ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഐക്യു യു1 എക്‌സ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
വിവോയുടെ ഉപബ്രാൻഡായ ഐക്യു ചൈനയിൽ ഐക്യു യു1 എക്‌സ് എന്ന് വിളിക്കപ്പെടുന്ന ഐക്യു യു 1ന്റെ ബജറ്റ് വേരിയൻറ് പുറത്തിറക്കി. 6.51 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയ്‌ക്കൊപ്പം ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറുമായാണ് ഐക്യു യു 1 എക്‌സിന്റെ വിലകുറഞ്ഞ എഡിഷൻ വരുന്നത്. പുതിയ സ്മാർട്ട്‌ഫോൺ നിലവിൽ ചൈനയിലെ വിവോയുടെ ഓൺലൈൻ സ്റ്റോറിൽ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. നവംബർ 1 മുതൽ ഐക്യു യു 1 എക്‌സ് സ്മാർട്ഫോൺ വിൽപ്പനയ്‌ക്കെത്തും.

4 ജിബി + 64 ജിബി വേരിയന്റിൽ സിഎൻവൈ 899 (ഏകദേശം 10,000 രൂപ) ഐക്യു യു1 എക്‌സ് റീട്ടെയിൽ ചെയ്യും. 6 ജിബി റാമും 64 ജിബി അല്ലെങ്കിൽ 128 ജിബി സ്റ്റോറേജുമുള്ള മറ്റ് രണ്ട് മോഡലുകൾ യഥാക്രമം സിഎൻവൈ 999, സിഎൻവൈ 1,199 തുടങ്ങിയ വിലകളിൽ വരുന്നു. ലൈറ്റ് ബ്ലാക്ക്, മോർണിംഗ് ഫ്രോസ്റ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഐക്യു ഈ സ്മാർട്ഫോൺ വിപണിയിൽ എത്തിക്കും.

ഐക്യു യു1 എക്‌സ്: സവിശേഷതകൾ
20: 9 ആസ്പെക്ടറ്റ് റേഷിയോയിൽ വരുന്ന 6.51 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഐക്യൂ യു 1 എക്‌സിന്റെ സവിശേഷത. 4 ജിബി, 6 ജിബി റാം ഓപ്ഷനുകൾക്കൊപ്പം ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിൽ വരുന്നത്. 64 ജിബി, 128 ജിബി (യുഎഫ്‌എസ് 2.1) എന്നിവ ഈ ഹാൻഡ്‌സെറ്റിൻറെ സ്റ്റോറേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ഐക്യു യു1 എക്‌സ്: ക്യാമറ സവിശേഷതകൾ
ഐക്യു യു1 എക്‌സിൽ ട്രിപ്പിൾ റിയർ ക്യാമറ വരുന്നു. 13 മെഗാപിക്സൽ പ്രൈമറി ലെൻസ്, 2 മെഗാപിക്സൽ സെക്കൻഡറി ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾ പകർത്തുവാൻ നിങ്ങൾക്ക് 8 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്.

ഇത് 4GVoLTE ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ്. 18W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന്റെ പിന്തുണ. മൈക്രോ-യുഎസ്ബി. വൈ-ഫൈ, ബ്ലൂടൂത്ത് 5.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്ന മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. പവർ ബട്ടണിൽ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.


Click it and Unblock the Notifications







