Home
Mobile

ഐക്യൂ നിയോ 7 5ജിയുടെ വില കുറഞ്ഞു; ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മികച്ച 5ജി ഫോണുകളിലൊന്ന്!

നിലവിൽ 30000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ കിട്ടുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന് നിരവധി പേർ വിശേഷിപ്പിക്കുന്ന ഐക്യൂ നിയോ 7 5ജിയുടെ വില കുറഞ്ഞു. ഇന്ത്യയിൽ ഐക്യൂവിന് ഒട്ടേറെ ആരാധകരെ നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മോഡലുകളിൽ ​​ഒന്നാണ് ഇത്.

മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയിച്ച സിനിമകൾ പോലെ ആളുകളുടെ മികച്ച അ‌ഭിപ്രായം നേടി കുതിച്ച സ്മാർട്ട്ഫോണെന്നും ഐക്യൂ നിയോ 7 5ജിയെ വിശേഷിപ്പിക്കാം. ഐക്യൂവിന്റെ നിയോ സീരീസിലെ പുതിയ ഫോണായ ഐക്യൂ നിയോ 9 പ്രോ ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിന് മുന്നോടിയായാണ് മുൻഗാമിയുടെ വിലകുറയ്ക്കുന്നത്.

ഐക്യൂ നിയോ 7 5ജിയുടെ വില കുറഞ്ഞു; ഏറ്റവും മികച്ച 5ജി ഫോണുകളിലൊന്ന്!

2023 ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഐക്യൂ നിയോ 7 ന്റെ 12GB റാം + 256GB മോഡലിന് 31,999 രൂപ ആയിരുന്നു വില. എന്നാൽ ഇപ്പോൾ ഈ വില 27,999 രൂപയായി കുറഞ്ഞിരിക്കുകയാണ്. മികച്ച പെർഫോമൻസും ക്യാമറ മികവും പുലർത്തുന്ന സ്മാർട്ട്ഫോൺ എന്ന് ഇതിനകം നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഫോണാണ് നിയോ 7.

അ‌തിനാൽ തന്നെ നിയോ 7 ന്റെ 256 ജിബി സ്റ്റോറേജ് മോഡൽ ഇത്രയും കുറഞ്ഞ വിലയിൽ എത്തിയിരിക്കുന്നത് ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാകുന്നു. അ‌തേപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്തെന്നാൽ ഐക്യൂ നിയോ 7 ന്റെ 128ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ ആമസോണിൽ 24,999 രൂപയ്ക്ക് ലഭ്യമാകും എന്നതാണ്.

ഐക്യൂ നിയോ 7 5ജിയുടെ വില കുറഞ്ഞു; ഏറ്റവും മികച്ച 5ജി ഫോണുകളിലൊന്ന്!

മുൻപ് ഐക്യൂ നിയോ 7 ന്റെ 128ജിബി വേരിയന്റിന് ഡിസ്കൗണ്ട് സഹിതം 27,999 രൂപയോളമായിരുന്നു വില. അ‌തിനാൽത്തന്നെ ഇത് ഇപ്പോൾ 25000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്നത് നല്ല ഡീലാണ്. എങ്കിലും വെറും 3000 രൂപകൂടി അ‌ധികം നൽകിയാൽ 12GB റാം+ 256GB സ്റ്റോറേജ് മോഡൽ ലഭിക്കും എന്നത് കൂടുതൽ ലാഭകരമായ ഡീൽ ആണ്.

ഇനി ആമസോൺ ഓഫർ സെയിലുകളും മറ്റും എത്തിയാൽ അ‌ധിക ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും ലഭ്യമാകുന്നതോടെ ഐക്യൂ നിയോ 7 ന്റെ 256 ജിബി സ്റ്റോറേജ് മോഡൽ 25000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകാനും സാധ്യതകളുണ്ട്. ഒരു വർഷം മുൻപ് പുറത്തിറങ്ങിയ ഫോൺ ആണെങ്കിലും ഐക്യൂ നിയോ 7 ഇന്നും പലരുടെയും മോഹ ഫോണാണ്.

ഐക്യൂ നിയോ 7 ന്റെ പ്രധാന ഫീച്ചറുകൾ: ഫുൾ HD+ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1300 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഡിമെൻസിറ്റി 8200 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററി ഈ ഫോണിന്റെ മറ്റൊരു മികവാണ്.

ഐക്യൂ നിയോ 7 5ജിയുടെ വില കുറഞ്ഞു; ഏറ്റവും മികച്ച 5ജി ഫോണുകളിലൊന്ന്!

64MP പ്രൈമറി സെൻസർ, 2MP മാക്രോ ലെൻസ്, 2MP ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ഒഐഎസ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ നിയോ 7 5ജിയിൽ ഉള്ളത്. സെൽഫികൾക്കായി, 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13-ലാണ് ഫോൺ എത്തുന്നത്.

2 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഐക്യൂ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ വഴിയും ഔദ്യോഗിക ​വെബ്​സൈറ്റ് വഴിയും ഐക്യൂ നിയോ 7 സ്വന്തമാക്കാം. വിപണിയിൽ നത്തിങ് ഫോൺ 1, വൺപ്ലസ് നോർഡ് 3 എന്നിവയൊക്കെയാണ് ഐക്യൂ നിയോ 7 ന്റെ പ്രധാന എതിരാളികൾ.

More from GizBot

Best Mobiles in India

English summary
The price of the 12GB RAM + 256GB variant of the IQOO Neo 7 has dropped. Earlier it was priced at Rs 31,999. But now this price has come down to Rs 27,999. The 128GB storage model of the IQOO Neo 7 will now be available on Amazon for Rs 24,999. The strength of this phone is Dimensity 8200 processor. It also has a 5,000mAh battery with support for 120W fast charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X