Home
Mobile

ഇത് പ്രണയദിന സ്പെഷൽ! ഐക്യൂ 12 5ജിക്ക് പതിനായിരം രൂപയ്ക്ക് മുകളിൽ വിലക്കുറവ്

വാല​ന്റൈൻസ് ഡേയോട് അ‌നുബന്ധിച്ച് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ ഇപ്പോൾ Quest ഡേയ്സ് സെയിൽ (iQOO Quest Days) പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 11 മുതൽ 14 വരെ നടക്കുന്ന ഈ ഓഫർ സെയിലിൽ തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ് എന്ന ഐക്യൂ അ‌റിയിച്ചിട്ടുണ്ട്. അ‌ക്കൂട്ടത്തിൽ ഐക്യുവിന്റെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ ഐക്യൂ 12 5ജിയും ഉൾപ്പെടുന്നു. ഐക്യൂ 12ന്റെ പിൻഗാമിയായി പുതിയ ഐക്യൂ 13 എത്തിയെങ്കിലും കുറഞ്ഞ വിലയിൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ തേടുന്ന നിരവധി പേർ ഇപ്പോൾ ഐക്യൂ 12നെ പരിഗണിക്കുന്നു.

ഐക്യൂ 13 5ജി സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി എത്തുന്ന ഏറ്റവും വില കുറഞ്ഞ പ്രീമിയം സ്മാർട്ട്ഫോൺ ആണ്. എന്നാൽ ഇതിന് ഡിസ്കൗണ്ട് സഹിതം ഏതാണ്ട് 52000 രൂപയോളം വിലവരും. എന്നാൽ ഇത്രയും തുക ​കൈയിലില്ലാത്തവർക്ക് പരിഗണിക്കാവുന്ന മറ്റൊരു പ്രീമിയം മോഡൽ എന്നതാണ് ഐക്യൂ 12ന്റെ പ്രസക്തി.

ഇത് പ്രണയദിന സ്പെഷൽ! ഐക്യൂ 12 5ജിക്ക് വൻ വിലക്കുറവ്

40000 രൂപയ്ക്കടുത്ത് വിലയിൽ ഇപ്പോൾ ഐക്യൂ 12 5ജി വാങ്ങാനാകും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 11000 രൂപ വിലക്കുറവിൽ ഇപ്പോൾ ഐക്യൂ 12 5ജി വാങ്ങാം. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ 12 5ജിയുടെ 12GB+ 256GB അടിസ്ഥാന വേരിയൻിന് 52,999 രൂപയും 16GB + 512GB ടോപ് വേരിയന്റിന് 57,999 രൂപയുമായിരുന്നു വില.

ഐക്യൂ 13 5ജി വിപണിയിൽ എത്തി​യതോടെ ഐക്യൂ 12 5ജിയുടെ വില കുറഞ്ഞു. ഇപ്പോൾ ഐക്യൂ 12 അ‌ടിസ്ഥാന മോഡൽ 45999 രൂപ വിലയിലാണ് ആമസോണിലും ഐക്യൂ ഇന്ത്യയുടെ വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 2000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ഇത് പ്രണയദിന സ്പെഷൽ! ഐക്യൂ 12 5ജിക്ക് വൻ വിലക്കുറവ്

ലഭ്യമായ ഈ 4000 രൂപ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഐക്യൂ 12 5ജി അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 41,999 രൂപ വിലയിൽ സ്വന്തമാക്കാനാകും. കഴിഞ്ഞ മാസവും സ്പെഷൽ സെയിലിന്റെ ഭാഗമായി ഏതാനും ദിവസത്തേക്ക് ഐക്യൂ 12 ഇതേ വിലയിൽ ലഭ്യമായിരുന്നു. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

ഐക്യൂ 12 ന്റെ പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ ​കരുത്ത്. 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

അഡ്രിനോ 750 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 4.0 ൽ ആണ് പ്രവർത്തനം. 3 പ്രധാന ഒഎസ് അ‌പ്ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ ഫീച്ചറുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത് പ്രണയദിന സ്പെഷൽ! ഐക്യൂ 12 5ജിക്ക് വൻ വിലക്കുറവ്

ട്രിപ്പിൾ റിയർ ക്യാമറയാണ് ഐക്യൂ 12ൽ എത്തുന്നത്. അ‌തിൽ ഒഐഎസ് പിന്തുണയുള്ള 50MP 1/1.3-ഇഞ്ച് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 3x സൂം, 100x ഡിജിറ്റൽ സൂം എന്നിവയുള്ള 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP64 റേറ്റിങ്, 120W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 163.22× 75.88×8.1mm വലിപ്പവും 203.9 ഗ്രാം ഭാരവുമാണ് ഐക്യൂ 12 5ജിക്ക് ഉള്ളത്. ലെജൻഡ്, ആൽഫ കളറുകളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
iQOO has now announced the Quest Days Sale. IQOO has announced that its various smartphones will be available for purchase at huge discounts during this offer sale, which will be held from February 11 to 14. The iQOO 12 5G is available at a discount of Rs 11,000 in this sale. This means that this phone can be purchased for Rs 41,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X