എതിരാളികളുടെ പേടിസ്വപ്നം, ആരാധകരുടെ കണ്ണിലുണ്ണി! ഐക്യൂവിന്റെ വിജയപരമ്പര തുടരാൻ നിയോ 8 എത്തുന്നു
ഐക്യു ആരാധകരിൽ ആവേശം പകർന്ന് നിയോ പരമ്പരയിലെ പുത്തൻ താരം എത്തുന്നു. ഇന്ത്യയിൽ ഐക്യുവിന് വിശാലമായ ആരാധക അടിത്തറ നിർമിച്ച് നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച സ്മാർട്ട്ഫോൺ ആയിരുന്നു ഐക്യൂ നിയോ 6. അതിനുശേഷം ഈ വർഷം ആദ്യം നിയോ 6ന് പിൻഗാമിയായി നിയോ 7 എത്തി.
നിയോ 6 ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും തെല്ലും കോട്ടം വരുത്താനെ നിയോ 7 നും വിജയമായി. ഇതോടെ ആരാധകർ ഐക്യുവിനെ കൂടുതൽ ഏറ്റെടുത്തു. അടുത്തിടെ ഐക്യുവിന്റെ ഇസഡ് 7 5ജി സ്മാർട്ട്ഫോണും 20000 രൂപയിൽ താഴെ വിലയിൽ ഇന്ത്യൻ വിപണിയിൽ എത്തി.

നൽകുന്ന വിലയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന മികച്ച ഫീച്ചറുകളുമായി എത്തിയ ഐക്യൂ Z7 5ജി ചൂടപ്പം പോലെയാണ് ആമസോണിൽ വിറ്റഴിഞ്ഞത്. ഇങ്ങനെ വിജയങ്ങളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ച് സൂപ്പർ ഹിറ്റായി മുന്നോട്ട് പോകുന്നതിനിടെയാണ് ഐക്യു നിയോ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐക്യൂ നിയോ 8 നെ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നത്.
മെയ് 23 ന് ഐക്യൂ നിയോ 8 ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്യൂ നിയോ 7 ആദ്യം പുറത്തിറങ്ങിയത് 2022 ഒക്ടോബറിൽ ആയിരുന്നു. ഇപ്പോൾ അതിന്റെ പിൻഗാമിയെ അവതരിപ്പിക്കാൻ ഐക്യൂ ഒരുങ്ങുമ്പോൾ ഇത്ര പെട്ടെന്ന് അടുത്ത ഫോൺ ഇറക്കാറായോ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും.

എന്നാൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല, അതാണ് ഐക്യുവിന്റെ ഒരു ശൈലി. ആറുമാസത്തിനിടെ പുതിയ പതിപ്പ് അവതരിപ്പിക്കാൻ ഐക്യൂ പരമാവധി ശ്രമിക്കാറുണ്ട്. ഒട്ടേറെ മികച്ച ഫീച്ചറുകളുമായി മുൻഗാമികളെക്കാൾ തലയെടുപ്പോടെയാണ് നിയോ 8 ന്റെ വരവ്. ഉടൻ ചൈനയിൽ പുറത്തിറങ്ങുന്ന ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച് ലഭ്യമായിട്ടുള്ള വിവരങ്ങൾ നോക്കാം.
ഉയർന്ന റെസല്യൂഷൻ ഡിസ്‌പ്ലേ, മുൻനിര ചിപ്‌സെറ്റ്, ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ എന്നിവയും അതിലേറെയും ഫീച്ചറുകൾ സഹിതമാണ് ഐക്യൂ നിയോ 8 വരുന്നത്. 39,999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ വിൽക്കുന്ന വൺപ്ലസ് 11 ആർ പോലുള്ള സ്മാർട്ട്ഫോണുകൾക്ക് വൻ വെല്ലുവിളിയാകും ഐക്യൂ ഉയർത്തുക എന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചൈനയിൽ ഐക്യൂ നിയോ 8 ന് സ്റ്റാൻഡേർഡ്, പ്രോ പതിപ്പുകൾ ഉണ്ടാകും. ഇതിൽ നിയോ 8 പ്രോ മീഡിയടെക്ക് ഡിമെൻസിറ്റി 9200+ ചിപ്പ് പായ്ക്ക് ചെയ്യുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലിന്റെ ചിപ്പ് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1ചിപ്സെറ്റ് ആകും ഇതിലുണ്ടാകുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
16ജിബി വരെ റാമും 256ജിബി വരെ ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നതാകും നിയോ 8. ഈ ഫോണിന്റെ ഡിസ്‌പ്ലേ വലുപ്പത്തെക്കുറിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല. എങ്കിലും മുൻഗാമിയുടെ ഡിസ്പ്ലേ വലുപ്പം നിലനിർത്തുകയാണെങ്കിൽ, നിയോ 8-ൽ 6.78 ഇഞ്ച് അമോലെഡ് പാനൽ കാണാൻ സാധിക്കും.

ബാറ്ററി സംബന്ധിച്ച സൂചനകളും ലഭ്യമല്ല, എന്നാൽ 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ കമ്പനി നൽകുമെന്ന് സൂചനയുണ്ട്. ചില ഐക്യൂ ഫോണുകൾ 5,000mAh ബാറ്ററി വാഗ്ദാനം ചെയ്യുന്നതിനാൽ നിയോ 8 ലും അതേ ബാറ്ററിക്കരുത്ത് നൽകാനുള്ള സാധ്യത നിലനിൽക്കുന്നു. ഒപ്റ്റിക്‌സിന്റെ കാര്യത്തിൽ, നിയോ 8 ന് 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉണ്ടാകുമെന്ന് ടിപ്‌സ്റ്റർ അവകാശപ്പെടുന്നു.
നിയോ 8 ന്റെ ഇന്ത്യയിലേക്കുള്ള വരവ്: നിയോ 7 ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ എത്തിയത്. അതിനാൽത്തന്നെ ഉടൻ നിയോ 8 ഇന്ത്യയിൽ ലഭ്യമാകാൻ സാധ്യതകൾ വളരെ കുറവാണ്. നിയോ 7 ചൈനയിൽ പുറത്തിറങ്ങി നാല് മാസത്തിന് ശേഷമാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ഇതേ സമയക്രമം പിന്തുടർന്നാൽ 2023 രണ്ടാം പകുതിയിലാകും നിയോ 8 ഇന്ത്യയിലെത്തുക.


Click it and Unblock the Notifications








