Home
Mobile

7300mAh ബാറ്ററിയുള്ള 5G ഫോണാണ്! ലോഞ്ച് ഓഫർ വിലയിൽ ഇപ്പോൾ ഐക്യൂ z10 5G വിൽക്കുന്നു

25000 രൂപയിൽ താഴെ വിലയിൽ മികച്ച ക്യാമറ, പെർഫോമൻസ് ​​ഒക്കെ വാഗ്ദാനം ചെയ്യുന്നുവെങ്കിലും 7300mAh ബാറ്ററിയുടെ സാന്നിധ്യം കൊണ്ട് ലോഞ്ച് ചെയ്തപ്പോൾ തന്നെ ശ്രദ്ധ നേടിയ ഐക്യൂ സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z10 5ജി (iQOO Z10 5G). രണ്ട് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ ഈ വർഷം ഏപ്രിലിൽ ആണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഏപ്രിൽ 16ന് ഈ ഫോണിന്റെ പ്രത്യേക വിൽപ്പന നടന്നിരുന്നു. അ‌ന്ന് മണിക്കൂറുകൾക്കകം മുഴുവൻ സ്റ്റോക്കും വിറ്റുപോയി എന്നത് ഏറെ ശ്രദ്ധ നേടിയ സംഭവമായിരുന്നു.

25000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഉൾപ്പെടുന്ന ഐക്യൂ Z10 5ജി ഇപ്പോൾ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ വാങ്ങാനാകും. ഐക്യൂ Z10 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമാണ് വില.

7300mAh ബാറ്ററിയുള്ള ഫോണാണ്! ഓഫർ വിലയിൽ ഐക്യൂ z10 5G വിൽക്കുന്നു

ലോഞ്ച് സമയത്ത് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 19999 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ വാങ്ങാൻ ലഭ്യമായിരുന്നു. എന്നാൽ തുടക്കത്തിൽ മാത്രമാണ് ഈ ലോഞ്ച് ഓഫർ ലഭ്യമായിരുന്നത്. അ‌തിന് ശേഷം യഥാർഥ വിലയിൽ ആണ് ഇത് വാങ്ങാനായിരുന്നത്. എന്നാലിപ്പോൾ ലോഞ്ച് ഓഫർ സമയത്തെ അ‌തേ വിലയിൽ ഈ ഫോൺ വാങ്ങാൻ വീണ്ടും അ‌വസരം ഒരുങ്ങിയിരിക്കുന്നു.

ഐക്യുവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ എന്നിവ വഴിയാണ് ഐക്യൂ Z10 5ജി വിൽപ്പനയ്ക്ക് എത്തിയത്. ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും യഥാർഥ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. അ‌തിനാൽ ലോഞ്ച് ഓഫർ ഉണ്ടായിരുന്നപ്പോൾ ലഭിച്ച അ‌തേ വിലയിൽ, അ‌തായത് 19999 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ വാങ്ങാനാകുന്നു.

7300mAh ബാറ്ററിയുള്ള ഫോണാണ്! ഓഫർ വിലയിൽ ഐക്യൂ z10 5G വിൽക്കുന്നു

ഐക്യൂ Z10 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്.

HDR10+ പിന്തുണ, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകൾ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്.

സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ, ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z10 5ജി വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 32MP ക്യാമറയാണ് ( 4K 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം) ഉള്ളത്.

7300mAh ബാറ്ററിയുള്ള ഫോണാണ്! ഓഫർ വിലയിൽ ഐക്യൂ z10 5G വിൽക്കുന്നു

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള Funtouch OS 15ൽ ആണ് ഐക്യൂ Z10 5ജിയുടെ പ്രവർത്തനം. 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C, 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7300mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഗ്ലേസിയർ സിൽവർ, സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
The iQoo Z10 5G with a 7300mAh battery can now be purchased for under Rs 20,000. The 8GB+128GB base variant of the iQoo Z10 5G is priced at Rs 21,999, the 8GB+256GB variant at Rs 23,999, and the 12GB+256GB variant at Rs 25,999. With a bank discount of Rs 2,000, the base model can be purchased for Rs 19,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X