വെറും 2 മാസം കാത്തിരിക്കാൻ പറ്റുമോ? കിടിലൻ ഐക്യു 13 സ്മാർട്ട്ഫോൺ ലോഞ്ച് ഉടൻ
ഐക്യു 12ൻ്റെ (iQOO 12) (2023) വിജയകരമായ റിലീസിന് ശേഷം, സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഐക്യു അതിൻ്റെ അടുത്ത മുൻനിര മോഡലായ ഐക്യു 13 (iQOO 13) അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ പുറത്ത് വരുന്ന ലീക്ക് റിപ്പോട്ടുകൾ അനുസരിച്ച്, ഈ വരാനിരിക്കുന്ന ഉപകരണം പ്രീമിയം സവിശേഷതകൾ അവതരിപ്പിക്കും. കമ്പനി ഇത് വരെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സ്ഥിരമായ ലീക്ക് റിപ്പോർട്ടുകൾ ഉപകരണത്തിൻ്റെ വിശദാംശങ്ങളും മറ്റും പുറത്ത് വിട്ടിട്ടുണ്ട്. ഐക്യു അതിൻ്റെ അടുത്ത മുൻനിര സ്മാർട്ട്‌ഫോണിൻ്റെ ലോഞ്ചിനായി തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ടിലൂടെ നമുക്ക് ഉറപ്പിക്കാം.
ഐക്യു 13 2024 ഡിസംബറിൽ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. ഐക്യു 13 അടുത്തിടെ IMEI ഡാറ്റാ ബേസിൽ പ്രത്യക്ഷപ്പെട്ടു. ഇത് ലോഞ്ച് അടുത്ത് കാണുമെന്ന് സൂചിപ്പിച്ചു. കഴിഞ്ഞ മാസം (സെപ്റ്റംബർ 2024) മുതലുള്ള കൂടുതൽ റിപ്പോർട്ടുകൾ ഈ വർഷം അവസാനത്തിന് മുമ്പ് ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ഈ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ കഴിയുമെന്ന് നിർദ്ദേശിച്ചു.

ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ട് അനുസരിച്ച്, ഐക്യു 2024 ഡിസംബർ 1നും ഡിസംബർ 10നും ഇടയിൽ ഐക്യു 13 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി സൂചന ലഭിച്ചു. ഈ പുതിയ മോഡൽ അതിൻ്റെ മുൻഗാമിയേക്കാൾ (ഐക്യു 12) കാര്യമായ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുമെന്ന് സ്മാർട്ട്‌ഫോൺ ആരാധകർ പ്രതീക്ഷിക്കുന്നു. അതിൻ്റെ വിപുലമായ സവിശേഷതകൾക്ക് നല്ല സ്വീകാര്യത ലഭിച്ചു.
ഐക്യു 13ൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്? ഈ ഫോണിന്റെ സ്പെസിഫിക്കേഷനുകളിലേക്ക് വരാം. ഐക്യു 13 ഉയർന്ന നിലവാരമുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രീമിയം സ്മാർട്ട്‌ഫോൺ സെഗ്‌മെൻ്റിലെ ശക്തമായ എതിരാളിയി മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. സവിശേഷതകൾ പറഞ്ഞ് തുടങ്ങുമ്പോൾ ഡിസ്‌പ്ലേയിൽ നിന്ന് തന്നെ തുടങ്ങാം. സ്‌മാർട്ട്‌ഫോണിൽ 6.78 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് 2K റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. ഇത് ഷാർപ്പായ ദൃശ്യങ്ങളും വൈബ്രന്റ്റ് കളറും ഉറപ്പാക്കുന്നു.
പെർഫോമൻസ് നോക്കുകയാണെങ്കിൽ, സുഗമമായ ഉപയോക്തൃ അനുഭവത്തിനായി, ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും അനുയോജ്യമായ ഒരു ഉപകരണമാക്കി മാറ്റിക്കൊണ്ട്, 144Hz റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുമെന്ന അഭ്യൂഹമുണ്ട്. അതിവേഗ പ്രകടനം നൽകുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നത്.
ഐക്യു13 16 ജിബി വരെ റാമിലും 512 ജിബി വരെ ഇൻ്റേണൽ സ്റ്റോറേജിലും ലഭ്യമാണ്. ഇത് ആപ്പുകൾക്കും ഗെയിമുകൾക്കും മീഡിയയ്ക്കും വിപുലമായ മെമ്മറി ആവശ്യമുള്ള ഉപയോക്താക്കൾക്ക് സേവനം നൽകും. സ്‌മാർട്ട്‌ഫോണിൽ 6,150 mAh ബാറ്ററി ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദൈനംദിന ഉപയോഗത്തിന് ദീർഘകാല പവർ ഉറപ്പാക്കുന്നു.
ക്യാമറ സജ്ജീകരണത്തിലേക്ക് വരുമ്പോൾ ഫോട്ടോഗ്രാഫി പ്രേമികൾക്കായി, ഐക്യു 13 മൂന്ന് 50മെഗാപിക്സൽ സെൻസറുകളുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. അത് മികച്ച ഇമേജ് നിലവാരം വാഗ്ദാനം ചെയ്യുന്നു. ലോഞ്ച് തീയതി അടുക്കുമ്പോൾ, ആരാധകർക്കിടയിൽ ആവേശം വർദ്ധിക്കുകയാണ്. ഐക്യു 13ൻ്റെ സവിശേഷതകളും രൂപകൽപ്പനയും കണ്ട് ആവേശരായി കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








