വാങ്ങാൻ ഒരുപാടുമില്ല! ഐക്യുവിന്റെ സൂപ്പർ ഫോണിന് 7000 രൂപ ഡിസ്കൗണ്ട്
മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ഇന്ത്യൻ യുവതയുടെ മനസിൽ കുടിയേറിയ ഐക്യൂ (iQOO) തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ വമ്പൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. ഐക്യൂ ക്വസ്റ്റ് ഡേയ്സ് (iQOO Quest Days) സെയിലിനോട് അനുബന്ധിച്ചാണ് പുതിയ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പ്രത്യേക ഓഫറിന്റെ ഡിസ്കൗണ്ടുകൾ ലഭ്യമായതിനാൽ ഐക്യൂവിന്റെ വിവിധ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിൽനിന്ന് വൻ ഡിസ്കൗണ്ടിൽ വാങ്ങാം. അതിൽ ഏറ്റവും ശ്രദ്ധേയം ഐക്യൂവിന്റെ ഏറ്റവും പ്രധാന സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നായ ഐക്യൂ നിയോ 7 പ്രോയ്ക്ക് (iQOO Neo 7 Pro) ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ടും ഓഫറുകളുമാണ്.

യഥാർഥ വിലയെക്കാൾ ഏതാണ്ട് 7000 രൂപ വിലക്കുറവിൽ ആമസോണിൽ നിന്ന് ഇപ്പോൾ ഐക്യൂ നിയോ 7 പ്രോ വാങ്ങാൻ സാധിക്കും. ഐക്യുവിന്റെ നിയോ സീരീസിലെ പുതിയ ഫോണായ ഐക്യൂ നിയോ 9 പ്രോ ഫെബ്രുവരി 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന വിവരം കൂടി ഇതോടൊപ്പം അറിഞ്ഞിരിക്കണം.
ഐക്യൂ ക്വസ്റ്റ് ഡേയ്സ് സെയിലിൽ ഐക്യൂ Z6 ലൈറ്റ് മുതൽ ഏറ്റവും പുതിയ ഐക്യൂ 12 വരെയുള്ള എല്ലാ മോഡലുകൾക്കും ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാണെങ്കിലും, ബ്രാൻഡിൻ്റെ ഏറ്റവും ജനപ്രിയ ഉൽപ്പന്നങ്ങളിലൊന്നായ ഐക്യൂ നിയോ 7 പ്രോയ്ക്ക് ലഭിച്ച ഡിസ്കൗണ്ടാണ് ഏവരെയും ആകർഷിക്കുന്നത്. ഇതിനകം തന്നെ നേടിയ ജനപ്രീതിയാണ് ഈ ആകർഷണത്തിന്റെ പ്രധാന കാരണം.

ഐക്യൂ നിയോ 7 പ്രോയുടെ 8/ 128 ജിബി വേരിയൻ്റിന് 34,999 രൂപയും 12/ 256GB വേരിയൻ്റിന് 37,999 രൂപയുമാണ് വില. എന്നാൽ ക്വസ്റ്റ് ഡേയസ് സെയിലിന്റെ ഭാഗമായി ഈ വേരിയന്റുകൾ യഥാക്രമം 30,999 രൂപ, 33,999 രൂപ വിലകളിൽ ലഭ്യമാകുന്നു.
വിലയിൽ നേരിട്ട് ലഭ്യമായിരിക്കുന്ന ഈ വിലക്കുറവിന് പുറമേ 2,000 രൂപയുടെ ഒരു ഫ്ലാറ്റ് ഡിസ്കൗണ്ട് കൂപ്പൺ ആമസോൺ നൽകുന്നു. ഇതിന് പുറമേ എച്ച്ഡിഎഫ്സി, ഐസിഐസിഐ ഉൾപ്പെടെ വിവിധ ബാങ്ക് കാർഡുകൾ ഉപയോഗിച്ച്നടത്തുന്ന പറച്ചേസുകൾക്ക് 1000 രൂപ ഡിസ്കൗണ്ടും ലഭിക്കും. ഇതോടെ ഐക്യൂ നിയോ 7 പ്രോ വിലയിൽ 7000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാകുന്നു.
7000 രൂപ ഡിസ്കൗണ്ടിന് ശേഷം 8/128 ജിബി വേരിയൻ്റ് 27,999 രൂപയ്ക്കും 12/256 ജിബി വേരിയന്റ് 30,999 രൂപയ്ക്കും ലഭിക്കും. അതിനാൽ, ഐക്യൂ ആരാധകർക്ക് ഐക്യൂ നിയോ 7 വാങ്ങുന്ന തുകയ്ക്ക് ഇപ്പോൾ അതിനെക്കാൾ ഉയർന്ന മോഡലായ ഐക്യൂ നിയോ 7 പ്രോ സ്വന്തമാക്കാൻ സാധിക്കും എന്നത് വളരെ മികച്ച ഡീൽ ആണ്.

ഐക്യൂ നിയോ 7 പ്രോ: സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റിനൊപ്പം 30,000 രൂപയിൽ താഴെ വിലയിൽ ലഭ്യമായ വിപണിയിലെ ഏക സ്മാർട്ട്‌ഫോണാണ് ഐക്യൂ നിയോ 7 Pro. ഉപയോക്താക്കൾക്ക് മികച്ച പ്രകടനം ഈ ഫോണിൽനിന്ന് പ്രതീക്ഷിക്കാം. കൂടാതെ, ശക്തമായ ചിപ്‌സെറ്റ് സുഗമമായ പ്രകടനത്തോടെ ഉപകരണത്തിൻ്റെ ദീർഘായുസ്സ് മെച്ചപ്പെടുത്തുന്നു.
സ്വതന്ത്ര ഗെയിമിംഗ് ചിപ്പ്, 120W ചാർജിംഗ്, LPDDR5 റാം, UFS 3.0 സ്റ്റോറേജ്, 4,013 mm സ്ക്വയർ വേപ്പർ കൂളിംഗ് ചേമ്പർ തുടങ്ങി സാധാരണയിലും അപ്പുറമുള്ള ഫീച്ചറുകൾ സഹിതമാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. കൂടാതെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അപ്ഡേറ്റും ഐക്യൂ ഈ സ്മാർട്ട്ഫോൺ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








