അടിപൊളി ഫീച്ചറുകളുമായി iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

|

അടിപൊളി ഫീച്ചറുകളുമായി iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തി. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 870 5ജി പ്രൊസസർ, 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്ന ഡിസ്പ്ലെ, 64 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം തുടങ്ങിയ നിരവധി സവിശേഷതകളാണ് ഡിവൈസിൽ ഉള്ളത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന iQOOവിന്റെ ആദ്യ നിയോ സീരീസ് സ്മാർട്ട്ഫോൺ കൂടിയാണിത്. മിഡ് റേഞ്ച് ഗെയിമിങ് സ്മാർട്ട്ഫോൺ സെഗ്മെന്റിലെ മികച്ച ഡിവൈസുകളിൽ ഒന്ന് ആയിരിക്കും iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ എന്നതിൽ സംശയം ഇല്ല. iQOO നിയോ 6 5ജി സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

iQOO നിയോ 6 5ജി ഫീച്ചറുകൾ

iQOO നിയോ 6 5ജി ഫീച്ചറുകൾ

2400 × 1080 പിക്‌സൽ റെസലൂഷൻ ഉള്ള 6.62 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഇ4 അമോലെഡ് ഡിസ്പ്ലെയാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 1,300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും എച്ച്ഡിആർ 10 പ്ലസ് പ്ലേ ബാക്ക് സപ്പോർട്ടും ഡിവൈസിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. എസ്ജിഎസ് ഐ കെയർ സർട്ടിഫിക്കറ്റും 6000000:1 കോൺട്രാസ്റ്റ് റേഷ്യോയും നിയോ 6 5ജി സ്മാർട്ട്ഫോണിലെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.

കഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 11ടി പ്രോ+ ഒന്നാമൻകഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 11ടി പ്രോ+ ഒന്നാമൻ

സ്‌നാപ്ഡ്രാഗൺ
 

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 870 5ജി ചിപ്‌സെറ്റാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 3.2 ഗിഗാ ഹെർട്സ് വരെയുള്ള ക്ലോക്ക് സ്പീഡും അഡ്രിനോ 650 ജിപിയുവും ഡിവൈസിന്റെ സോഫ്റ്റ്വെയർ സൈഡിന് കരുത്ത് പകരുന്നു. 8 ജിബി, 12 ജിബി റാം ഓപ്ഷനുകളും 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനും iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. 4 ജിബി വരെ കൂട്ടാവുന്ന ഏക്സ്റ്റൻഡഡ് റാം ഫീച്ചറും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഒഐഎസ് സപ്പോർട്ട് ഉള്ള 64 മെഗാ പിക്സൽ ( എഫ് / 1.89 ) ജിഡബ്ല്യൂ1പി പ്രൈമറി ക്യാമറയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. 8 മെഗാ പിക്സൽ( എഫ് / 2.2 ) അൾട്ര വൈഡ് ആംഗിൾ ലെൻസ്, 2 മെഗാ പിക്സൽ ( എഫ് / 2.4 ) മാക്രോ ഷൂട്ടർ എന്നീ സെൻസറുകളും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിന്റെ ഭാഗമാണ്.

അടിപൊളി ഫീച്ചറുകളുമായി വിവോ ടി2എക്സ് സ്മാർട്ട്ഫോൺ വരുന്നു; അറിയേണ്ടതെല്ലാംഅടിപൊളി ഫീച്ചറുകളുമായി വിവോ ടി2എക്സ് സ്മാർട്ട്ഫോൺ വരുന്നു; അറിയേണ്ടതെല്ലാം

സെൽഫി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൽഫി സ്നാപ്പറും iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. പോർട്രെയിറ്റ്, 64 എം മോഡ്, പനോരമ, ലൈവ് ഫോട്ടോ, സ്ലോ മോ, ടൈം ലാപ്‌സ്, പ്രോ മോഡ്, എആർ സ്റ്റിക്കറുകൾ, ഡോക് മോഡ്, ലോംഗ് എക്‌സ്‌പോഷർ, ഡ്യുവൽ വ്യൂ എന്നിങ്ങനെയുള്ള നിരവധി ക്യാമറ ഫീച്ചറുകളും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ബാറ്ററി

4,700 എംഎഎച്ച് ബാറ്ററിയാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. കൂടാതെ 80W ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും iQOO നിയോ 6 5ജിയിൽ ലഭ്യമാണ്. വെറും 12 മിനിറ്റിനുള്ളിൽ ഫോൺ 50 ശതമാനം വരെ ചാർജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചൂട് നിയന്ത്രിക്കാൻ 36907 എംഎം സ്‌ക്വയർ ലിക്വിഡ് കൂളിംഗ് സംവിധാനവും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 12ലാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ജൂൺ 7ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളുംറിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ജൂൺ 7ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും

ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സ്‌കാനർ

ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സ്‌കാനർ, 5ജി, 4ജി, ബ്ലൂടൂത്ത് 5.2, ഡ്യുവൽ ബാൻഡ് വൈ ഫൈ, ഡ്യുവൽ സ്പീക്കർ സെറ്റപ്പ്, 4ഡി ഗെയിം വൈബ്രേഷൻ എന്നിവയാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ മറ്റ് ഫീച്ചറുകൾ. 163 x 76.16 x 8.54 എംഎം എന്നിങ്ങനെയാണ് ഡിവൈസിന്റെ അളവുകൾ. 190 ഗ്രാം ഭാരവും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന് ഉണ്ട്.

ഇന്ത്യയിലെ വിലയും ലഭ്യതയും

ഇന്ത്യയിലെ വിലയും ലഭ്യതയും

iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ എത്തുന്നത്. സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് വില വരുന്നത്. iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് 33,999 രൂപയുമാണ് വില വരുന്നത്. ആമസോണിലും iQOO വെബ്സൈറ്റിലും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഡാർക്ക് നോവ, സൈബർ റേജ് എന്നീ കളർ ഓപ്ഷനുകളിലാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

സാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

ബാങ്ക് ക്രഡിറ്റ്

ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. എക്സ്ചേഞ്ച് ഓഫറായി 18,000 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കാൻ സാധ്യതയുണ്ട്. ഈ ഓഫറുകളെക്കുറിച്ചും ലഭ്യമായ മറ്റ് ഓഫറുകളെക്കുറിച്ചും അറിയാൻ ആമസോൺ വെബ്സൈറ്റ് സന്ദർശിക്കുക. iQOO നിയോ 6 5ജി സ്മാർട്ട്ഫോണിനൊപ്പം ചാർജർ, ടൈപ്പ് സി കേബിൾ, വാറന്റി കാർഡ്, ക്വിക്ക് സ്റ്റാർട്ട് ഗൈഡ്, സിം ഇജക്റ്റർ ടൂൾ, ഫോൺ പ്രൊട്ടക്റ്റീവ് കേസ്, ഇയർഫോൺ ജാക്ക് അഡാപ്റ്റർ എന്നിവയെല്ലാം ലഭിക്കും.

Best Mobiles in India

English summary
iQOO Neo 6 5G smartphone arrives in India with cool features. The device comes with a Qualcomm Snapdragon 870 5G processor, 80w fast charging support, 120 Hz refresh display and a 64 mega pixel rear camera. It is also iQOO's first Neo series smartphone to be launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X