Home
Mobile

അടിപൊളി ഫീച്ചറുകളുമായി ഐക്കൂവിന്റെ " യുവരാജ് " ഇങ്ങെത്തി; അറിയേണ്ടതെല്ലാം

അടിപൊളി ഫീച്ചറുകളുമായി ഐക്കൂവിന്റെ

ഇന്ത്യയിലെ ശരാശരി ആൻഡ്രോയിഡ് പ്രേമിയെ അകർഷിക്കുന്ന ബ്രാൻഡ് നെയിമാണ് ഐക്കൂ. കുറച്ച് കാലത്തിനുള്ളിൽ തന്നെ ഒരു ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ വിവോയുടെ ഈ സബ് ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ആരാധകർ കുറച്ച് കാലമായി കാത്തിരുന്ന ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ചിനെത്തിച്ചിരിക്കുകയാണ് കമ്പനി. മീഡിയടെക് ഡൈമൻസിറ്റി 8200 പ്രോസസറുമായി ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോൺ കൂടിയാണ് ഐക്കൂ നിയോ 7 5ജി. മിഡ്റേഞ്ചിലെ ഈ പോരാളിയുടെ ഫീച്ചറുകളും വിലയും മറ്റും വിശദമായി നോക്കാം.

iQOO Neo 7 5G : ഐക്കൂ നിയോ 7 5ജി ഫീച്ചറുകൾ

കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐക്കൂ നിയോ 6 സ്മാർട്ട്ഫോണുമായി സാമ്യമുള്ള ഡിസൈനുമായാണ് ഐക്കൂ നിയോ 7 സ്മാർട്ട്ഫോൺ വരുന്നത്. 6.78 ഇഞ്ച് വരുന്ന അമോലെഡ് മൾട്ടി ടച്ച് ഡിസ്പ്ലെയും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. 2400 x 1080 റെസല്യൂഷനും 120 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 1200 ഹെർട്സിന്റെ ടച്ച് സാംപ്ലിങ് റേറ്റ് എന്നീ ഫീച്ചറുകളും iQOO Neo 7 5G സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്.

അടിപൊളി ഫീച്ചറുകളുമായി ഐക്കൂവിന്റെ

ഇന്ത്യൻ വിപണിയിൽ മീഡിയടെക് ഡൈമൻസിറ്റി 8200 5ജി ചിപ്പ്സെറ്റിന്റെ ആദ്യ അങ്കം കൂടിയാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ. 12 ജിബി വരെ റാം ഓപ്ഷനുകളും 256 ജിബി വരെയുള്ള സ്റ്റോറേജും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോണിലുണ്ട്. എക്സ്റ്റൻഡ് റാം 3.0 ഫീച്ചർ റാം കപ്പസിറ്റി 8 ജിബി കൂടി ഉയർത്താൻ സഹായിക്കുന്നു. ഒരേ സമയം 36 ആപ്പുകൾ വരെ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിപ്പിക്കാൻ ഡിവൈസിന് ശേഷിയുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 13-ലാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് പുതിയ ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 64 എംപി സെൻസറാണ് പ്രൈമറി ക്യാമറയായി നൽകിയിരിക്കുന്നത്. 2 എംപി ബൊക്കേ സെൻസർ, 2 എംപി മാക്രോ സെൻസറും ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉണ്ട്. സെൽഫികൾക്കായി 2 എംപി ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു. ഗെയിമിങിനിടെ ഫോൺ അധികമായി ചൂടാവുന്നത് ഒഴിവാക്കാൻ ഫുൾ കവറേജ് 3ഡി കൂളിങ് സിസ്റ്റവും ഡിവൈസിൽ ലഭ്യമാണ്.

5000 mAh ബാറ്ററിയാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120W ഫ്ലാഷ് ചാർജ് സപ്പോർട്ട് ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ ഫോൺ 50 ശതമാനം ചാർജ് ചെയ്യാമെന്നാണ് അവകാശവാദം. ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ ഫീച്ചറും ഡിവൈസിലുണ്ട്. നിങ്ങളുടെ സാധാരണ റിമോർട്ടുകൾക്ക് പകരം ഈ ഫീച്ചർ ഉപയോഗപ്പെടുത്താം.

iQOO Neo 7 5G : ഐക്കൂ നിയോ 7 5ജി 5ജി സപ്പോർട്ട്

അടിപൊളി ഫീച്ചറുകളുമായി ഐക്കൂവിന്റെ

5ജി സ്റ്റാൻഡ് എലോൺ ( SA ) നെറ്റ്വർക്കുകൾക്കും 5ജി നോൺ സ്റ്റാൻഡ് എലോൺ നെറ്റ്വർക്കുകൾക്കും ( NSA ) ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ സപ്പോർട്ട് നൽകുന്നു.

5ജി സ്റ്റാൻഡ് എലോൺ ( SA ) : എൻ1 / എൻ3 / എൻ5 / എൻ8 / എൻ28A / എൻ41 / എൻ77 / എൻ78
ജി നോൺ സ്റ്റാൻഡ് എലോൺ ( NSA ) : എൻ41 / എൻ77 / എൻ78


iQOO Neo 7 5G : ഐക്കൂ നിയോ 7 5ജി വിലയും വേരിയന്റുകളും

രണ്ട് വേരിയന്റുകളിലാണ് ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 28,499 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്ന ഹൈ എൻഡ് മോഡലിന് 32,499 രൂപയും വില വരും. ആമസോണിലും ഐക്കൂവിന്റെ കമ്പനി വെബ്സൈറ്റിലും ഐക്കൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ഇന്റർസ്റ്റെല്ലാർ ബ്ലാക്ക്, ഫ്രോസ്റ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് ഡിവൈസ് ഷിപ്പ് ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
iQOO is a brand name that appeals to the average Android lover in India. This sub-brand of Vivo has managed to build a fan base within a short span of time. The company has launched the much-awaited iQOO Neo 7 5G smartphone in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X