Home
Mobile

ഇപ്പോൾ വാങ്ങേണ്ട, ജനുവരി 16 വരട്ടെ! റിപ്പബ്ലിക് ഡേ സെയിൽ: ഐക്യൂ 15 5ജിക്ക് 7000 രൂപ ഡിസ്കൗണ്ട്

ഐക്യുവിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 15 5ജി (iQOO 15 5G) ഇപ്പോൾ വാങ്ങാൻ നിൽക്കേണ്ട, നിലവിൽ ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അ‌വസരം വരുന്നുണ്ട്. ജനുവരി 16 മുതൽ ഇന്ത്യയിൽ റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുമെന്ന് ഐക്യൂ അ‌റിയിച്ചിരിക്കുന്നു. ഈ ഓഫർ സെയിലിന്റെ ഭാഗമായി വിവിധ ഐക്യൂ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ ഏറ്റവുമധികം ഡിസ്കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിലൊന്ന് പുതിയ ഐക്യൂ 15 5ജിയാണ്. ലോഞ്ച് സമയത്തെ ഡിസ്കൗണ്ടിന് ശേഷമുള്ള ഈ ഫോണിന്റെ ഏറ്റവും മികച്ച ഡിസ്കൗണ്ട് ആണ് വരാൻ പോകുന്നത്.

നിലവിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 അ‌ടങ്ങുന്ന പ്രീമിയം സ്മാർട്ട്ഫോൺ ഏറ്റവും വിലക്കുറവിൽ സ്വന്തമാക്കാനുള്ള ഒരു അ‌വസരമാണ് ജനുവരി 16 മുതൽ ഐക്യൂ ആരാധകർക്ക് ലഭിക്കാൻ പോകുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ ഐക്യൂ 15 5യുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB മോഡലിന് 79,999 രൂപയുമായിരുന്നു വില.

റിപ്പബ്ലിക് ഡേ സെയിൽ: ഐക്യൂ 15 5ജിക്ക് 7000 രൂപ ഡിസ്കൗണ്ട്

ലോഞ്ച് ഓഫറിന്റെ ഭാഗമായി 7000 രൂപ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപ പ്രത്യേക ഡിസ്കൗണ്ടും സഹിതം 8000 രൂപ ഡിസ്കൗണ്ടിന് ശേഷം 64999 രൂപ വിലയിൽ ഐക്യൂ 15 5ജി വാങ്ങാൻ ലഭ്യമായിരുന്നു. എന്നാൽ ലോഞ്ച് ഓഫർ പരിമിത കാലയളവിലേക്ക് മാത്രമാണ് ഉണ്ടായിരുന്നത്.

യഥാർഥ വിലയിൽ തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്ന ഐക്യൂ 15 5ജിക്ക് നിലവിൽ ഔദ്യോഗിക വെബ്​സൈറ്റിൽ 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപ നൂകമർ ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ഇപ്പോൾ പരമാവധി 5000 രൂപയുടെ ഡിസ്കൗണ്ട് മാത്രമേയുള്ളൂ. എന്നാൽ ജനുവരി 16ന് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുമ്പോൾ വാങ്ങിയാൽ 7000 രൂപ ഡിസ്കൗണ്ട് ലഭ്യമാകും.

റിപ്പബ്ലിക് ഡേ സെയിൽ: ഐക്യൂ 15 5ജിക്ക് 7000 രൂപ ഡിസ്കൗണ്ട്

റിപ്പബ്ലിക് ഡേ സെയിലിൽ ഐക്യൂ 15 മോഡൽ 65999 രൂപ വിലയിൽ ലഭ്യമാകും എന്ന് ടീസറിലൂടെ ഐക്യൂ അ‌റിയിച്ചിട്ടുണ്ട്. ഈ പ്രീമിയം ​മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഐക്യൂ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുവർണാവസരമാണ്. 163.65× 76.71×8.14mm (ആൽഫ) | 8.17mm (ലെജൻഡ്) വലിപ്പവും 216.2 ഗ്രാം (ആൽഫ), 220 ഗ്രാം (ലെജൻഡ്) ഭാരവും ഈ ഫോണിന് ഉണ്ട്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ്സെറ്റ് ആണ് ഐക്യൂ 15 5ജിയുടെ മുഖ്യ ആകർഷണം. 6.85-ഇഞ്ച് (3168×1440 പിക്സൽസ്) 2K+ കർവ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീൻ, HDR10+, 144Hz റിഫ്രഷ് റേറ്റ്, DCI-P3 കളർ ഗാമട്ട്, 6000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ തുടങ്ങി നിരവധി ഡിസ്പ്ലേ ഫീച്ചറുകൾ ഇതിലുണ്ട്.

50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP സോണി IMX921 VCS മെയിൻ സെൻസർ (f/1.88 അപ്പേർച്ചർ, OIS), 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് (f/2.65 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

റിപ്പബ്ലിക് ഡേ സെയിൽ: ഐക്യൂ 15 5ജിക്ക് 7000 രൂപ ഡിസ്കൗണ്ട്

അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഐക്യൂ 15 5ജിയിൽ നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 5 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB Type-C 3.2 Gen1, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The iQoo Republic Day Sale will start on January 16, 2026. The new iQoo 15 5G will be available at a price of Rs 65,999 during this sale. At the time of launch in India, the iQoo 15 5 was priced at Rs 72,999 for the 12GB + 256GB base variant and Rs 79,999 for the 16GB + 512GB model. This smartphone can be purchased at a lower price during the Republic Day Sale than what is currently available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X