വില കുറഞ്ഞു എന്നത് കള്ളമാണ്! 7300mAh ബാറ്ററിയുള്ള ഈ ഐക്യൂ 5G ഫോണിന്റെ വില കൂടി; 2000 രൂപ ഡിസ്കൗണ്ട് ഉണ്ട്
പ്രീമിയം മോഡൽ മാത്രമല്ല, ഐക്യുവിന്റെ ബജറ്റ് 5ജി ഫോണുകൾ പോലും ഉപയോക്താക്കൾക്ക് സംതൃപ്തി നൽകുന്നവയാണ്. മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം വാഗ്ദാനം ചെയ്യുന്നതിൽ ഐക്യൂ സ്മാർട്ട്ഫോണുകൾ എപ്പോഴും മുന്നിലാണ്. എന്നാൽ സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില കൂടിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഐക്യൂ ഇതിനകം ലോഞ്ച് ചെയ്ത തങ്ങളുടെ ചില മോഡലുകളുടെ വില ഉയർത്തിയിരിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റിൽ വില കുറഞ്ഞു എന്ന് പറഞ്ഞാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും ഈ വർഷം ഇറങ്ങിയ ചില ഐക്യൂ 5ജി ഫോൺ മോഡലുകൾ ലോഞ്ച് സമയത്ത് ലഭ്യമായതിനെക്കാൾ ഉയർന്ന വിലയിലാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
എതിരാളികളോട് ശക്തമായ മത്സരം നടത്താൻ ഐക്യൂ പലപ്പോഴും തങ്ങളുടെ ഫോണുകൾക്ക് സാധ്യമായ ഏറ്റവും മാന്യമായ വിലയാണ് നൽകാറുള്ളത്. അതിനാൽത്തന്നെ പലപ്പോഴും ഐക്യൂ ഫോണുകൾ സെഗ്മെന്റലിലെ ഫസ്റ്റ് ഓപ്ഷനായി മാറുന്നു. ഇപ്പോൾ വില അൽപ്പം കൂട്ടാനുള്ള ഫീച്ചറുകളൊക്കെ തങ്ങളുടെ മോഡലുകൾക്ക് ഉണ്ട് എന്ന ആത്സവിശ്വാസത്തിലാകാം ചില മോഡലുകൾക്ക് നേരിയ വില വർധന ഔദ്യോഗികമായി തന്നെ ഉണ്ടായിരിക്കുന്നത്.

7300mAh ബാറ്ററി ശേഷിയുമായി എത്തി ശ്രദ്ധ നേടിയ ഐക്യൂ 5ജി ഫോൺ ആണ് ഐക്യൂ Z10 5ജി (iQOO Z10). ഈ വർഷം ഏപ്രിലിൽ ആണ് ഈ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. ഇത് ലോഞ്ച് ചെയ്യുന്ന സമയത്ത് ഇത്ര വലിയ ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്ന ഫോണുകൾ ഇന്ത്യയിൽ അധികം ഇല്ലായിരുന്നു.
ഇന്ത്യകണ്ട ഏറ്റവും വലിയ ബാറ്ററിശേഷിയുമായി അവതരിപ്പിക്കപ്പെട്ട ഫോൺ എന്ന പ്രത്യേകതയുമായി എത്തിയ ഐക്യൂ Z10 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ അടിസ്ഥാന മോഡൽ 22999 രൂപ വിലയിലാണ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതായത് ലോഞ്ച് സമയത്ത് ലഭിച്ചതിനെക്കാൾ 1000 രൂപ കൂടിയ വിലയിലാണ് ഇത് ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വില കൂടിയതിനെക്കാൾ രസകരമായ കാര്യം എന്തെന്നാൽ പ്രൈസ് ഡ്രോപ്പ് എന്ന അറിയിപ്പോടുകൂടിയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ്. ലഭ്യമാകുന്ന മികച്ച ഫീച്ചറുകൾ പരിഗണിക്കുമ്പോൾ ഐക്യൂ Z10 5ജിയുടെ നിലവിലെ വില വർധന ക്ഷമിക്കാൻ കഴിയും.
മാത്രമല്ല, 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഐക്യൂ Z10 5ജിക്ക് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 20999 രൂപ വിലയിൽ വാങ്ങാനാകും. മുൻപ് ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമായിരുന്നു എന്നത് വേറെ കാര്യം. നിലവിൽ 20000 രൂപ ബജറ്റിൽ ഒരു മികച്ച 5ജി ഫോൺ തേടുന്നവർക്ക് ഈ മോഡൽ പരിഗണിക്കാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ, അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED സ്‌ക്രീൻ, HDR10+ പിന്തുണ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്.

50MP മെയിൻ ക്യാമറ (സോണി IMX882 സെൻസർ), 2MP ഡെപ്ത് സെൻസർ, ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ, 32MP ഫ്രണ്ട് ക്യാമറ, 7300mAh ബാറ്ററി, 90W ഫാസ്റ്റ് ചാർജിങ് പിന്തുണ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, 5G SA/NSA, Funtouch OS 15 (2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും) എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications








