'ഐക്യൂ' ഉള്ളവർ ഇത് വാങ്ങും, ഉറപ്പ്! ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ നിയോ 9 പ്രോ ആളൊരു ചാമ്പ്യനാണ്
ഉയർന്ന പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ, പ്രത്യേകിച്ച് യുവാക്കൾ ഏറെ വിശ്വസിക്കുന്ന ഒരു സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ (IQOO). കഴിഞ്ഞ കാലങ്ങളിൽ ഐക്യൂ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ കാഴ്ചവച്ച മികച്ച പെർഫോമൻസും അതുവഴി നേടിയ സൽപ്പേരുമാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം.
കഴിഞ്ഞ വർഷത്തെ കാര്യമെടുത്താൽ, 2023ൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഉപയോക്താക്കൾ ഏറ്റവുമധികം ഇഷ്ടപ്പെട്ട സ്മാർട്ട്ഫോൺ ഐക്യൂ നിയോ 7 പ്രോ ആയിരുന്നു. മികച്ച പെർഫോമൻസ്, ക്യാമറ, ആകർഷകമായ ഡിസൈൻ എന്നിവയിലെല്ലാം ഐക്യൂ മികവ് പുലർത്തി. അതിനാലാണ് ആമസോണിലെ ഏറ്റവും മികച്ച മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായി ഇത് മാറിയത്.

മികച്ച ഫീച്ചറുകൾ അടങ്ങുന്ന സ്മാർട്ട്ഫോൺ മാന്യമായ വിലയിൽ അവതരിപ്പിക്കുന്നതിലുള്ള പ്രതിബന്ധത ഐക്യൂ തുടർന്നും പിന്തുടർന്നുവരുന്നുണ്ട്. ഇപ്പോൾ ഐക്യൂ നിയോ 7 പ്രോയുടെ പിൻഗാമിയായി ഐക്യൂ നിയോ 9 പ്രോ (iQoo Neo 9 Pro ) ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകൾ ഐക്യൂ ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു.
ക്യാമറ, ഡിസൈൻ, ചിപ്സെറ്റ് അടക്കം എല്ലാ മേഖലകളിലും നവീകരണവുമായിട്ടാണ് ഐക്യൂ നിയോ 9 പ്രോ ഫെബ്രുവരി 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. തടസ്സങ്ങളില്ലാത്ത പ്രകടനവും ഗെയിമിംഗ് എക്സ്പീരിയൻസും നൽകുന്നതിന് ഏറ്റവും വിശ്വസനീയവും ശക്തവുമായ മുൻനിര ചിപ്‌സെറ്റായ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് നിയോ 9 പ്രോയിൽ ഐക്യൂ നൽകിയിരിക്കുന്നത്.

ഐക്യൂ നിയോ 9 പ്രോയുടെ പെർഫോമൻസ് മികവ് മനസിലാക്കണമെങ്കിൽ AnTuTu സ്‌കോർ പരിശോധിച്ചാൽ മതിയാകും. 1.7 മില്ല്യൺ+ എന്ന അതിശയിപ്പിക്കുന്ന AnTuTu ബെഞ്ച്മാർക്ക് സ്‌കോർ ആണ് ഇന്ത്യയിൽ പുറത്തിറങ്ങാൻ പോകുന്ന ഐക്യൂ നിയോ 9 പ്രോ നേടിയത്. 8GB+ 256GB, 12GB+ 256GB എന്നീ രണ്ട് വേരിയന്റുകളിൽ ഐക്യൂ നിയോ 9 പ്രോ ലഭ്യമാകും.
ഐക്യൂ നിയോ 9 പ്രോയുടെ ഫീച്ചറുകളിൽ ഐക്യുവിന്റെ സ്വന്തം സൂപ്പർകമ്പ്യൂട്ടിംഗ് Q1 ചിപ്പും ഇടംപിടിച്ചിരിക്കുന്നു. ഇത് 144fps ഗെയിമിംഗും 900 പിക്സൽ സൂപ്പർ റെസല്യൂഷനും നൽകുന്നു, ഇത് നിയോ 9 പ്രോയിൽ സുഗമവും ആഴത്തിലുള്ളതുമായ ഗെയിമിംഗ് സെഷൻ ഉറപ്പാക്കുന്നു. കൂടാതെ ഈ ഹാൻഡ്‌സെറ്റ് MEMC (മോഷൻ എസ്റ്റിമേഷൻ മോഷൻ കോമ്പൻസേഷൻ) സാങ്കേതികവിദ്യയെയും പിന്തുണയ്ക്കും.
പെർഫോമൻസ് മികച്ചതാക്കുന്ന ഫീച്ചറുകൾ കൊണ്ട് മാത്രമല്ല, ആകർഷകമായ ഡിസൈൻ, ഡിസ്പ്ലേ സവിശേഷതകൾകൊണ്ടും ഐക്യൂ നിയോ 9 പ്രോ സ്മാർട്ട്ഫോണുകൾക്കിടയിൽ പുതിയ മത്സരം സൃഷ്ടിക്കുന്നു. ഡ്യുവൽ-ടോൺ, പ്രീമിയം ലെതർ ഡിസൈനിലാണ് നിയോ 9 പ്രോ എത്തുന്നത്. പ്രീമിയം ലുക്കും സുഖകരമായ കൈകാര്യം ചെയ്യലും ഉറപ്പാക്കിക്കൊണ്ടാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മറ്റ് പല വിഭാഗങ്ങളിലുമെന്നപോലെ ക്യാമറയുടെ കാര്യത്തിലും ഐക്യൂ ഫോണുകൾ നിരാശപ്പെടുത്താറില്ല. ഐക്യൂ നിയോ 9 പ്രോയുടെ കാര്യത്തിലും അത് അങ്ങനെ തന്നെ!. അത്യാധുനിക ഫ്‌ളാഗ്ഷിപ്പ് 50 എംപി സോണി IMX920 സെൻസർ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ നൽകിയിരിക്കുന്നത്.
മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ അവതരിപ്പിക്കുക മാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ട ഉപയോക്താക്കൾക്ക് അത് വാങ്ങാൻ ആവശ്യമായ പ്രോത്സാഹന പദ്ധതികളും ഐക്യൂ ഒരുക്കുന്നുണ്ട്. Amazon.in-ൽ 'iQOO Neo 9 Pro' സെർച്ച് ചെയ്യാനും ആമസോൺ പേ ബാലൻസായി 40,000 രൂപ വരെ നേടാനും അവസരമുണ്ട്.
ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ആണെങ്കിലും ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പ്രോജക്ടിനോട് ഐക്യൂ അനുഭാവം പുലർത്തുന്നു. ഐക്യൂ നിയോ 9 പ്രോ വിവോയുടെ ഗ്രേറ്റർ നോയിഡ ഫെസിലിറ്റിയിൽ ആണ് നിർമിക്കുക. മികച്ച വിൽപ്പനാനന്തര സേവനങ്ങളും ഐക്യൂ ഉറപ്പാക്കുന്നു.91മൊബൈലിന്റെ സർവേപ്രകാരം ഉപഭോക്തൃ സംതൃപ്തിയിൽ 2023വരെ തുടർച്ചയായി മൂന്ന് വർഷം ഒന്നാം സ്ഥാനത്ത് ഐക്യൂവാണ്.


Click it and Unblock the Notifications








