Home
Mobile

ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഐക്യൂ 5G ഫോൺ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അ‌താണ് ആമസോൺ ഡീൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഡിസ്കൗണ്ടുകൾ നാലാം ദിനവും തുടരുകയാണ്. ഇതിനോടകം ആമസോണിൽ ലഭ്യമായ കിടിലൻ സ്മാർട്ട്ഫോൺ ഡീലുകൾ നിരവധി നാം കണ്ടുകഴിഞ്ഞു. ഈ നാലാം ദിനത്തിൽ ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിരിക്കുന്ന ഒരു ഐക്യൂ 5ജി ഫോണിനെയാണ്. ഐക്യൂ z10 സീരീസിന്റെ ഭാഗമായി ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട ഐക്യൂ z10 5ജി (iQOO Z10 5G) ആണ് ആ സ്മാർട്ട്ഫോൺ. 20000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ ഇന്ത്യക്കാർക്ക് വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് ഇത്.

ചൂടപ്പം പോലെ വിറ്റുപോയ ഫോൺ

ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച സമയത്ത് ചൂടപ്പം പോലെ വിറ്റുപോയ ഒരു സ്മാർട്ട്ഫോൺ മോഡലാണ് ഐക്യൂ Z10 5ജി.
ഇന്ത്യകണ്ട ഏറ്റവും വലിയ ബാറ്ററിശേഷിയുമായി അ‌വതരിപ്പിക്കപ്പെട്ട ഫോൺ എന്ന പ്രത്യേകത അ‌ന്ന് ഈ ഫോണിന് ഏ​റെ ഗുണം ചെയ്തു. 7300mAh ബാറ്ററിശേഷി ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിച്ചത് ഈ ഫോൺ ആയിരുന്നു.

ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഐക്യൂ 5G ഫോൺ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ

ഐക്യൂ Z10 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമായിരുന്നു യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറുകൾ സഹിതം ഇത് 19999 രൂപ പ്രാരംഭ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു. ഇപ്പോൾ ആമസോൺ ഫെസ്റ്റിവൽ സെയിലിൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങാനാകും.

ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഐക്യൂ Z10 ​5ജി 18999 രൂപ വിലയിൽ വാങ്ങാനാകും എന്നാണ് ആമസോൺ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ഇത് ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 20,998 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തുമ്പോൾ തന്നെ വില 19,748 രൂപയായി കുറയുന്നുണ്ട്.

ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഐക്യൂ 5G ഫോൺ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ

ലഭ്യമായ മറ്റ് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടും പ്രയോജനപ്പെടുത്തിയാൽ ഇത് 18999 രൂപ വിലയിൽ വാങ്ങാം എന്നാണ് ആമസോൺ പറയുന്നത്. 20000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഓൾറൗണ്ടർ മികവുള്ള ഈ ഐക്യൂ z10 5ജി സ്മാർട്ട്ഫോൺ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED സ്‌ക്രീൻ സഹിതമാണ് ഈ ഫോൺ എത്തുന്നത്. HDR10+ പിന്തുണ, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകൾ ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്.

അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ, ഫൺടച്ച് ഒഎസ് 15 ( 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്), ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം (സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ), ഓറ ലൈറ്റ്, 32MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിൽ ഉണ്ട്.

ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഐക്യൂ 5G ഫോൺ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ

90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7300mAh ബാറ്ററി, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
On the fourth day of the Amazon Great Indian Festival Sale, the iQoo Z10 5G model can be purchased at the lowest discounted price ever. Amazon has announced that you can now buy this phone at a price of Rs 18,999. Its original price was Rs 21,999 for the 8GB+128GB base variant, Rs 23,999 for the 8GB+256GB variant, and Rs 25,999 for the 12GB+256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X