നിയോ 5 ഉടൻ ചൈനയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിലും ഈ ഹാൻഡ്‌സെറ്റ് കണ്ടെത്തിയിരുന്നു. ചോർന്ന ചിത്രങ്ങൾ ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ രൂപകൽപ്പന കാണിക്കുന്നു. കൂടാതെ, വിബോയിലെ ഒരു ടിപ്പ്സ്റ്റർ ഈ ഹാൻഡ്സെറ്റിൻറെ ലോഞ്ച് ടൈംലൈനും വിലയും ടിപ്പ് ചെയ്യുന്നു. എന്നാൽ, ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഐക്യു നിയോ 5 പ്രതീക്ഷിക്കുന്ന വില
8 ജിബി റാമിനും 128 ജിബി സ്റ്റോറേജ് വേരിയന്റിനും ആർഎംബി 2,988 (ഏകദേശം 33,775 രൂപ), ഹൈ-എൻഡ് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ആർഎംബി 3,598 (ഏകദേശം 40,600 രൂപ) എന്നിങ്ങനെ വില വരുന്നു.

ഐക്യു നിയോ 5 പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ടിപ്‌സ്റ്റർ നൽകിയ വിവരമനുസരിച്ച്, ഐക്യു നിയോ 5 ന് വരാനിരിക്കുന്ന റെഡ്മി കെ 40 സീരീസ് ഫോണുകൾക്ക് സമാനമായ പിൻ പാനൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സവിശേഷതകളുടെ അടിസ്ഥാനത്തിൽ, 120Hz റിഫ്രെഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേ വരുന്നതായി അഭ്യൂഹമുണ്ട്. എന്നാൽ, കൃത്യമായ സ്ക്രീൻ വലുപ്പം എത്രയാണെന്ന് ഇപ്പോൾ വ്യക്തമല്ല. ക്വാൾകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റായിരിക്കും ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. ഇതിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉൾപ്പെടുന്നു.

ഐക്യു നിയോ 5 ക്യാമറ സവിശേഷതകൾ
ഇത് ഒരു കസ്റ്റമൈസ്ഡ് യുഐ ഉപയോഗിച്ച് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിച്ചേക്കും. 48 എംപിയുടെ സോണി ഐഎംഎക്സ് 598 പ്രൈമറി ക്യാമറ, 13 എംപി അൾട്രാവൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ലെൻസ് സെറ്റപ്പാണ് ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നത്. സ്മാർട്ട്‌ഫോൺ മുൻവശത്ത് 16 എംപി സ്‌നാപ്പർ സെൽഫികൾക്കും വീഡിയോകൾക്കുമായി ഉൾപ്പെടുത്തിയേക്കും.

കൂടാതെ, 4400 എംഎഎച്ച് ബാറ്ററിയിൽ നിന്ന് 88W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായിട്ടായിരിക്കും ഐക്യു നിയോ 5 വരുന്നത്. കൂടാതെ, ഇന്ത്യയിൽ കുറച്ച് ഹാൻഡ്‌സെറ്റുകൾ കൊണ്ടുവരാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. മാർച്ചിൽ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്ന ഐക്യു 7 ഏപ്രിൽ അവസാനത്തോടെ ഈ രണ്ട് ഹാൻഡ്‌സെറ്റുകളും അവതരിപ്പിച്ചേക്കും.


Click it and Unblock the Notifications