66W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4,400 എംഎഎച്ച് ബാറ്ററിയുമായി ഐക്യു നിയോ 5 ഉടൻ അവതരിപ്പിക്കും

|

ഐക്യു നിയോ 5 സ്മാർട്ഫോൺ മാർച്ച് 16 ന് ചൈനയിൽ അവതരിപ്പിക്കും. ഈ ഹാൻഡ്‌സെറ്റിൽ ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇപ്പോൾ, വെയ്‌ബോ ഹാൻഡിൽ വഴി കമ്പനി ഈ ഡിവൈസിൻറെ ബാറ്ററി വിശദാംശങ്ങളും സ്ഥിരീകരിച്ചു. ഓരോ ബാറ്ററിയും 2,200 എംഎഎച്ച് ശേഷിയും മൊത്തം 4,400 എംഎഎച്ച് ശേഷിയും നൽകുന്ന ഡ്യുവൽ ബാറ്ററിയാണ് ഐക്യു നിയോ 5 ൽ വരുന്നതെന്ന് ടീസർ പോസ്റ്റർ വെളിപ്പെടുത്തുന്നു. റീട്ടെയിൽ ബോക്സിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന 66W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയും ഈ ഹാൻഡ്‌സെറ്റിൽ നിന്നും നിങ്ങൾക്ക് ലഭിക്കും.

ഐക്യു നിയോ 5

കൂടാതെ, ഈ ചാർജർ 30 മിനിറ്റിനുള്ളിൽ മുഴുവൻ ബാറ്ററിയും ചാർജ് ചെയ്യുമെന്നും 50 ശതമാനം ബാറ്ററി ചാർജ് ചെയ്യുന്നതിനായി 10 മിനിറ്റ് സമയം മാത്രമേ എടുക്കൂ എന്നും അവകാശപ്പെടുന്നു. സിം കാർഡ് സ്ലോട്ട്, മൈക്രോഫോൺ, യുഎസ്ബി-സി പോർട്ട്, ലൗഡ്സ്‌പീക്കർ ഗ്രിൽ എന്നിവ ഈ ഹാൻഡ്‌സെറ്റിൻറെ അടിയിൽ ഉണ്ടാകും. ഒരു ഫ്ലാറ്റ് സ്ക്രീൻ ഇതിൽ ഉൾപ്പെടുത്തിയേക്കുമെന്നും ഇത് സ്ഥിരീകരിച്ചു. 6.61 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി + റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ ഈ ഫോണിലുണ്ടാകും.

 സ്നാപ്ഡ്രാഗൺ 870 SoC ചിപ്‌സെറ്റായിരിക്കും

8 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റുമായി ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്നാപ്ഡ്രാഗൺ 870 SoC ചിപ്‌സെറ്റായിരിക്കും ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. യഥാക്രമം 8 ജിബി + 256 ജിബി, 12 ജിബി + 128 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ കൂടി ഈ സ്മാർട്ഫോൺ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. മികച്ച ഫോട്ടോഗ്രാഫിക്കായി ഈ സ്മാർട്ട്ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ ലഭിക്കാൻ സാധ്യതയുണ്ട്.

റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുറെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

 ഐക്യു നിയോ 5 ൻറെ വില

അതിൽ 48 എം‌പി സോണി ഐ‌എം‌എക്സ് 589 ലെൻസ്, ഒ‌ഐ‌എസ് സപ്പോർട്ട്, 13 എംപി സൂപ്പർ വൈഡ് ലെൻസ്, 2 എംപി ക്യാമറ എന്നിവയുണ്ട്. മുൻവശത്ത്, 16 എംപി മുൻ ക്യാമറയാണ് ഇതിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുന്നത്, കൂടാതെ ഒരു 5G കണക്റ്റിവിറ്റി ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യു നിയോ 5 ൻറെ വില പോലും ഓൺ‌ലൈനിൽ ചോർന്നു കഴിഞ്ഞു.

ഇത് ആർ‌എം‌ബി 2,988 (ഏകദേശം 33,700 രൂപ) ആരംഭ വിലയുമായി വിപണിയിൽ വരുമെന്ന് പറയുന്നു. കഴിഞ്ഞ മാസം, ഗീക്ക്ബെഞ്ച് പ്ലാറ്റ്‌ഫോമിൽ "iQOO I2012" എന്ന മോഡൽ നമ്പറുള്ള ഒരു ഐക്യു സ്മാർട്ട്ഫോൺ കണ്ടെത്തിയിരുന്നു. ഇത് ഐക്യു നിയോ 5 ന്റെ ഇന്ത്യൻ വേരിയന്റാണെന്നാണ് നിഗമനം. ഇതിനർത്ഥം ഭാവിയിൽ ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്നാണ്.

ഐഫോൺ എക്സ് പൊട്ടിത്തെറിച്ച് ഉപയോക്താവിന് പൊള്ളലേറ്റ സംഭവത്തിൽ ആപ്പിളിനെതിരെ കേസ്ഐഫോൺ എക്സ് പൊട്ടിത്തെറിച്ച് ഉപയോക്താവിന് പൊള്ളലേറ്റ സംഭവത്തിൽ ആപ്പിളിനെതിരെ കേസ്

Best Mobiles in India

English summary
The company has now verified the battery specifications on its Weibo account. According to the teaser poster, the iQOO Neo5 will have a dual battery with a capacity of 2,200 mAh each and a total capacity of 4,400 mAh.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X