Home
Mobile

സ്വരം നന്നായിരിക്കുമ്പോൾ പരമാവധി പാട്ടുപാടുന്ന ബുദ്ധി! തരംഗമാകാൻ പുതിയ ഐക്യൂ നിയോ 8 എത്തുന്നു

ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ഇപ്പോൾ കഴിഞ്ഞ കുറച്ചു നാളുകളായി ഐക്യൂ സ്മാർട്ട്ഫോണുകൾക്ക് അ‌ത്യാവശ്യം നല്ല പേരും ​പ്രശ്സതിയുമൊക്കെയുണ്ട്. ഉപയോഗിച്ചവർ എല്ലാംതന്നെ ഐക്യൂ സ്മാർട്ട്ഫോണുകളെപ്പറ്റി നല്ല അ‌ഭിപ്രായം ആണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ഈ അ‌വസരം മുതലെടുക്കാനെന്നതുപോലെ അ‌ടുത്തടുത്തായി തുടർച്ചയായി ഐക്യൂ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.

ഐക്യൂ സ്മാർട്ട്ഫോണുകളിലെ നിയോ സീരീസ് സ്മാർട്ട്ഫോണുകളും ഏറെ പ്രശസ്തമാണ്. ഇപ്പോൾ ഐക്യൂ നിയോ സീരീസിലെ ഏറ്റവും പുതിയ മുഖമായ ഐക്യൂ നിയോ 8 പുറത്തിറങ്ങാൻ സജ്ജമായിരിക്കുന്നതായാണ് റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്. അ‌ടുത്തുതന്നെ ​ചൈനയിൽ ലോഞ്ച് ചെയ്യുന്ന നിയോ 8 നാല് മാസത്തിനകം ഇന്ത്യ അ‌ടക്കമുള്ള വിദേശവിപണികളിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്.

തരംഗമാകാൻ പുതിയ ഐക്യൂ നിയോ 8 എത്തുന്നു

റിലിസിന് മുമ്പ് തന്നെ ഐക്യൂ നിയോ 8 നെ സംബന്ധിച്ച അ‌ഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ഐക്യൂ നിയോ 8-ന്റെ ചില സവിശേഷതകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. മുൻനിര ചിപ്‌സെറ്റ്, ഉയർന്ന റെസല്യൂഷൻ ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ എന്നിവയും അതിലേറെയും ഈ സ്മാർട്ട്ഫോണിലുണ്ടെന്ന് പറയപ്പെടുന്നു.

39,999 രൂപ പ്രാരംഭ വിലയിൽ ആകും ഐക്യൂ നിയോ 8 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. അ‌ങ്ങനെയെങ്കിൽ വൺപ്ലസ് 11 ആർ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളുമായിട്ടായിരിക്കും ഐക്യൂവിന്റെ നിയോ 8 ഏറ്റുമുട്ടേണ്ടി വരിക. ഉടൻ പുറത്തിറങ്ങുന്ന ഈ സ്മാർട്ട്ഫോണിനെ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ പരിചയപ്പെടാം.

സ്റ്റാൻഡേർഡ്, പ്രോ എന്നിങ്ങനെ രണ്ട് മോഡലുകൾ ഐക്യൂ നിയോ 8 ന് ഉണ്ടാകുമെന്നാണ് ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഐക്യൂ നിയോ 8 പ്രോ ഒരു ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റ് കരുത്തിലാകും എത്തുകയെന്നാണ് സൂചന. എന്നാൽ സാധാരണ മോഡൽ മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്പ് പായ്ക്ക് ചെയ്യുമെന്നും ടിപ്സ്റ്റർ വെളിപ്പെടുത്തുന്നു.

തരംഗമാകാൻ പുതിയ ഐക്യൂ നിയോ 8 എത്തുന്നു

16 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടായിരിക്കും നിയോ 8 സീരീസ് എത്തുക. ഫോണുകളുടെ ഡിസ്‌പ്ലേ വലുപ്പത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പക്ഷേ, കമ്പനി നിയോ 8 ന്റെ മുൻഗാമിയുടെ ഡിസ്‌പ്ലേ വലുപ്പം നിലനിർത്തുകയാണെങ്കിൽ, നിയോ 8-ൽ 6.78 ഇഞ്ച് അമോലെഡ് പാനൽ പ്രതീക്ഷിക്കാം.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ ഐക്യൂ നിയോ 8 ൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ അവതരിപ്പിക്കുമെന്ന് ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. നിയോ 8 പ്രോയ്ക്ക് 1/1.5 ഇഞ്ച് ക്യാമറ സെൻസർ നൽകാമെന്നും ടിപ്‌സ്റ്റർ റിപ്പോർട്ട് ചെയ്തു, എന്നാൽ എല്ലാ സെൻസറുകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.

മറ്റൊരു പ്രധാന ഘടകമായ ബാറ്ററിയുമായി ബന്ധപ്പെട്ട, ഐക്യൂ നിയോ 8ൽ 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ കമ്പനി നൽകുമെന്ന് സൂചനയുണ്ട്. ബാറ്ററി ശേഷി സംബന്ധിച്ച വിശദാംശങ്ങളൊന്നുമില്ല. ബ്രാൻഡ് ഒരുപാട് ഫോണുകളിൽ 5,000mAh ബാറ്ററി വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിനാൽ വരാനിരിക്കുന്ന സ്മാർട്ട്ഫോണിലും 5000 എംഎഎച്ച് തന്നെയാകാനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

തരംഗമാകാൻ പുതിയ ഐക്യൂ നിയോ 8 എത്തുന്നു

ഐക്യുഒ നിയോ 8 മേയ് ആദ്യം ​ചൈനയിൽ പുറത്തിറങ്ങുമെന്നാണ് ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നത്. അ‌ങ്ങനെയെങ്കിൽ നാല് മാസത്തിനകം ​നിയോ 8 ഇന്ത്യയിലെത്തും. എന്നാൽ നിയോ 8 ന്റെ ലോഞ്ച് സംബന്ധിച്ച തീയതി കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. 2022 ഒക്ടോബറിൽ ആണ് നിയോ 7 ചൈനയിൽ പുറത്തിറങ്ങിയത്. തുടർന്ന് നാലുമാസത്തിനിപ്പുറം ഫോൺ ഇന്ത്യയിലെത്തിയിരുന്നു.

ഇത്തവണയും അ‌തേ പതിവ് കമ്പനി ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ആരാധകരും ഐക്യൂ നിയോ 8 ന്റെ വരവിന് ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. ഐക്യുവിൽനിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോണും മോശമാവില്ല എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. വരും ദിവസങ്ങളിൽത്തന്നെ നിയോ 8 ന്റെ ലോഞ്ച് തീയതി കമ്പനി ​ഔദ്യോഗികമായി പുറത്തുവിട്ടേക്കും.

More from GizBot

Best Mobiles in India

English summary
IQOO Neo 8 is reportedly all set to launch. The tipster has released some information about this smartphone. The IQOO Neo 8 will come in two models, Standard and Pro. It is reported that the Neo 8 Pro will be powered by the Qualcomm Snapdragon 8+ Gen 1 chipset, while the regular model will be powered by the MediaTek Dimensity 9200+ chip.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X