ഒറ്റ ദിവസം കൊണ്ട് സ്റ്റോക്ക് തീർന്ന ഐറ്റം! ഐക്യൂ Z10 ഇന്ന് മുതൽ വീണ്ടും ഡിസ്കൗണ്ടുമായി വിൽപ്പനയ്ക്ക്
ഐക്യൂ സ്മാർട്ട്ഫോണുകൾ ഒരിക്കൽ ഉപയോഗിച്ചിട്ടുള്ളവർക്ക് അതിനെപ്പറ്റി നല്ല മതിപ്പാണ്, കാരണം ക്ലാസും മാസും വിട്ടൊരു കളി ഐക്യുവിന് ഇല്ല. വാങ്ങുന്നത് എത്ര കുറഞ്ഞ വിലയുടെ സ്മാർട്ട്ഫോൺ ആണെങ്കിൽപ്പോലും ആ സെഗ്മെന്റിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്ന് ആ ഐക്യൂ ഫോൺ ആയിരിക്കും. ഈ ഒരു വിശ്വാസം തങ്ങളുടെ മുൻകാല സ്മാർട്ട്ഫോണുകൾ മികച്ച ഫീച്ചറുകളും അതിനൊത്ത വിലയും സഹിതം അവതരിപ്പിച്ച് ഐക്യൂ ഉണ്ടാക്കിയെടുത്തതാണ്. ഇപ്പോൾ ഇന്ന് മുതൽ പുതിയൊരു ഐക്യൂ ഫോൺ കൂടി ലോഞ്ച് ഓഫറുകൾ സഹിതം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു.
ഏപ്രിൽ 11ന് ഐക്യൂ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z10 5ജി (iQOO Z10) ആണ് ഇന്ന് മുതൽ ഇന്ത്യയിൽ വീണ്ടും വിൽപ്പന ആരംഭിക്കുന്നത്. നേരത്തെ ഏപ്രിൽ 16ന് ഈ ഫോണിന്റെ പ്രത്യേക വിൽപ്പന നടന്നിരുന്നു. അന്ന് മണിക്കൂറുകൾക്കകം മുഴുവൻ സ്റ്റോക്കും വിറ്റുപോയി.

ഇന്ത്യകണ്ട ഏറ്റവും വലിയ ബാറ്ററിശേഷിയുമായി അവതരിപ്പിക്കപ്പെട്ട ഫോൺ എന്ന പ്രത്യേകത ഐക്യൂ Z10ന് ഉണ്ട്. 7300mAh ബാറ്ററിശേഷി ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്നത് ഐക്യൂ ആണ്. അതിന് ശേഷമാണ് മറ്റ് ബ്രാൻഡുകളുടെ ഇതേ ശേഷിയുള്ള ഫോണുകൾ എത്തിയത്. ലോഞ്ച് ഓഫർ ലഭ്യമായതിനാൽ വെറും 19999 രൂപ വിലയിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാനാകും.
ആമസോൺ, ഐക്യൂ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ ഇന്ന് മുതൽ ഇത് വാങ്ങാനാകും. ഐക്യൂ Z10 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്.

ഈ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാലാണ് ഐക്യൂ Z10 അടിസ്ഥാന മോഡൽ 19999 രൂപ വിലയിൽ വാങ്ങാനാകുക. 6 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. ഗ്ലേസിയർ സിൽവർ, സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക. 163.4×76. 4×7.89mm (സിൽവർ), 7.92mm (കറുപ്പ്) വലിപ്പവും 199 ഗ്രാം ഭാരവുമാണ് ഐക്യൂ Z10 5ജിക്ക് ഉള്ളത്.
ഐക്യൂ Z10 5ജിയുടെ പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED സ്‌ക്രീൻ, HDR10+ പിന്തുണ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്.
അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഐക്യൂ Z10 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP മെയിൻ ക്യാമറ (സോണി IMX882 സെൻസർ, f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ ), ഓറ ലൈറ്റ് എന്നിവ ഇതിൽ അടങ്ങുന്നു. 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉണ്ട്. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് ഐക്യൂ Z10 ഉള്ളത്. 4K 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണയുമുണ്ട്.
ഇതിലെ 7300mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിങ് പിന്തുണ, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C തുടങ്ങിയവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications