Home
Mobile

മാർച്ചിനെ പേടിക്കണം! 7300mAh ബാറ്ററിയുള്ള ഐക്യൂ Z10 5G വില മാർച്ചിൽ വർധിക്കുമെന്ന് റിപ്പോർട്ട്

വൺപ്ലസ് അ‌ടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് 15r 5G യുടെ വില മാർച്ച് 1 മുതൽ വർധിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. എന്നാൽ മാർച്ചിൽ വൺപ്ലസ് ഫോണിന് മാത്രമല്ല, വിവോയുടെയും സബ് ബ്രാൻഡായ ഐക്യുവിന്റെയും വിവിധ ജനപ്രിയ ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്ഫോൺ മോഡലുകൾക്കും വില വർധിക്കാൻ പോവുകയാണ് എന്ന് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ആഗോളതലത്തിൽ മെമ്മറി പാർട്സുകളുടെ വില വർദ്ധിക്കുന്നതാണ് വില വർദ്ധനവിന് പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു. ഇതിനകം തന്നെ വിവിധ മോഡലുകളുടെ വില ഈ കമ്പനികൾ വർധിപ്പിച്ചതാണ്. എന്നാൽ അ‌തുകൊണ്ടൊന്നും ഒന്നുമായില്ല എന്നുവേണം പുതിയ സാഹചര്യത്തിൽ മനസിലാക്കാൻ.

ഉടൻ വില കൂടാൻ പോകുന്ന സ്മാർട്ട്ഫോണുകളുടെ പട്ടിക ടിപ്‌സ്റ്റർ സഞ്ജു ചൗധരി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ഐക്യൂ z10 (iQOO Z10) 5ജി മോഡലും ഉൾപ്പെടുന്നു. ഇ​പ്പോൾ ഇന്ത്യയിൽ 10001mAH ബാറ്ററിയുള്ള സ്മാർട്ട്ഫോൺ വരെ ഉണ്ടെങ്കിലും ആദ്യമായി 7300mAh ബാറ്ററി ശേഷി ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഐക്യു z10 5ജി.

7300mAh ബാറ്ററിയുള്ള ഐക്യൂ Z10 5G വില മാർച്ചിൽ വർധിക്കുമെന്ന്...

ലോഞ്ച് ചെയ്ത ഘട്ടത്തിൽ അ‌തുവരെ ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുമായി എത്തിയതിനാൽത്തന്നെ, വിപണിയിൽ വളരെയധികം ശ്രദ്ധ നേടാൻ ഐക്യൂ z10 5ജിക്ക് കഴിഞ്ഞു. ബാറ്റിറ മാത്രമല്ല, മിഡ് റേഞ്ചിൽ ശക്തമായ പെർഫോമൻസും വാഗ്ദാനം ചെയ്താണ് ഈ ഐക്യൂ ഫോൺ എത്തിയത്. സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് ആയിരുന്നു ഈ ഫോണിന്റെ കരുത്ത്.

ഐക്യൂ Z10 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമായിരുന്നു ലോഞ്ച് സമയത്തെ വില. എന്നാൽ ഏതാനും നാൾ മുമ്പ് സ്മാർട്ട്ഫോൺ വില വർധന ആരംഭിച്ച ഘട്ടത്തിൽ ഈ ഐക്യൂ ഫോണിന്റെ വിലയും കമ്പനി കൂട്ടി. 1000 രൂപയുടെ വർധനയാണ് ഉണ്ടായത്.

7300mAh ബാറ്ററിയുള്ള ഐക്യൂ Z10 5G വില മാർച്ചിൽ വർധിക്കുമെന്ന്...

നിലവിൽ ഐക്യൂ z10 5ജി വേരിയന്റുകൾ യഥാക്രമം 22999 രൂപ, 24999 രൂപ, 26999 രൂപ വിലകളിലാണ് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് വീണ്ടും വില കൂട്ടാൻ പോകുന്നു എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് തിരിച്ചടിയാകും. അ‌തേസമയം വില വർധനയ്ക്ക് മുൻപ് താൽപര്യമുള്ളവർക്ക് ഈ ഫോൺ സ്വന്തമാക്കാവുന്നതാണ്.

ഇപ്പോൾ വാങ്ങിയാൽ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഉള്ളതിനാൽ വില വർധന ബാധിക്കാതെ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഐക്യൂ z10 5ജി സ്വന്തമാക്കാം, അ‌തായത് 20999 രൂപ പ്രാരംഭ വിലയിൽ. എന്നാൽ മാർച്ച് 1ന് ശേഷം വില കൂടിയാൽ ഡിസ്കൗണ്ട് ലഭ്യമായാലും ഇത്ര വിലക്കുറവിൽ ലഭ്യമാകണമെന്നില്ല.

പ്രധാന ഫീച്ചറുകൾ

6.77 ഇഞ്ച് (2392x1080 പിക്സലുകൾ) ഫുൾ HD AMOLED സ്‌ക്രീൻ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ,, അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്.

7300mAh ബാറ്ററിയുള്ള ഐക്യൂ Z10 5G വില മാർച്ചിൽ വർധിക്കുമെന്ന്...

സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ, 32MP ഫ്രണ്ട് ക്യാമറ, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE.

7300mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിങ് പിന്തുണ, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള Funtouch OS 15 (2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുടെയും പിന്തുണ) എന്നിവ ഇതിലുണ്ട്. ഗ്ലേസിയർ സിൽവർ, സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The iQoo Z10 5G price is likely to increase in March. At the time of launch, its 8GB+128GB base variant was priced at Rs 21,999, 8GB+256GB variant at Rs 23,999, and 12GB+256GB variant at Rs 25,999. Currently, its variants are listed on the official website at prices of Rs 22,999, Rs 24,999, and Rs 26,999, respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X