Home
Mobile

iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ മെയ് 31ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

iQOOവിൽ നിന്നുമുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ. അടുത്തിടെയാണ് കമ്പനി, iQOO നിയോ 6 5ജി, iQOO നിയോ 6 എസ്ഇ സ്മാർട്ട്ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്തത്. iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലേക്കും എത്തുകയാണ്. മെയ് 31നാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ലോഞ്ച് തീയതി സംബന്ധിച്ച് ബ്രാൻഡിൽ നിന്നുമുള്ള ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്.

ലോഞ്ച് തീയതി

ലോഞ്ച് തീയതി സംബന്ധിച്ച് സ്ഥിരീകരണം നൽകിയെങ്കിലും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ സ്പെസിഫിക്കേഷനുകൾ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഡിവൈസ് രണ്ട് നിറങ്ങളിലായിരിയ്ക്കും വിപണിയിൽ എത്തുക. iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ 12 ജിബി റാം 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഓഫർ ചെയ്യുന്നു.

ആമസോൺ

30,000 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയിൽ ആയിരിക്കും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന് വില വരുന്നതെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ആമസോൺ വെബ്സൈറ്റിൽ നിന്നും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും iQOO നിയോ 6 5ജി വാങ്ങാൻ സാധിക്കും. സെഗ്മെന്റിലെ മറ്റ് ഡിവൈസുകൾക്ക് കനത്ത മത്സരമായിരിയ്ക്കും iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ നൽകുക.

ട്വിറ്റർ

കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന കാര്യം കമ്പനി വെളിപ്പെടുത്തിയത്. iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകളും ഈ ട്വീറ്റിലൂടെ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. സ്നാപ്പ്ഡ്രാഗൺ 870 5ജി ചിപ്പ്സെറ്റ്, 80 വാട്ട് ഫ്ലാഷ് ചാർജ് സപ്പോർട്ട് എന്നിവയാണ് ഇന്ത്യയിൽ എത്തുന്ന iQOO നിയോ 6 5ജി സ്മാർട്ട്ഫോണിൽ സ്ഥിരീകരിച്ച മറ്റ് രണ്ട് ഫീച്ചറുകൾ.

iQOO നിയോ 6 5ജി ചൈനയിലെ സ്പെസിഫിക്കേഷനുകൾ

iQOO നിയോ 6 5ജി ചൈനയിലെ സ്പെസിഫിക്കേഷനുകൾ

iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ നേരത്തെ തന്നെ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. അടിപൊളി ഫീച്ചറുകളുമായാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ചൈനയിൽ എത്തിയിരിയ്ക്കുന്നത്. 6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ചൈനയിൽ പുറത്തിറങ്ങിയ iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 2400 x 1800 പിക്സൽസ് റെസല്യൂഷൻ ഉള്ള ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്പ്ലെയാണിത്.

നിയോ

120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 360 ഹെർട്സിന്റെ ടച്ച് സാംപ്ലിങ് റേറ്റും iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ് ചൈനയിൽ പുറത്തിറങ്ങിയ iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

റാം

12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി ഇന്റേണൽ സ്റ്റോറേജും iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. 4,700 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ഒഎസിന് മുകളിൽ കമ്പനിയുടെ സ്വന്തം ഒറിജിൻ ഒഎസുമായാണ് iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ചൈനയിൽ എത്തിയത്.

ട്രിപ്പിൾ ക്യാമറ

ട്രിപ്പിൾ ക്യാമറ സംവിധാനവും ചൈനയിൽ എത്തിയ iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. എഫ് / 1.9 അപ്പേർച്ചറും ഒഐഎസ് സപ്പോർട്ടും ലഭിക്കുന്ന 64 മെഗാ പിക്സൽ പ്രൈമറി സെൻസർ, 12 മെഗാ പിക്സൽ അൾട്ര വൈഡ് ലെൻസ്, 2 മെഗാ പിക്സൽ പോർട്രെയിറ്റ് സെൻസറുമാണ് ഈ ഡിവൈസിലെ ട്രിപ്പിൾ ക്യാമറ സംവിധാനത്തിലെ ലെൻസുകൾ. 60 എഫ്പിഎസ്ഐയിൽ 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാനും ഈ സ്മാർട്ട്ഫോണിൽ സാധിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൽഫി സെൻസറും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

Best Mobiles in India

English summary
The iQOO Neo 6 5G smartphone is one of the latest smartphones from iQOO. The company has recently launched the iQOO Neo 6 5G and iQOO Neo 6 SE smartphones in China. The iQOO Neo 6 5G smartphone is also coming to India. The iQOO Neo 6 5G smartphone will be launched in India on May 31st.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X