ഒറ്റയടിക്ക് 10000 രൂപ വരെ ഡിസ്കൗണ്ട്! ക്വസ്റ്റ് ഡേ വിൽപ്പനയുമായി ഐക്യൂ, നിയോ 7 പ്രോ ഉൾപ്പെടെ വാങ്ങാം
ഐക്യൂ ആരാധകർക്ക് ആവേശം പകർന്ന് ആമസോണിൽ ഐക്യൂ ക്വസ്റ്റ് ഡേ സെയിൽ ആരംഭിച്ചു. ഐക്യൂ ( iQOO) സ്മാർട്ട്‌ഫോണുകൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ പ്രത്യേക സെയിലാണ് ഐക്യൂ ക്വസ്റ്റ് ഡേ. വ്യത്യസ്ത വില വിഭാഗങ്ങളിലുള്ള സ്മാർട്ട്ഫോണുകൾക്ക് ഈ ഓഫറുകൾ ലഭ്യമാണ്.
ഉപയോക്താക്കൾക്ക് അവർ വാങ്ങാൻ ആഗ്രഹിക്കുന്ന ഐക്യൂ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവോടെ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ സഹായിക്കുന്നു. പ്രീമിയം സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ ഇത്തരത്തിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും. ജൂലൈ 24 മുതൽ ജൂലൈ 28 വരെയാണ് ആമസോണിൽ ഐക്യൂ ക്വസ്റ്റ് സെയിൽ നടക്കുക.

ഐക്യൂ ക്വസ്റ്റ് സെയിലിൽ നിലവിൽ സ്റ്റോക്ക് ചെയ്തിരിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് മാത്രമാണ് ഡിസ്കൗണ്ട് വില ലഭ്യമാകുക. അതിനാൽ ഐക്യൂ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ സമയം കളയാതെ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കും. ഈ ഓഫർ സെയിലിൽ ഐക്യൂ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് മൊത്തം 22,000 രൂപ വരെ ലാഭിക്കാം എന്നാണ് ആമസോണിലെ ടീസർ വ്യക്തമാക്കുന്നത്.
ഐക്യൂ ക്വസ്റ്റ് ഡേ സെയിലിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 5,000 രൂപ വരെ തൽക്ഷണ ഡിസ്കൗണ്ട് ഉണ്ട്. കൂടാതെ ആമസോണും ഐക്യുവും വിൽപ്പനയ്ക്കിടെ 9 മാസം വരെ നോ കോസ്റ്റ് ഇഎംഐയും വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ സെയിലിൽ ലഭ്യമാകുന്ന മികച്ച ഡീലുകൾ പരിചയപ്പെടാം.
ഐക്യൂ നിയോ 7 പ്രോ 5ജി: ഐക്യുവിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് ഐക്യൂ നിയോ 7 പ്രോ. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റും 120W ഫ്ലാഷ് ചാർജ് പിന്തുണയും ഉള്ള ഈ സ്മാർട്ട്ഫോൺ മികച്ച ഗെയിമിങ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
നിയോ 7 പ്രോയുടെ 8ജിബി/128ജിബി മോഡൽ 34,999 രൂപയ്ക്കും 12ജിബി/256ജിബി വേരിയന്റ് 37,999 രൂപയ്ക്കുമാണ് ലോഞ്ച് ചെയ്തത്. ഇപ്പോൾ ഓഫർ വിൽപ്പനയുടെ ഭാഗമായി ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 2,000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇതുപയോഗിച്ച് യഥാക്രമം 32,999 രൂപയ്ക്കും 35,999 രൂപയ്ക്കും നിയോ 7 പ്രോ സ്വന്തമാക്കാം.
ഐക്യൂ 11 5ജി: ഐക്യുവിന്റെ മുൻനിര സ്മാർട്ട്ഫോണായ 11 5ജി ശക്തമായ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറും 2K സാംസങ് E6 AMOLED ഡിസ്‌പ്ലേയുമായാണ് വരുന്നത്. ഐക്യൂ ക്വസ്റ്റ് ഡേ സെയിലിൽ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്.

ഐക്യൂ 11 ന്റെ 8ജിബി/256ജിബി വേരിയന്റ് 59,999 രൂപവിലയിൽ ലോഞ്ച് ചെയ്തു. നിലവിൽ ഈ ഫോൺ ഡിസ്കൗണ്ടോടെ 54,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 5,000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 49,999 രൂപയ്ക്ക് ഐക്യൂ 11 സ്വന്തമാക്കാം. ഇതിന്റെ 16ജിബി/256ജിബി വേരിയന്റും ഇതേരീതിയിൽ ലഭ്യമാണ്.
ഐക്യൂ 9 പ്രോ 5ജി, ഐക്യൂ 9T 5ജി: ഐക്യൂ 9 പ്രോ 5ജി ഡിസ്കൗണ്ട് വിലയിൽ 44,990 രൂപയ്ക്കും ഐക്യൂ 9T 41,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമേ ബാങ്ക് ഓഫറുകളിലൂടെ 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാണ്. അങ്ങനെ ഈ ഫോണുകൾ യഥാക്രമം 39,999 രൂപയ്ക്കും 42,990 രൂപയ്ക്കും ലഭിക്കും.
ഐക്യൂ നിയോ 7 5ജി: മീഡിയടെക് ഡിമെൻസിറ്റി 8200 പ്രോസസർ കരുത്തുമായാണ് ഈ ഐക്യൂ ഫോൺ എത്തുന്നത്. ഡിസ്കൗണ്ട് സഹിതം 27,999 രൂപയ്ക്ക് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ഇതുപയോഗിച്ച് അടിസ്ഥാന വേരിയന്റ് 26,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








