മിഡ് റേഞ്ച് സവിശേഷതകളുമായി 5 ജി സപ്പോർട്ടുള്ള ഐക്യു സ്മാർട്ട്‌ഫോൺ വരുന്നു
വിവോ സബ് ബ്രാൻഡായ ഐക്യു ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നിരവധി സ്മാർട്ട്ഫോണുകൾ വിപണയിൽ അവതരിപ്പിച്ചു. പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് V2054A എന്ന മോഡൽ നമ്പറിനൊപ്പം ടെനയിൽ കണ്ടെത്തിയ ഒരു പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ കമ്പനി. ഈ പുതിയ ഐക്യു സ്മാർട്ട്‌ഫോൺ ഒരു മിഡ് റേഞ്ച് ഡിവൈസാണെന്ന് പറയുന്നു. ടെന ലിസ്റ്റിംഗ് അനുസരിച്ച്, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന് 185.5 ഗ്രാം ഭാരമാണ് വരുന്നത്. 6.58 ഇഞ്ച് എൽസിഡി പാനൽ എഫ്‌എച്ച്ഡി + റെസല്യൂഷനും 20: 9 ആസ്പെക്ടറ്റ് റേഷിയോയുമാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത.

ഐക്യു വി 2054 എ ഫോണിന്റെ വലതുവശത്ത് വരുന്നവോളിയം കൺട്രോൾ ബട്ടണുകൾക്ക് താഴെയായി ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുന്നു. ക്യാമറ മൊഡ്യൂൾ സ്ഥാപിക്കാൻ ഇത് പുറകിൽ വരുന്ന പാനലിന് കൂടുതൽ ഇടം നൽകുന്നു.13 എംപി മെയിൻ ലെൻസും 2 എംപി സെക്കൻഡറി ഷൂട്ടറും വരുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. വാട്ടർ ഡ്രോപ്പ് നോച്ചിൽ 8 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

ഈ ഹാൻഡ്‌സെറ്റിൽ ഏത് ചിപ്‌സെറ്റാണ് വരുന്നതെന്ന കാര്യം ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വരാനിരിക്കുന്ന ഐക്യു സ്മാർട്ട്‌ഫോൺ 128 ജിബി സ്റ്റോറേജുള്ള ഒക്ടാകോർ ചിപ്‌സെറ്റുമായി വരുമെന്ന് അഭ്യൂഹമുണ്ട്. 4 ജിബി, 6 ജിബി, 8 ജിബി റാം ഉൾപ്പെടെ നിരവധി റാം ഓപ്ഷനുകൾ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ലഭ്യമല്ലാത്തതിനാൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കുന്നതല്ല.

ലഭിച്ച ഏതാനും വിശദാംശങ്ങളിൽ 4,910 mAh ബാറ്ററി വരുമെന്ന് പറയുന്നു. ഇത് 5,000 mAh ബാറ്ററിയായി വിപണയിൽ ഇത് ലോഞ്ച് ചെയ്യുമെന്നും അഭ്യുഹങ്ങളുണ്ട്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റിൽ ലഭിക്കുന്നതാണ്. എന്നാൽ, ഇതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇപ്പോൾ വ്യക്തമല്ല. രസകരമായ മറ്റൊരു കാര്യമെന്നത് വരാനിരിക്കുന്ന ഐക്യു സ്മാർട്ട്ഫോൺ 5 ജി സപ്പോർട്ടുമായി വരുന്നു. കൂടാതെ, ഇത് ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

നിലവിൽ പുതിയ ഐക്യു സ്മാർട്ട്‌ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മാത്രമല്ല, ഈ ഹാൻഡ്‌സെറ്റിൻറെ പേരും ലഭ്യമായിട്ടില്ല. ടെന ലിസ്റ്റിംഗിൽ ഐക്യു സ്മാർട്ട്ഫോൺ കണ്ടത്തിയതിനാൽ ലോഞ്ച് ഉടൻ പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ, ഇത് ചൈനയിൽ നിർമ്മിക്കാൻ കുറച്ച് സമയമെടുക്കും. 5 ജി സപ്പോർട്ടോടുകൂടി വരാനിരിക്കുന്ന ഐക്യു സ്മാർട്ട്‌ഫോൺ വളരെ ചിലവേറിയതായിരിക്കും.


Click it and Unblock the Notifications
