Home
Mobile

ഐക്യൂ നിയോ 10 സീരീസിലെ പുത്തൻ താരം! സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തുമായി ഐക്യൂ നിയോ10 പ്രോ+ എത്തി

ഐക്യൂ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട്, ഐക്യൂ നിയോ 10 സീരീസിലേക്ക് ഒരു കിടിലൻ സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് അ‌ടക്കമുള്ള ശക്തൻ ഫീച്ചറുകളുമായി എത്തിയിരിക്കുന്ന പുതിയ മോഡലിന്റെ പേര് ഐക്യൂ നിയോ 10 പ്രോ പ്ലസ് 5ജി (iQOO Neo10 Pro+) എന്നാണ്. അൾട്രാ-നാരോ സൈഡ് ബെസലുകളുള്ള 6.82 ഇഞ്ച് BOE യുടെ 2K Q10 1-144Hz LTPO AMOLED അ‌ടക്കമുള്ള ഫീച്ചറുകളുമായിട്ടാണ് ഈ ഫോൺ ഇപ്പോൾ ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഐക്യൂ 7K ഐസ് ഡോം VC ഇതിൽ ഉണ്ട്.

ഏത് കടുത്ത ടാസ്കുകൾ ചെയ്യുമ്പോഴും കൂളായി പ്രവർത്തിക്കാൻ ഈ സ്മാർട്ട്ഫോണിന് കഴിയും. ഐക്യൂ നിയോ 10 പ്രോ പ്ലസ് 5ജിയിൽ 15% താപ വിസർജ്ജന കാര്യക്ഷമത കൂടുതലുണ്ട് എന്ന് ഐക്യൂ. കൂടാതെ 3.31 ദശലക്ഷത്തിലധികം AnTuTu സ്‌കോറും ഈ ഫോണിന് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐക്യൂ നിയോ 10 സീരീസിലെ പുത്തൻ താരം! ഐക്യൂ നിയോ10 പ്രോ+ എത്തി

ഇപ്പോൾ സ്മാർട്ട്ഫോണുകളിൽ സിഗ്നൽ ശക്തി ഉറപ്പാക്കാൻ ഏറെ ശ്രദ്ധിക്കാറുണ്ട്. ഈ ഐക്യൂ ഫോണിലും അ‌ത് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ശക്തമായ സിഗ്നലിനായി ഇതിന് 23 റാപ്പ് എറൗണ്ട് ആന്റിനകളുണ്ട്. ദുർബലമായ സിഗ്നൽ സാഹചര്യങ്ങളിൽ പുതിയ സിഗ്നൽ ബ്രിഡ്ജ് സാങ്കേതികവിദ്യ ലോ-ഫ്രീക്വൻസി കമ്മ്യൂണിക്കേഷൻ പെർഫോമൻസ് 26% മെച്ചപ്പെടുത്തുന്നു.

വൈ-ഫൈ വാൾ പെനട്രേഷൻ മോഡ് 2.0, 4 ചുവരുകൾക്കപ്പുറം വരെ എത്തുന്നു. കൂടാതെ രണ്ട് ഗ്രിഡ് സിഗ്നൽ സിഗ്നലുകളുമായി എളുപ്പത്തിൽ പ്ലേ ചെയ്യാൻ കഴിയും. ഉടമയുടെ ചലന പാത മനസ്സിലാക്കി കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്പേസ്-ടൈം സിഗ്നൽ മാപ്പ് 3.0 ന് സാധിക്കും എന്നതും ശ്രദ്ധേയം.

സ്മാർട്ട്ഫോൺ ഗെയിമിങ്ങിനെ എന്നും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. മികച്ച ഗെയിമിങ് കൂടി ലക്ഷ്യമിട്ട് എത്തുന്ന പുതിയ നിയോ 10 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ ഐക്യൂവിന്റെ തന്നെ സ്വയം വികസിപ്പിച്ച ഗെയിമിംഗ് ചിപ്പ് Q2 സജ്ജീകരിച്ചിരിക്കുന്നു. നിയോ സീരീസ് 2K+144FPS സൂപ്പർ-റെസല്യൂഷനും സൂപ്പർ-ഫ്രെയിം കൺകറൻസിയും പിന്തുണയ്ക്കുന്നത് ഇതാദ്യമായാണ്.

നിയോ സീരീസ് ഇതാദ്യമായി PC-ലെവൽ 2K ടെക്സ്ചർ സൂപ്പർ-റെസല്യൂഷൻ നേടുകയും നേറ്റീവ്-ലെവൽ 144FPS സൂപ്പർ-ഫ്രെയിമിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതും നിയോ 10 പ്രോ പ്ലസിന്റെ പ്രത്യേകതയാണ്. പുതിയ ഐക്യൂ x ബിഎംഡബ്ല്യു എം മോട്ടോർസ്പോർട്ട് 'സൂപ്പർ പിക്സൽ' എന്ന പുതിയ കളർ സ്കീം കൊണ്ടുവരുന്നു. പ്രകാശമടിക്കുമ്പോൾ, കളർ സ്കീം മാറുന്നു. ലൈറ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് നിറങ്ങളിലും ഈ ഫോൺ എത്തുന്നുണ്ട്.

ഡി​സൈനിന്റെയും മറ്റും കാര്യത്തിലേക്ക് വന്നാൽ, ഐക്യൂ നിയോ 10 പ്രോ പ്ലസ് 5ജിക്ക് പ്ലാസ്റ്റിക് ഫ്രെയിമും ഗ്ലാസ് ബാക്കും ആണ് ഉള്ളത്. 163.79×76.60×8.30mm (ലൈറ്റ് വൈറ്റ്, സൂപ്പർ പിക്സൽ) / 8.20mm (ഷാഡോ ബ്ലാക്ക്) വലിപ്പവും 217 ഗ്രാം (ഇളം വെള്ള, സൂപ്പർ പിക്സൽ) / 212 ഗ്രാം (ഷാഡോ ബ്ലാക്ക്) ഭാരവുമാണ് ഈ ഫോണിനുള്ളത്.

ഐക്യൂ നിയോ 10 സീരീസിലെ പുത്തൻ താരം! ഐക്യൂ നിയോ10 പ്രോ+ എത്തി

ഐക്യൂ നിയോ 10 പ്രോ പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് (3168×1440 പിക്സലുകൾ) 2K 8T LTPO അ‌മോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, HDR10+, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 144Hz റിഫ്രഷ് റേറ്റ്, 2592Hz ഫുൾ ബ്രൈറ്റ്‌നസ് ഹൈ ഫ്രീക്വൻസി ഡിമ്മിംഗ്, DC ഡിമ്മിംഗ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് കരുത്തിൽ എത്തുന്നു എന്നതാണ്, ഐക്യൂ നിയോ 10 പ്രോ പ്ലസ് 5ജിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. അഡ്രിനോ 830 ജിപിയു, 12GB / 16GB LPDDR5X അൾട്രാ റാം, 256GB/ 512GB/1TB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 5.0ൽ ആണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ നിയോ 10 പ്രോ പ്ലസ് 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 1/ 1.49″ IMX921 VCS ബയോണിക്, f/1.88 അപ്പേർച്ചർ, OIS എന്നിവ സഹിതം 50MP മെയിൻ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും എൽഇഡി ഫ്ലാഷും ഉണ്ട്.

ഐക്യൂ നിയോ 10 സീരീസിലെ പുത്തൻ താരം! ഐക്യൂ നിയോ10 പ്രോ+ എത്തി

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. 3D അൾട്രാസോണിക് ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ് സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ എന്നീ ഫീച്ചറുകളും ഐക്യൂ നിയോ 10 പ്രോ പ്ലസ് 5ജി വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS: L1+L5, NavIC: L5, USB ടൈപ്പ്-C, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

120W അൾട്രാ ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗുള്ള 6800mAh ബാറ്ററിയാണ് ഐക്യൂ നിയോ 10 പ്രോ പ്ലസ് 5ജിയിൽ നൽകിയിരിക്കുന്നത്. ഇതിന് 25 മിനിറ്റിനുള്ളിൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 100W വരെ PPS ചാർജിംഗും ഈ ഫോൺ പിന്തുണയ്ക്കുന്നു.

ഐക്യൂ നിയോ 10 പ്രോ പ്ലസ് 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 2799 യുവാൻ (ഏകദേശം 33,215 രൂപ) ആണ് വില. ഇതിന്റെ 16GB + 256GB വേരിയന്റ് 3099 യുവാൻ (ഏകദേശം 36,775 രൂപ), 12GB + 512GB വേരിയന്റിന് 3299 യുവാൻ (ഏകദേശം 39,150 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

Take a Poll

അ‌തേപോലെ ഐക്യൂ നിയോ 16GB + 512G വേരിയന്റിന് 3499 യുവാനും (ഏകദേശം 41,520 രൂപ), 16GB + 1TBGB വേരിയന്റിന് 3999 യുവാനും (ഏകദേശം 47,455 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ​ചൈനയിൽ ഇതിനകം തന്നെ ഈ ഫോൺ വിൽപ്പനയും ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഇന്ത്യൻ ലോഞ്ചിനെപ്പറ്റി നിലവിൽ ഐക്യൂ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിൽ ഐക്യൂ നിയോ സീരീസിൽ അ‌ടുത്തതായി ലോഞ്ച് ചെയ്യുന്നത് ഐക്യൂ നിയോ 10 (iQOO Neo 10) ആണ്. ഇത് മേയ് 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് കമ്പനി ഔദ്യോഗികമായി അ‌റിയിച്ചിട്ടുള്ളത്. ചൈനയിൽ പുറത്തിറങ്ങിയ ഐക്യൂ Z10 ടർബോ പ്രോയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് ഐക്യൂ നിയോ 10 എന്നാണ് പറയപ്പെടുന്നത്. എങ്കിലും ഫ്രണ്ട് ക്യാമറയടക്കം ചില കാര്യങ്ങളിൽ വ്യത്യാസമുണ്ട്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X